Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലത്തിനും മായ്ക്കാനായില്ല ഈ അമേരിക്കന്‍-ഫ്രഞ്ച് പ്രണയം ! രണ്ടാം ലോകമഹായുദ്ധത്തിന്റെ സംഘര്‍ഷത്തിനിടെ രണ്ടു രാജ്യക്കാരായ യുവാവും യുവതിയും ഹൃദയം കൈമാറി എങ്കിലും...

17 JUNE 2019 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

പതിനേഴാം വയസ്സിൽ വിവാഹം!! ആദ്യം അയാളെന്റെ മുഖത്ത് വെട്ടി; അതുകൊണ്ടും തീർന്നില്ല ഉറങ്ങിക്കിടന്ന സമയത്ത് അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മക്കള്‍ അടുത്തുവരാന്‍ ഭയന്നു; വീട്ടുകാർപോലും തിരിഞ്ഞു നോക്കിയില്ല; ജീവിതത്തിലേക്കുള്ള അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞു യുവതി

എഴുപത് വര്‍ഷങ്ങള്‍ ഒന്നിച്ചായിരുന്നു അവര്‍, ദമ്പതികള്‍ മരണത്തിലും ഒന്നായി!

സര്‍ക്കാര്‍ സ്‌കൂള്‍, മലയാളം മീഡിയം...പിന്നെ പാരിസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിയ്ക്ക് പ്രവേശനം! ഇതൊന്നും അസാദ്ധ്യമല്ലെന്ന് തേജസ്വിനി!

രാത്രി തൻ പൗർണമി നിന്നെ എൻ കാൽ ചുവട്ടിലാക്കിയവൻ ഞാൻ

രാഷ്ട്രീയത്തിലിറങ്ങാൻ ആവശ്യപ്പെട്ടത് നെൽസൺ മണ്ടേല: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധേയം

1944, രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. ജര്‍മ്മനി, ഫ്രാന്‍സിന്റെ ഒരു ഭാഗം കയ്യടക്കി. സഖ്യകക്ഷി സേനയുടെ ഭാഗമായ ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ മോചിപ്പിക്കാനായി അമേരിക്കന്‍ സേന ഫ്രാന്‍സിലെത്തി. ബ്രൈയി എന്ന ചെറു പട്ടണം കേന്ദ്രീകരിച്ചായിരുന്നു അമേരിക്കന്‍ സൈനിക ബേസ്. ജീവിതം യൗവ്വന തീക്ഷ്ണമായ ആ സമയത്ത്, നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും കാതങ്ങളോളം അകലെയുള്ള മറ്റൊരു രാജ്യത്തെത്തിയ അമേരിക്കന്‍ സൈനികര്‍ക്ക്, യുദ്ധത്തിനായെത്തിയ നാട്ടില്‍ നിന്നും ജീവനോടെ നാട്ടിലേയ്ക്ക് തിരിച്ചു പോവാന്‍ കഴിയുമോ എന്ന ഉറപ്പുപോലുമില്ലായിരുന്ന സമയം.

നാസികളുടെ പിടിയില്‍ നിന്നും തങ്ങളെ രക്ഷിക്കാനെത്തിയ സഖ്യസൈനികരെ സുന്ദരികളായ ഫ്രഞ്ച് വനിതകള്‍ ഏറെ ആരാധനയോടും നന്ദിയോടുമായിരുന്നു കണ്ടു കൊണ്ടിരുന്നത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു പതിനെട്ടുകാരിയായ ജെന്നിനും. കെ ടി റോബിന്‍സ് എന്ന ഇരുപത്തിമൂന്നുകാരനായ അമേരിക്കന്‍ സൈനികന്‍, ക്യാമ്പില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ ഒരാളെ തിരയുകയായിരുന്നു. ജെനിന്റെ അമ്മ ആ സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റു. അങ്ങനെ ജെനിനും റോബിന്‍സിനും പരിചയപ്പെടാനും ഇടപെടാനും കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങി. ആ യുദ്ധകലുഷിതഭൂമിയില്‍ വെച്ച് റോബിന്‍സ് എന്ന അമേരിക്കന്‍ സൈനികന്റേയും ജെന്നിന്‍ എന്ന 18-കാരി ഫ്രഞ്ച് സുന്ദരിയുടേയും ഹൃദയങ്ങള്‍ തമ്മില്‍, കഥകള്‍ പറഞ്ഞ് ഒന്നായിചേര്‍ന്നു.

പക്ഷേ ആ പ്രണയത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. വടക്കു കിഴക്കന്‍ ഫ്രാന്‍സില്‍ നിന്നും റോബിന്‍സിന് കിഴക്കന്‍ ഫ്രാന്‍സിലേക്ക് ചെല്ലാനുള്ള മൊബിലൈസേഷന്‍ ഓര്‍ഡറുകള്‍ കിട്ടിയത് പെട്ടെന്നായിരുന്നു.യുദ്ധഭൂമിയില്‍ നിന്ന് തനിക്ക് ഇവിടേക്ക് തിരിച്ചുവരാനായേക്കും എന്നു മാത്രം ജെന്നിനോട് പറയാനേ അന്ന് റോബിന്‍സിനു കഴിഞ്ഞുള്ളൂ. അവരുടെ ട്രൂപ്പ് ട്രക്കില്‍ കയറിപോകുന്നത് ദൂരെനിന്നു കണ്ട് ജെനിന്‍ ഹൃദയം നൊന്തുതേങ്ങി. പിന്നെ യുദ്ധത്തിനിടയില്‍ പ്രണയത്തിന് നേരമെവിടെ? അവര്‍ തമ്മില്‍ ഒരു സമ്പര്‍ക്കവും ഉണ്ടായില്ല. പിന്നീട് 1945-ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ അമേരിക്കന്‍ സൈന്യം സ്വന്തരാജ്യത്തേക്ക് മടങ്ങിപ്പോയി. എങ്കിലും തന്റെ ഹൃദയം കവര്‍ന്ന ആ അമേരിക്കക്കാരന്‍ തന്നെ തേടി എത്തുമെന്നു കരുതി ആ 18-കാരി തന്റെ രാജ്യമായ ഫ്രാന്‍സില്‍ കാത്തിരുന്നു.

ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയയോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ലാന്‍ഡ് ഫോണ്‍ പോലും അത്ര വ്യാപകമായിരുന്നില്ലല്ലോ. റോബിന്‍സിനും ജെനിനും തമ്മില്‍ പിന്നെ പരസ്പരം ബന്ധപ്പെടാനായില്ല. തന്റെ അമേരിക്കക്കാരന്‍ കാമുകന്‍ തേടിയെത്തുമ്പോള്‍ ആശയവിനിമയത്തിന് പ്രയാസമൊന്നും വരാതിരിക്കാന്‍ ഇംഗ്ലീഷ് പഠനം തുടങ്ങിയ ആ ഫ്രഞ്ചുകാരി പെണ്‍കുട്ടി പിന്നീട് തന്റെ ജീവിതവുമായി മുന്നോട്ട് പോയി. അമേരിക്കയിലെത്തിയ റോബിന്‍സ്, ലിലിയന്‍ എന്ന മറ്റൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടി അവളെ തന്റെ ജീവിതസഖിയാക്കുകയും ചെയ്തു. 2015-ല്‍ 92-ാം വയസ്സില്‍ ലിലിയന്‍ മരിച്ചപ്പോഴാണ് 70 വര്‍ഷം നീണ്ടുനിന്ന ആ ദാമ്പത്യത്തിന് വിരാമം ആയത്.

ജെനിനും തന്റെ രാജ്യത്ത് പിയേഴ്‌സണ്‍ എന്നൊരാളെ കണ്ടുമുട്ടി പ്രണയത്തിലാകുകയും 1949-ല്‍ അയാളെ വിവാഹം ചെയ്ത് പിയേഴ്‌സണിന്റെ 5 കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഈ വര്‍ഷത്തെ ഡി-ഡേ ആനിവേഴ്സറി ആഘോഷങ്ങള്‍ക്ക് മുമ്പായി ഫ്രാന്‍സ്-2 എന്നൊരു ഫ്രഞ്ച് ചാനല്‍ യാദൃച്ഛികമായി റോബിന്‍സ് എന്ന ആ പഴയ വേള്‍ഡ് വാര്‍ വെറ്ററനെ ഇന്റര്‍വ്യൂ ചെയ്തു. കാര്യങ്ങള്‍ പറഞ്ഞു വന്ന കൂട്ടത്തില്‍, ഇപ്പോള്‍ 98-കാരനായ റോബിന്‍സ്് തന്റെ ആ യുദ്ധകാല പ്രണയത്തെപ്പറ്റിയും പറഞ്ഞു.

അത്ഭുതപ്പെടരുത്, 75 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ പേഴ്‌സില്‍ ആ പഴയ പ്രണയത്തിന്റെ... ജെന്നിന്‍ എന്ന ആ പതിനെട്ടുകാരിയുടെ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമുണ്ടായിരുന്നു. ഒപ്പം അന്നത്തെ ആ 23-കാരന്റെയും. അദ്ദേഹം ആ ചാനലുകാരോട് ഒരേയൊരു ആഗ്രഹം അറിയിച്ചു, ഇപ്പോഴും അവള്‍ ജീവനോടുണ്ടോ എന്നറിയില്ല.. അഥവാ ഉണ്ടെങ്കില്‍ എനിക്ക് അവരെ ഒന്ന് തപ്പിപ്പിടിച്ചു തരാമോ..? അദ്ദേഹത്തിന് നേരിട്ട് ഫ്രാന്‍സില്‍ പോവണമെന്നും ആളെ അന്വേഷിക്കണമെന്നും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ വരെ പോയിട്ട് അവര്‍ മരിച്ചു എന്ന് അറിയുകയാണെങ്കിലോ എന്ന് ഭയന്ന് അദ്ദേഹം അതിനു മുതിര്‍ന്നില്ല.

ആ ഫ്രഞ്ച് ജേര്‍ണലിസ്റ്റുകള്‍ ആ ഒരൊറ്റ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ബലത്തില്‍ ജെന്നിനെ കണ്ടെത്തി. ഇന്നവര്‍, 93-കാരിയായ ഒരു അമ്മൂമ്മയാണ്. ചാനലുകാര്‍ അവര്‍ക്ക് ഇരുവര്‍ക്കും കാണാന്‍ അവസരമൊരുക്കി. ആ സമാഗമം ആരെയും ഒരേ സമയം കണ്ണീരണിയിക്കുകയും, രോമാഞ്ചം കൊള്ളിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയായിരുന്നു.

ഏതാനും മണിക്കൂര്‍ ഒന്നിച്ചു ചെലവഴിച്ചതിനു ശേഷം അവര്‍ക്കിരുവര്‍ക്കും തങ്ങളുടേതായ ജീവിതങ്ങളിലേക്ക് തിരിച്ചു പോവേണ്ടിയിരുന്നു. യാത്ര പറഞ്ഞിറങ്ങിപ്പോരുന്നേരം, റോബിന്‍സ് ജെന്നിനോട് ഒരിക്കല്‍ കൂടി പറഞ്ഞു, ജെന്നി.. ഐ ലവ് യു ഗേള്‍..ഇത്തവണ കൃത്യമായ ഒരു യാത്ര പറച്ചിലോടെത്തന്നെ അവര്‍ തമ്മില്‍ പിരിഞ്ഞു. കാലം അനുവദിക്കുമെങ്കില്‍ ഇനിയൊരിക്കല്‍കൂടി കാണാം എന്ന വാക്കോടെ! ലോകം മുഴുവന്‍ ആരാധനയോടെ കാണുകയാണ് ഇവരുടെ ഈ അനശ്വര പ്രണയത്തെ ഇപ്പോള്‍!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (57 minutes ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (1 hour ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (3 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (4 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (5 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (5 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (5 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (6 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (6 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (6 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (6 hours ago)

Malayali Vartha Recommends