Widgets Magazine
24
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബരവീടുകള്‍ കണ്ട് അമ്പരന്ന് പോലീസ്


അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട നടി ഇപ്പോള്‍?


അയാളുടെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് മുന്നറിയിപ്പുമായി ആരാധകര്‍


സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് തുറന്ന്പറഞ്ഞ് ഹണിറോസ്

കുഞ്ഞുമക്കളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ട്... അവര്‍ക്കു വിഷമങ്ങളൊന്നും കൂടാതെ പറ്റുന്ന കാലത്തോളം സംരക്ഷിക്കും!! വിങ്ങലോടെ സൗമ്യയുടെ പിതാവ്

18 JUNE 2019 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

മോട്ടോര്‍മാന്‍മാരുടെ ജീവിതത്തെ കുറിച്ച് അറിയണം!

സെന്റ് തെരേസാസില്‍ അധ്യാപികയായ സൗമ്യയെ കണ്ടുമുട്ടുവാനും പ്രണയിക്കാനുമൊക്കെ കാരണമായത് ആ അപകടമാണ്!! വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ സമയമെടുത്തെങ്കിലും എല്ലാം ഭംഗിയായി; പ്രണയകഥ പറഞ്ഞ് അരുണ്‍ ഗോപി

കണ്ണ് തുറക്കും മുമ്പ് പെരുവഴിയിലായ ജീവനുകള്‍ക്ക് തുണയായി പൊതുപ്രവര്‍ത്തകന്‍; സംരക്ഷണം നല്‍കി വളര്‍ത്താന്‍ തയാറായി നിരവധി മൃഗസ്‌നേഹികള്‍

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്

പതിനേഴാം വയസ്സിൽ വിവാഹം!! ആദ്യം അയാളെന്റെ മുഖത്ത് വെട്ടി; അതുകൊണ്ടും തീർന്നില്ല ഉറങ്ങിക്കിടന്ന സമയത്ത് അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മക്കള്‍ അടുത്തുവരാന്‍ ഭയന്നു; വീട്ടുകാർപോലും തിരിഞ്ഞു നോക്കിയില്ല; ജീവിതത്തിലേക്കുള്ള അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞു യുവതി

കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവം ഇപ്പോഴും കേരളം ഞെട്ടലോടെയാണ് കാണുന്നത്. പ്രണയത്തിന്റെ മറ്റൊരു തീവ്രമായ ഭാവം ആവർത്തിക്കപ്പെടുമ്പോൾ ഉറ്റവരുടെ ഉള്ളിൽ കനലായി മാറുകയാണ് ഈ ക്രൂരത.

ഇപ്പോള്‍ സൗമ്യയുടെ അച്ഛന്‍ പുഷ്പാകരൻ പറയുകയാണ് 'കുഞ്ഞുമക്കളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ട്. അവര്‍ക്കു വിഷമങ്ങളൊന്നും കൂടാതെ പറ്റുന്ന കാലത്തോളം സംരക്ഷിക്കും. കുഞ്ഞുമോള്‍ ഋതികയെ ഒരു വയസ്സുള്ളപ്പോള്‍ ക്ലാപ്പനയിലെ വീട്ടിലേക്കു കൊണ്ടുപോയതാ... ഇപ്പൊ മൂന്നര വയസ്സായി. ഇനിയും കുഞ്ഞുങ്ങളെയെല്ലാം പൊന്നുപോലെ തന്നെ നോക്കും...' കണ്ണുകള്‍ ഈറനണിഞ്ഞ് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പറയുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസത്തെ സംഭവശേഷം ഓരോരുത്തര്‍ പറഞ്ഞാണ് അറിയുന്നത്. സൗമ്യയും അമ്മയും ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊന്നു സൂചിപ്പിച്ചിരുന്നെങ്കില്‍, അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ഇതൊന്നും നടക്കാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. കൊല്ലം എസ് എന്‍ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സമയമായിരുന്നു സൗമ്യയുടെ വിവാഹം. ആദ്യ ആലോചന തന്നെ വിവാഹത്തിലെത്തി. വള്ളിക്കുന്നം സ്വദേശി സജീവനായിരുന്നു വരന്‍. പണമിടപാട് ജോലി നടത്തിയിരുന്ന സജീവന്‍ മെക്കാനിക്കല്‍ പ്ലംപിങ് ജോലികളും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 2 മാസത്തിനകം വാങ്ങിയതാണ് വള്ളികുന്നിലെ 33 സെന്റ് സ്ഥലം.

വിവഹ ശേഷവും സൗമ്യ പി എസ് സി പരീക്ഷകള്‍ എഴുതുമായിരുന്നു. കെഎസ്‌ആര്‍ടിസിയില്‍ ജോലി കിട്ടി, എന്നാല്‍ പോയില്ല. പിന്നീടാണ് പോലീസ് സര്‍വീസിന്റെ ഭാഗമാകുന്നത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്പി ഓഫിസിലായിരുന്നു നിയമനം. 15 ദിവസം ജോലിക്കു പോയി, പിന്നീട് ദൂരക്കൂടുതല്‍ കാരണം സ്ഥലം മാറ്റത്തിന് ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ഇതിനിടെ സജീവ് ജോലി തേടി ഗള്‍ഫില്‍ പോയി. 2 പ്രാവശ്യമായി ഗള്‍ഫില്‍ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോള്‍ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കൊലപാതക സംഭവങ്ങളെക്കുറിച്ച്‌ മറ്റു പരാതികളുമായി ആരെയും സമീപിച്ചിട്ടില്ലെന്നു പുഷ്പാകരന്‍ പറഞ്ഞു. സൗമ്യയുടെ ഭര്‍ത്താവ് സജീവ് നാട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം കൂടിയാലോചിച്ചു വേണ്ടതു ചെയ്യും.

കുടുംബത്തിന്റെ അത്താണിയായിരുന്നു സൗമ്യ. 11 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എസ്‌എന്‍ കോളേജില്‍ രണ്ടാം വര്‍ഷം ബിരുദം പഠിക്കവെയായിരുന്നു സൗമ്യയുടെ വിവാഹം. പ്ലമ്ബറായിരുന്ന സജീവാണ് സൗമ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം സൗമ്യ പഠനം തുടര്‍ന്നു. നാല് വര്‍ഷം കഠിനാധ്വാനത്തിലൂടെ പോലീസ് ജോലി നേടിയെടുത്തു. വളരെയധികം കഷ്ടപ്പെട്ട ജീവിതമായിരുന്നു സൗമ്യയുടേത്. കാല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്‍- ഇന്ദിര ദമ്ബതികളുടെ മൂത്ത മകളാണ് സൗമ്യ. ഇന്ദിര തയ്യല്‍ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. അച്ഛന്‍ പുഷ്പാകരന്‍ വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുകയാണ്. കഠിന പരിശ്രമത്തിലൂടെ ലഭിച്ച്‌ പോലീസ് ജോലി സൗമ്യയ്ക്കും കുടുബത്തിനും വളരെ വലിയ സഹായമായിരുന്നു. മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ. ഇളയവള്‍ നാല് വയസ്സുകാരി ഋതിക ക്ലാപ്പനയിലെ വീട്ടിലാണ് നില്‍ക്കുന്നത്. സൗമ്യ ജോലിക്ക് പോകുമ്ബോള്‍ അങ്കണവാടിയില്‍ വിടാനുള്ള എളുപ്പത്തിനായാണിത്.

പലപ്പോഴും സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളിക്കുന്നിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും. അടുത്തിടെയാണ് സൗമ്യയും കുടുംബവും വള്ളിക്കുന്നിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. കൊല്ലം തഴവയില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയ ശേഷം സ്‌കൂട്ടറില്‍ വള്ളിക്കുന്നത്തെ വീട്ടിലെത്തിയപ്പോഴാണ് അജാസിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. തൃശൂര്‍ പോലീസ് ക്യാമ്ബില്‍ സൗമ്യയുടെ ഇന്‍സ്ട്രക്ടറായിരുന്നു അജാസ്.

ഇരുവരും തമ്മില്‍ അന്ന് സൗഹൃദം ഉണ്ടായിരുന്നെന്നാണ് വിവരം. സൗഹൃദത്തിലുണ്ടായ വിള്ളലാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. തൃശൂര്‍ ക്യാമ്ബിലെ പരിശീലനത്തിനുശേഷം മൂന്ന് വര്‍ഷം മുമ്ബ് വള്ളികുന്നം പൊലീസ് സ്‌റ്റേഷനില്‍ ജോലി ആരംഭിച്ച സൗമ്യ സ്റ്റുഡന്റ് പൊലീസ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വട്ടയ്ക്കാട് കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറായിരുന്നു സൗമ്യ. സംഭവ ദിവസം രാവിലെ ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ചടങ്ങില്‍ സൗമ്യ പങ്കെടുത്തിരുന്നു. സ്‌കൂട്ടറില്‍ പോയ സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന അജാസ് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച്‌ കഴുത്തിന് വെട്ടി. പിന്നീട് പെട്രോള്‍ ഒഴിച്ച്‌ തീവയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു. കൊച്ചി വാഴക്കാല സ്വദേശിയായ പ്രതി സൗമ്യയെ കാത്ത് വഴിയില്‍ കാത്തുനിന്നാണ് കൊലപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു... കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്  (1 minute ago)

തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (9 minutes ago)

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി  (15 minutes ago)

പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍  (23 minutes ago)

രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു  (26 minutes ago)

പശ്ചിമബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം... ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (37 minutes ago)

ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബര  (1 hour ago)

മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു  (2 hours ago)

കേരളത്തിലും കമ്യൂണിസ്റ്റ് പാട്ടി മരിക്കുമോ? ആദ്യം പുറത്തുനിന്നുള്ള അടികളാണ് കിട്ടിയതെങ്കില്‍ ഇപ്പോഴിതാ പീര്‍ട്ടിക്കുള്ളില്‍ തന്നെ അത് കൂട്ടയടിയായി മാറുന്ന; സിപിഐ,സിപിഎം പാര്‍ട്ടികളുടെ പോര് സംസ്ഥാന തലത  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി കര്‍ണാടകയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു... വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ബി.എസ് യെദ്യൂരപ്  (2 hours ago)

തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി കണ്‍മുന്നില്‍കണ്ട വീട്ടിലേക്ക് ഓടിക്കയറിയ ദലിത് യുവാവിനെ അടിച്ചവശനാക്കി പെട്രോള്‍ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തി  (2 hours ago)

ഭീകരവിരുദ്ധസേന മേധാവിയായി എസ്.പി. ചൈത്ര തെരേസ ജോണിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി... ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിത  (2 hours ago)

സ്ത്രീകള്‍ കൂടുതലും കാണാന്‍ ഇഷ്ടപ്പെടുന്നത്?  (11 hours ago)

ലോകത്തെ ആദ്യ പോണ്‍ സര്‍വകലാശാലയുടെ ലക്ഷ്യം...  (12 hours ago)

അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട നടി ഇപ്പോള്‍?  (12 hours ago)

Malayali Vartha Recommends