Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

20 JUNE 2019 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനേഴാം വയസ്സിൽ വിവാഹം!! ആദ്യം അയാളെന്റെ മുഖത്ത് വെട്ടി; അതുകൊണ്ടും തീർന്നില്ല ഉറങ്ങിക്കിടന്ന സമയത്ത് അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മക്കള്‍ അടുത്തുവരാന്‍ ഭയന്നു; വീട്ടുകാർപോലും തിരിഞ്ഞു നോക്കിയില്ല; ജീവിതത്തിലേക്കുള്ള അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞു യുവതി

എഴുപത് വര്‍ഷങ്ങള്‍ ഒന്നിച്ചായിരുന്നു അവര്‍, ദമ്പതികള്‍ മരണത്തിലും ഒന്നായി!

സര്‍ക്കാര്‍ സ്‌കൂള്‍, മലയാളം മീഡിയം...പിന്നെ പാരിസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിയ്ക്ക് പ്രവേശനം! ഇതൊന്നും അസാദ്ധ്യമല്ലെന്ന് തേജസ്വിനി!

രാത്രി തൻ പൗർണമി നിന്നെ എൻ കാൽ ചുവട്ടിലാക്കിയവൻ ഞാൻ

രാഷ്ട്രീയത്തിലിറങ്ങാൻ ആവശ്യപ്പെട്ടത് നെൽസൺ മണ്ടേല: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ശ്രദ്ധേയം

ഏറെ പ്രണയങ്ങള്‍ക്കും, അതിന്‍റെ പൂര്‍ത്തീകരണമായ വിവാഹങ്ങള്‍ക്കും ഫേസ്ബുക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നതാണ് ഫേസ്ബുക്കിലെ പെണ്ണുതേടല്‍. പല കാരണങ്ങളാല്‍ വിവാഹം ശരിയാകാത്തവര്‍ മുതല്‍. വ്യത്യസ്തമായി വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവരും ഈ രീതി തിരഞ്ഞെടുക്കുന്നുണ്ട്. നേരത്തെ ഇത്തരത്തിലുള്ള വിവാഹ ശ്രമങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും അത് വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇപ്പോൾ വൈറലാകുകയാണ് അജയന്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പഠിച്ച്‌ സര്‍ക്കാര്‍ ജോലി നേടിയതിനു ശേഷം മാത്രം വിവാഹമെന്ന് ഉറപ്പിച്ച്‌ വൈകിപ്പോയ അജയന്‍ എന്ന യുവാവ് സോഷ്യല്‍മീഡിയയിലൂടെയാണ് വധുവിനെ തേടി എത്തിയിരിക്കുന്നത്. ഞാന്‍ അജയന്‍. 39 വയസ്സ്. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരല്‍ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികള്‍ എല്ലാം ചെയ്യാം. കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നു എന്ന് തുടങ്ങുന്ന ചെറു കുറിപ്പാണ് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. വ്യത്യസ്തമായ വിവാഹാലോചന വൈറലായതില്‍ അത്ഭുതവുമില്ല. 'സാമാന്യം മോശമില്ലാത്ത ജീവിത സാഹചര്യം ഉണ്ട്. മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും. നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു. വയസ്സ് 36 വയസ്സ് വരെയാവാം.ജാതകം നോക്കുന്നില്ല. ജോലി പ്രശ്‌നമല്ല. സാമ്ബത്തികം പ്രശ്‌നമല്ല'.-അജയന്‍ പറയുന്നു. പാലക്കാട് പട്ടാമ്ബിക്കടുത്തുള്ള കപ്പൂര്‍ പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കാണ് അജയന്‍. അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ട്. ജോലി കിട്ടിയിട്ട് വിവാഹം കഴിക്കാമെന്ന് വെച്ച്‌ വിവാഹം ഏറെ വൈകിപ്പോയി. പിന്നീടാകട്ടെ, ഒരു കൈയ്യില്ലെന്ന കാരണത്താല്‍ എന്നാല്‍ ആലോചനകളൊന്നും ഒത്തുവന്നില്ല. ഇതോടെയാണ് സോഷ്യല്‍മീഡിയയെ ആശ്രയിക്കാന്‍ തയ്യാറായതെന്ന് അജയന്‍ പറയുന്നു. ജന്മനാ കൈയ്യില്ലാതെയാണ് അജയന്‍ ജനിച്ചുവീണത്. കൈയ്യില്ലെങ്കിലും കൈമുട്ടിനു മുകളിലായി വിരലുണ്ട്. ഇതുപയോഗിച്ച്‌ ടൈപ്പിങ് ഉള്‍പ്പടെയുള്ള ജോലികളെല്ലാം ചെയ്യാമെന്ന് അജയന്‍ പറയുന്നു.

അജയന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ....

ഞാന്‍ അജയന്‍ .39 വയസ്സ്.അനുയോജ്യയായ വധുവിനെ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഇതു വരെയും ഒന്നും ശരിയായില്ല. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരല്‍ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികള്‍ എല്ലാം ചെയ്യാം. ഞാന്‍ കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നു. അഞ്ചു വര്‍ഷമായി ജോലിയില്‍ .എനിക്ക് അമ്മ നാല് ചേച്ചിമാര്‍ ഒരു ഏട്ടന്‍. അച്ഛന്‍ രണ്ട് വര്‍ഷം മുമ്ബ് മരിച്ചു .സാമാന്യം മോശമില്ലാത്ത ജീവിത സാഹചര്യം ഉണ്ട്. മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും. നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു. വയസ്സ് 36 വയസ്സ് വരെയാവാം. ജാതകം നോക്കുന്നില്ല. ജോലി പ്രശ്‌നമല്ല. സാമ്ബത്തികം പ്രശ്‌നമല്ല. 9895788314 എന്റെ നമ്ബര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (8 minutes ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (19 minutes ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (25 minutes ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (36 minutes ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (2 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (3 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (4 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (4 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (4 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (5 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (5 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (5 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (5 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (5 hours ago)

Malayali Vartha Recommends