Widgets Magazine
17
Nov / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലക്ഷ്മി വിവാഹിതയായി!! മുസ്ലിം ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബിഗ് ബോസ് താരങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ


പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക്‌ ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ ആരാണ്; തുറന്നടിച്ച് ആദിത്യന്‍


പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്; ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ.. അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്തോടെ തപ്സിക്കുണ്ടായ അശ്ലീല കമന്റുകളിൽ മറുപടിയുമായി താരം...


കോളജിലേക്കു പോയ പെണ്‍കുട്ടിയെയും കൂട്ടി ഒന്നര ദിവസത്തോളം ഇടുക്കിയിൽ കുന്നിനു മുകളില്‍!! നാട്ടുകാർ കണ്ടതോടെ അതിവിദഗ്‌ധമായി പെൺകുട്ടിയുമായി മുങ്ങി; ഒടുക്കം പോലീസ് എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്...


വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

20 JUNE 2019 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

ആമസോണില്‍ കന്യകാത്വം തെളിയിക്കാനായി 'രക്തക്യാപ്‌സ്യൂള്‍; വ്യാജ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ടങ്ങളിൽ' കന്യകാത്വം തെളിയിക്കാം... ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്ന് ഓൺലൈൻ കമ്പനി!! ആമസോൺ പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധം

23 വ​യ​സു​കാ​രി​യും മോ​ഡ​ലു​മാ​യ എ​റി​ൻ ലാ​ങ്മെ​യ്ഡ് ശുചിമുറിയിൽ പോയതിനുശേഷം അ​ല​റി​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ​ങ്കാ​ളി ഡാ​ൻ കാ​ർ​ടി ഓ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ട​തോ ത​ന്‍റെ കാ​മു​കി ഒ​രു ന​വ​ജാ​ത​ശി​ശു​വി​നെ കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും.....സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന യുവതി പ്രസവിക്കുന്നതുവരെ തൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.....

ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ ഗ്ലൗസിട്ട് മോതിരം മാറി കല്ല്യാണം.....പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള നാട്ടിൽ അസുഖം ബാധിച്ച അച്ഛനെ സന്തോഷിപ്പിക്കാൻ വിവാഹം ആശുപത്രിയിലാക്കിയതാണ് ഈ ദമ്പതികൾ

നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ

മികച്ച സാമ്ബത്തികനിലയാണ് അജാസിന്റെ കുടുംബത്തിനുള്ളത്. ഇരട്ട സഹോദരനു ബസ് സര്‍വീസാണ്. വാഴക്കാലയിലെ നിരവധി കടമുറികള്‍ അജാസിന്റെ കുടുംബം വാടകയ്ക്കു നല്‍കിയിട്ടുണ്ട്. അജാസിന്റെ ബാപ്പയും ഉമ്മയും വാഴക്കാലയിലെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ പ്രവൃത്തിയില്‍ കുടുംബമാകെ നടുക്കത്തിലായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ മരിക്കുന്നതിന്റെ തലേന്നുമാത്രമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യും, ന്യൂ​മോ​ണി​യ​യു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. വ​യ​റി​നേ​റ്റ ഗു​രു​ത​ര​മാ​യ പൊ​ള്ള​ലി​ല്‍ നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു.

ര​ക്ത​സ​മ്മ​ര്‍​ദ്ദം കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ ഡ​യാ​ലി​സി​സ് ന​ട​ത്തു​വാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ട്ടു​വാ​ന്‍ മ​രു​ന്ന് കു​ത്തി​വ​ച്ചെ​ങ്കി​ലും ശ​രീ​രം ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​യി​രു​ന്നു അ​ജാ​സ്. വ്യാ​ഴാ​ഴ്ച പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും. ആ​ശു​പ​ത്രി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രെ​യും കാ​ണു​വാ​ന്‍ ഇ​യാ​ള്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ര​ണ്ടു ദി​വ​സം മു​ന്‍​പ് മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സ് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ജാ​സ് മ​രി​ച്ച​ത്.

അതേസമയം 2014 ജൂൺ 15-നാണ് സൗമ്യ കേരളാ പൊലീസിൽ ജോലി നേടുന്നത്. മറ്റൊരു ജൂൺ 15-ന് കൂടെ ജോലി ചെയ്ത സഹപ്രവർത്തകൻ തീ കൊളുത്തിയപ്പോൾ എരിഞ്ഞു തീർന്നു സൗമ്യയുടെ ജീവിതം. കൊല്ലം ക്ലാപ്പന സ്വദേശിയായ തണ്ടാശ്ശേരിൽ പുഷ്‍പാകരന്‍റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകളായ സൗമ്യയ്ക്ക് ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. തയ്യൽ ജോലി ചെയ്താണ് അമ്മ ഇന്ദിര കുട്ടികളെ പഠിപ്പിച്ചത്. വർഷങ്ങളായി തളർന്നു കിടപ്പാണ് സൗമ്യയുടെ അച്ഛൻ പുഷ്പാകരൻ. മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും കയ്യിൽ കിട്ടിയ ഓരോ രൂപയും സൂക്ഷിച്ചു വച്ചാണെന്ന് അമ്മ ഇന്ദിര മാധ്യമങ്ങളോട് നിറ കണ്ണുകളോടെ പറഞ്ഞിരുന്നു. ബിരുദവിദ്യാർത്ഥിനിയായിരിക്കെയാണ് സൗമ്യ വിവാഹിതയാകുന്നത്. ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴും സ്വന്തമായി ഒരു ജോലി വേണമെന്ന സ്വപ്നം സൗമ്യ ഉപേക്ഷിച്ചിരുന്നില്ല. പിഎസ്‍സി പരീക്ഷകൾ തുടർച്ചയായി എഴുതി. ഒടുവിൽ പൊലീസിൽ പ്രവേശനം നേടി. തൃശ്ശൂർ കെഎപി ബറ്റാലിയനിലായിരുന്നു സൗമ്യയുടെ ആദ്യ പരിശീലനം. അവിടെ വച്ചാണ് സൗമ്യ അജാസിനെ കാണുന്നത്. സഹപ്രവർത്തകനുമായി നല്ല സൗഹൃദമായിരുന്നു സൗമ്യയ്ക്ക്. അജാസിനോട് മാത്രമല്ല, കൂടെയുള്ള എല്ലാവരോടും എപ്പോഴും ചിരിച്ചാണ് സൗമ്യ പെരുമാറാറുള്ളത് എന്ന് സഹപ്രവർത്തകരെല്ലാം പറയുന്നു.

ഏറെ ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യങ്ങളിൽ നിന്ന് വന്നിട്ട് പോലും, എന്നും സൗമ്യമായിരുന്നു അവരുടെ പെരുമാറ്റം. സൗമ്യയെ പരിശീലന കാലത്ത് ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്ന് കൂടെയുള്ളവർ പറയുന്നു. അവിടെ നിന്നാണ് ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലാകുന്നത്. പിന്നീട് സൗമ്യയ്ക്ക് വള്ളിക്കുന്നത്തേക്ക് പോസ്റ്റിംഗ് ലഭിച്ചു. അജാസ് സ്വന്തം നാടായ കൊച്ചിയിലെ ട്രാഫിക് വിഭാഗത്തിലേക്കും പോയി. അപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. ഇതിനിടെ ആദ്യം ഗൾഫിലായിരുന്ന സൗമ്യയുടെ ഭർത്താവ് പിന്നീട് ലിബിയയിലേക്ക് ജോലിക്ക് പോയി. മൂന്ന് കുട്ടികൾക്കൊപ്പം സൗമ്യ നാട്ടിൽ ഒറ്റയ്ക്കായി. ഇതിനിടെ പുതിയ വീടിന്‍റെ പണികളും തുടങ്ങി. അപ്പോൾ സഹായത്തിനുണ്ടായിരുന്നത് സൗമ്യയുടെ അമ്മയാണ്.

ഏറ്റവും ഇളയ കുഞ്ഞിനെ വീട്ടിൽ ഒറ്റയ്ക്ക് വിട്ടു പോകാൻ കഴിയാതിരുന്നതിനാൽ ക്ലാപ്പനയിലുള്ള സ്വന്തം വീട്ടിലാണ് കൊണ്ടുപോയി ആക്കിയിരുന്നത്. തൊട്ടടുത്തുള്ള അങ്കണവാടിയിലായിരുന്നു കുഞ്ഞ്. ജോലി കഴിഞ്ഞാൽ വള്ളികുന്നത്ത് നിന്ന് സൗമ്യ എത്തി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകും. വള്ളികുന്നത്ത് പുതിയ വീട് പണിയുന്നതിനിടെയാണ് നാല് വർഷം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സൗമ്യ അജാസിൽ നിന്ന് കുറച്ച് പണം കടം വാങ്ങിയത്. ഒന്നേമുക്കാൽ ലക്ഷം രൂപയാണ് സൗമ്യ വാങ്ങിയതെന്നാണ് അമ്മ പറയുന്നത്. സൗഹൃദം അപ്പോഴേക്ക് കടുത്ത പ്രണയമായി വളർന്ന അജാസിന് പണം കടം നൽകാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കാക്കനാട്ട് അജാസിന്‍റെ പേരിൽ വീടിനോട് ചേർന്ന് കടമുറികളുണ്ടായിരുന്നു. അവിവാഹിതനായ അജാസിന് വേറെ ചിലവുകളുമുണ്ടായിരുന്നില്ല. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടൊക്കെയും സഹോദരിയുടെ പുനർവിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്. പണം കടം കൊടുത്ത ശേഷമാണ് അജാസ് തുടർച്ചയായി സൗമ്യയോട് പ്രണയാഭ്യർത്ഥന നടത്തിത്തുടങ്ങിയത്. കടുത്ത പ്രണയമാണെന്നും സൗമ്യയില്ലാതെ ജീവിക്കാനാകില്ലെന്നും അജാസ് പറഞ്ഞു. കുടുംബമായി ജീവിക്കുന്ന സൗമ്യയ്ക്ക് ഈ പെരുമാറ്റം ബുദ്ധിമുട്ടായിത്തുടങ്ങി. പല തവണ കടം തിരിച്ചു നൽകാനൊരുങ്ങിയപ്പോഴും അജാസ് തിരിച്ചു വാങ്ങിയില്ല. ഇതിന് ശേഷം സൗമ്യ അജാസിന്‍റെ ഫോൺ കോളുകൾ ബ്ലോക്ക് ചെയ്തു. ഫോൺ ലോക്ക് ചെയ്തു വച്ചു. മെസേജുകളും ബ്ലോക്ക് ചെയ്തു. ഇതോടെ അജാസിന്‍റെ പ്രണയം പകയായി മാറി. ജൂൺ 15-നാണ് അജാസ് സൗമ്യയെ കൊല്ലാനുറച്ച് പെട്രോളും വടിവാളുമായി വള്ളിക്കുന്നത്തേക്ക് എത്തുന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് സ്കൂട്ടറോടിച്ച് പോകും വഴിയാണ് സൗമ്യയെ അജാസ് ദാരുണമായി കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളു സൗമ്യ. അതിനിടയ്ക്കാണ് കാറുമായി അജാസ് എത്തിയത്. സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്‍ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്.

വെട്ടേറ്റ സൗമ്യ അലറിക്കരഞ്ഞ് പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറി. എന്നിട്ടും വെറുതെ വിടാൻ അജാസ് തയ്യാറായില്ല. പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.നിമിഷങ്ങൾക്കകം തീഗോളമായി സൗമ്യ മാറിയത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്രയേറെ തീയാളി പടര്‍ന്നിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതിനിടെ അജാസിന്‍റെ ദേഹത്തും പെട്രോൾ വീണു. തീയാളിക്കത്തിയതോടെ അജാസിനും പൊള്ളലേറ്റു. സ്തബ്ധനായത് പോലെ നിൽക്കുകയായിരുന്നു അജാസ്. ദേഹം മൊത്തം പൊള്ളിയ പാടുകൾ. തൊലി പൊള്ളിയടർന്നിരുന്നു. വസ്ത്രവും കത്തിപ്പോയി. ഗുരുതരമായി പൊള്ളലേറ്റ അജാസിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സൗമ്യയുടെ ദേഹം ഏതാണ്ട് പൂർണമായും കത്തിയമർന്നിരുന്നു. സൗമ്യയെ തീകൊളുത്തി കൊന്ന് ആത്മഹത്യ ചെയ്യാനാണ് വന്നതെന്നാണ് അജാസ് പിന്നീട് മജിസ്ട്രേറ്റിന് നൽകിയ മൊഴി. എന്നാലിത് പൂർണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല. സൗമ്യയുടെ ദേഹത്ത് പെട്രോളൊഴിച്ചതിനൊപ്പം സ്വന്തം ദേഹത്തും പെട്രോളൊഴിച്ചെന്ന് അജാസ് പൊലീസിനോട് പറഞ്ഞു. എന്നാൽ ദൃക്സാക്ഷികൾ ഇത് നിഷേധിക്കുന്നു. സൗമ്യയുടെ ദേഹത്ത് തീയാളിപ്പടർന്നപ്പോൾ അജാസ് ദൂരേയ്ക്ക് മാറാനാണ് ശ്രമിച്ചത്. കയ്യിൽ പെട്രോളൊഴിച്ച പാത്രമുണ്ടായിരുന്നതിനാൽ തീ അജാസിന്‍റെ ദേഹത്തേയ്ക്കും പാളുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തെത്തിയ ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. 40 ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്‍റെ നില ആദ്യത്തെ രണ്ട് ദിവസം തൃപ്തികരമായിരുന്നു. എന്നാൽ പിന്നീട് നില വഷളായി. അജാസിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനായില്ല. അതിനാൽ ആശുപത്രിക്കിടക്കയിലിരുന്നാണ് മൊഴിയെടുത്തത്. ആന്തരികാവയങ്ങളിൽ പൊള്ളലേറ്റയിടത്ത് അണു ബാധ കണ്ടെത്തി. വൃക്കകൾ പ്രവർത്തനരഹിതമായതോടെ ഡയാലിസിസ് തുടങ്ങി. കടുത്ത പനിയനുഭവപ്പെട്ടു. പിന്നീട് പനി കൂടി ന്യൂമോണിയയായി. 18ാം തീയതി മുതൽ മരുന്നുകളോട് പ്രതികരിക്കാതായി. പിറ്റേന്ന് മരണം സ്ഥിരീകരിച്ചു. പ്രണയത്തിന്റെ മറ്റൊരു മുഖം ആവർത്തിക്കപ്പെടുന്നു. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതാപിതാക്കളെ അധിക്ഷേപിച്ചതിന് റിക്ഷാക്കാരനെ മകന്‍ നല്‍കിയ ശിക്ഷ?  (32 minutes ago)

കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വാഹനത്തിനുനേരെ ആക്രമണം  (44 minutes ago)

വിവാഹം കഴിഞ്ഞ് നാലു ദിവസം ഭര്‍ത്താവിനൊപ്പം ചുറ്റി നടന്നു; അഞ്ചാം ദിവസം യുവതി കാമുകനൊപ്പം പോയി: നഷ്ടപരിഹാരം വേണമെന്ന് ഭര്‍ത്താവ്  (55 minutes ago)

യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ...  (1 hour ago)

ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം: അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, സത്യം പുറത്തുവരുമെന്നും ആര്‍ സുബ്രമണ്യം  (1 hour ago)

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിനോട് സി പി ഐ എം പ്രാദേശിക നേതൃത്വം വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്ന് ആരോപണം സിപിഎം പ്രാദേശിക നേതൃത്വം തങ്ങളെ വേട്ടയാടുന്നുവ  (1 hour ago)

വാച്ച്‌മാൻ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 20  (2 hours ago)

ഓഫീസ് അസിസ്റ്റന്റിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം; ശമ്പളം 25200- 54000  (2 hours ago)

കേരളത്തിന്റെ സ്വപ്‍ന പദ്ധതി പൂർത്തിയായി; ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയുടെ ഉദ്‌ഘാടനം നാളെ . മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

യുഎപിഎ കരിനിയമം തന്നെ; നിലപാടിൽ ഉറച്ച് പിബി; ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ മീറ്റിലെ ഏറ്റവും വേഗമേറിയ പെണ്‍കുട്ടിയെന്ന നേട്ടം ആൻസിക്ക് സ്വന്തം; വേഗമേറിയ ആൺക്കുട്ടി സൂര്യജിത്ത്  (3 hours ago)

ശബരിമല ക്ഷേത്ര സന്ദർശനത്തിനായി ആന്ധ്രയിൽ നിന്നും യുവതികൾ എത്തിയ കാര്യത്തെ പറ്റിയറിയില്ലെന്ന് കടകം പള്ളി സുരേന്ദ്രൻ  (3 hours ago)

അദ്ദേഹം എന്നെ ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചു; ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്  (3 hours ago)

ദില്ലിക്ക് ആശ്വാസം; അന്തരീക്ഷ മലിനീകരണ തോതില്‍ നേരിയ കുറവ്; ഗൗതം ഗംഭീർ എം പിക്കെതിരെ പ്രതിഷേധം ശക്തം  (4 hours ago)

അയ്യപ്പഭക്തര്‍ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഉണ്ണി മുകുന്ദന്‍ !  (4 hours ago)

Malayali Vartha Recommends