Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

നഷ്ടപ്പെട്ട പഴ്‌സ് തിരികെ കിട്ടിയപ്പോള്‍ ഒരു നന്മമനസ്സിനെ കണ്ടതിന്റെ സന്തോഷം കൂടി കിട്ടി! പേഴ്‌സ് കിട്ടിയത് കൊറിയറായി!

02 JULY 2019 04:25 PM IST
മലയാളി വാര്‍ത്ത

ചങ്ങനാശേരി സ്വദേശിയായ സബീഷ് വര്‍ഗീസിന് ഒരു യാത്രയ്ക്കിടെ, തന്റെ ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ പേഴ്‌സ് കൈമോശം വന്നു. ഇക്കഴിഞ്ഞ ജൂണ്‍ 17-ന് ചങ്ങനാശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പേഴ്‌സ് നഷ്ടമായത്. തുടര്‍ന്ന് സബീഷ് പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, പേഴ്‌സ് തിരികെ കിട്ടിയെന്ന് സബീഷ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. കൊറിയറിലൂടെയാണ് നഷ്ടപ്പെട്ട പേഴ്‌സ് സബീഷിന്റെ പക്കലെത്തിയത്. പേഴ്‌സിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. അതില്‍ എഴുതിയിരുന്നത് വായിച്ചപ്പോള്‍ സബീഷിന്റെ കണ്ണ്‌നിറഞ്ഞുപോയി.

വഴിയില്‍ വീണു കിടന്ന ആ പേഴ്‌സ് ലഭിച്ചത് ഒരു കുട്ടിയ്ക്കാണ്. ആ കുട്ടി അതിനുള്ളില്‍ നിന്നും 100 രൂപയെടുത്ത് മധുരപലഹാരങ്ങള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ മകന്റെ കൈവശം ഒരു പേഴ്‌സ് ഇരിക്കുന്നത് കണ്ട കുട്ടിയുടെ പിതാവ് അതേകുറിച്ച് ചോദ്യം ചെയ്തപ്പോള്‍, തന്റെ മകന് വീണുകിട്ടിയതാണ് ആ പേഴ്‌സ് എന്ന് ആ പിതാവിനു മനസ്സിലായി. ഉടനെ തന്നെ അതുവാങ്ങി പരിശോധിച്ചു. അതില്‍ നിന്നും പേഴ്‌സിന്റെ ഉടമയൂടെ മേല്‍വിലാസം ലഭിച്ചതിനാല്‍, കൊറിയറായി അത് യഥാര്‍ത്ഥ ഉടമയ്ക്കു അയച്ചു നല്‍കുകയും ചെയ്തു.

പേഴ്‌സിലിരുന്ന പണം അനുവാദമില്ലാതെ ചെലവഴിച്ചതിന് ക്ഷമാപണം പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും അദ്ദേഹം കൊറിയറിനൊപ്പം വച്ചിരുന്നു. 'എന്റെ മകന്‍ ചെയ്ത തെറ്റിന് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാന്‍ അവന്‍ 100 രൂപ മാത്രമെ പേഴ്‌സില്‍ നിന്നുമെടുത്തിട്ടുള്ളു. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്ന് ഞങ്ങള്‍ അവനെ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷെ അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം' എന്നാണ് ആ പിതാവ് എഴുതിയിരുന്നത്.

എത്ര വയസ്സുകാരനാണ് തന്റെ മകനെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞിട്ടില്ലെങ്കിലും ആ പിതാവിനേയും കുറിപ്പിനേയും കുറിച്ച് സബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു, 'ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവന്‍ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്. ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓര്‍ത്ത് വിഷമിക്കരുത്. പ്രായത്തിന്റെ കുസൃതിയായി മാത്രം കാണണമെന്നാണ് സബീഷ് പറയുന്നത്. തെറ്റുപറ്റുക മാനുഷികമാണ്. തെറ്റുതിരുത്തി മുന്നേറുക എന്നതാണ് ദൈവീകമെന്നും സബീഷ് ഓര്‍മ്മിപ്പിക്കുന്നു.

മാത്രമല്ല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയ അദ്ദേഹം ആ കുഞ്ഞിനെയും കുടുംബത്തെയും ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും അവന് നല്‍കാന്‍ സമ്മാനപ്പൊതിയും മധുരപലഹാരങ്ങളുമായി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (6 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (6 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (6 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (6 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (7 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (7 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (8 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (8 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (8 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (8 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (9 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (9 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (10 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (10 hours ago)

Malayali Vartha Recommends