Widgets Magazine
09
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി!! തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി


സൗദിയിൽ നിരവധി തൊഴിൽ അവസരങ്ങൾ....നഴ്‌സുമാർക്ക് പ്രത്യേക ആനുകൂല്യം


എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം..മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരുകയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍‌ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല; മാമാങ്കം നായിക പ്രാചി തെഹ്‌ല


അവാര്‍ഡ് ദാനച്ചടങ്ങില്‍ താരമായി ഷെയിന്‍ നിഗം, മലയാളത്തിന് ഇത് അഭിമാന നിമിഷം; വിവാദങ്ങളിൽ കുരുങ്ങുമ്പോഴും മികച്ച നടന്‍ "ഷെയിന്‍ നിഗം"


അപകടം വിളിച്ച് വരുത്തി ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷം; കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെ ആഘോഷ വീഡിയോ പുറത്ത്

കടലക്കച്ചവടം എന്ന ഹോട്ട് ജോബ്! മാസം 72,000 രൂപ വരെ വരുമാനം

18 JULY 2019 10:45 AM IST
മലയാളി വാര്‍ത്ത

ചെറിയൊരു ഗ്യാസ് സിലിണ്ടറും കുറച്ചു പേപ്പര്‍കെട്ടുകളുമായി ചട്ടിയില്‍ ചട്ടുകം തട്ടുന്ന ശബ്ദവുമായി ഒരു ഉന്തുവണ്ടി കടന്നുപോകുന്നത് നാമൊക്കെ വഴിയോരത്തും ബസ് സ്റ്റാന്‍ഡിലുമൊക്കെ നില്‍ക്കുമ്പോഴത്തെ സ്ഥിരം നഗരക്കാഴ്ചകളില്‍ ഒന്നാണല്ലോ? അതെ... കടലക്കച്ചവടക്കാരനെ കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്.

പ്രസന്നഭാവത്തോടെയല്ലാതെ കടലക്കച്ചവടക്കാരെ കാണാന്‍ കിട്ടില്ല. മനം നിറഞ്ഞിങ്ങനെ ചിരിക്കാന്‍ അവര്‍ക്ക് കഴിയുന്നതെന്തുകൊണ്ടെന്ന് അറിയാമോ? ജോലിയുള്ളൊരാള്‍ക്ക് നല്ല വരുമാനമില്ലെങ്കില്‍ ഇങ്ങനെ ചിരിക്കുമോ? അങ്ങനെ ചിന്തിക്കുമ്പോഴാണ് നാട്ടില്‍ പറയുന്നൊരു തമാശയുടെ പ്രസക്തി മനസ്സിലാകുന്നത്. അംബാനി മലയാളിയാണെങ്കില്‍, എന്തുണ്ട് വിശേഷമെന്നു ചോദിച്ചാല്‍, ഓ അങ്ങനെ തട്ടിമുട്ടിയൊക്കെ പോകുന്നു, എന്ന് മറുപടി പറയുമെന്ന്! ചുരുക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരെന്ന് നമ്മള്‍ കരുതുന്നവരെല്ലാം ധനസമൃദ്ധിയില്‍ കണ്ണുമടച്ച് അര്‍മാദിക്കുന്നവരാണെന്ന് കരുതരുത്, അവരുടെ പാട് അവര്‍ക്കേ അറിയൂ എന്നാണ് വ്യംഗം. തട്ടിമുട്ടിയൊക്കെയങ്ങ് കഴിഞ്ഞുകൂടുന്നു എന്ന ഈ മനോഭാവം പക്ഷേ, കടല കച്ചവടക്കാരില്‍ കാണാനാകില്ല. അതിന്റെ കാരണമറിയണോ?

കേട്ടോളൂ.. ഒരു കിലോ പച്ചക്കടലയ്ക്ക് വില, ഒരു 80 മുതല്‍ 95 രൂപയോളം വരും. ഒരു ദിവസം ഏകദേശം 10 കിലോയോളം പച്ചക്കടല വറുത്തെടുത്തു വില്‍ക്കുന്നു. അതായത്, 900 രൂപയുടെ കച്ചവടം. ഒരു പൊതി 50 ഗ്രാമോളമേ വരൂ. അതിനു 10 രൂപ. അതായത് ഒരു കിലോ പച്ചക്കടലയില്‍ നിന്നും ശരാശരി 20 പൊതി കിട്ടും. അതു വിറ്റാല്‍ കിട്ടുന്നത് 200 രൂപ! ചുരുക്കത്തില്‍ എണ്‍പതോ തൊണ്ണൂറ്റിയഞ്ചോ രൂപ ചെലവ് ചെയ്ത് കടല വാങ്ങിവറുത്ത് വിറ്റാല്‍ കിട്ടുന്നത് 200 രൂപ! കടലക്കച്ചവടം ഒരു ഹോട്ട് ജോബ് ആണെന്ന് ആരും സമ്മതിച്ചുതരും!

ഇതില്‍ ഗ്യാസ്, പേപ്പര്‍ എന്നീ ചെലവുകള്‍ കിഴിച്ചാല്‍ ഒരു കിലോയില്‍ 50 രൂപയേ ലാഭം കിട്ടൂവെന്നാണ് കടക്കാരന്‍ പറയുന്നത്. ആ കണക്കത്ര കാര്യമായെടുക്കേണ്ട, കാരണം ഒരു കിലോ പഴയ പേപ്പറിന് 15 രൂപയോളമേ വിലയുള്ളൂ. ഒരു കിലോ പേപ്പറൊന്നും വേണ്ടല്ലോ അവര്‍ക്ക് ഒരുദിവസം കടല പൊതിയാന്‍! അതുകൊണ്ട് നമുക്കൊരു 80 രൂപ ലാഭം കണക്കാക്കാം. അതായത് 10 കിലോ വിറ്റാല്‍ കിട്ടുന്നത് 800 രൂപ! ഒരു ദിവസം 30 കിലോ കടല വരെ വില്‍ക്കുന്നവരുണ്ട്. അപ്പോള്‍ കണക്ക് വീണ്ടും മാറുന്നു. ദിവസ ലാഭം 2,400 രൂപയാകും!

ഇനി ആ രീതിയില്‍ മാസവരുമാനമൊന്ന് കണക്കാക്കിനോക്കിയാലോ? മാസം 30 ദിവസവും കടല വിറ്റാല്‍ വരുമാനം 72,000 രൂപ! അഞ്ചുദിവസം ലീവെടുത്താല്‍പോലും 60,000 രൂപ വരുമാനം കിട്ടും. സാധാരണക്കാരില്‍ ആര്‍ക്കുണ്ട് ഇത്രയും മാസവരുമാനം? കടലക്കച്ചവടക്കാരെ സാധാരണക്കാരെന്നാണ് നാമൊക്കെ പറയുന്നത്, അല്ലാതെ ധനാഢ്യരെന്ന് ഒന്നുമല്ലെന്ന കാര്യവും മറക്കരുത്!

കൊതിപ്പിക്കുന്ന രണ്ടാമത്തെ കാര്യം ജോലി സമയമാണ്. പലരും ഉച്ചകഴിഞ്ഞേ കച്ചവടം തുടങ്ങൂ. 3 മണി മുതല്‍ രാത്രിയൊരു 8-9 മണി വരെ. 5-6 മണിക്കൂര്‍ ജോലി. ജോലിക്കാരനും കടയുടമയും എല്ലാം ഒരാള്‍ തന്നെയെന്നതിനാല്‍ ആരെയും കാക്കുകയോ ആരോടും ചോദിക്കുകയോ പറയുകയോ വേണ്ടാതാനും! എന്താ, കടലക്കച്ചവടം ജോറാണെന്ന് തോന്നുന്നില്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി!! തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധു  (1 minute ago)

സൗദിയിൽ വാണിജ്യസ്ഥാപനങ്ങളിൽ വമ്പൻ അഴിച്ചുപണി ...പ്രവാസികൾക്ക് ഗുണമോ ..ദോഷമോ ?സൗദിയുടെ ചുവട്‌വെയ്പ്പ് ..!  (12 minutes ago)

സൗദിയിൽ നിരവധി തൊഴിൽ അവസരങ്ങൾ....നഴ്‌സുമാർക്ക് പ്രത്യേക ആനുകൂല്യം  (15 minutes ago)

എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം..മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരുകയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍  (27 minutes ago)

വരനെത്താൻ വൈകി അയൽവാസിയെ വിവാഹം ചെയ്ത് വധു; എല്ലാത്തിനും കാരണം സ്ത്രീധനം ? സ്ത്രീധന മോഹികൾ ജാഗ്രതൈ ! പൂട്ട് വീഴുമേ  (43 minutes ago)

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

മാസ് തിരിച്ചടി നൽകി ബിജെപി; കർണാടകയിൽ 12 സീറ്റിൽ ബിജെപി,കോൺഗ്രസ് രണ്ട് സീറ്റുകൾ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാൻ സാധിച്ചില്ല; സർക്കാരിന് ആശ്വാസം  (1 hour ago)

വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്;  (1 hour ago)

വീണ്ടും ഉന്നാവോ; പീഡനശ്രമം പരാജയപ്പെട്ടു ;ബീഹാറിൽ 23 കാരിയായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം  (1 hour ago)

മുഖ്യമന്ത്രിയെ തള്ളി യെച്ചൂരി; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തിരാങ്കാവില്‍ നിന്നും അറസ്റ്റ് ചെയ്ത് സി.പി.ഐ.എം പ്രവര്‍ത്തകരായ അലനും താഹക്കും നിയമസഹായം നല്‍കുമെന്ന് യെച്ചൂരി  (2 hours ago)

ഡൽഹി ഉറങ്ങുമ്പോൾ നടന്നത്; ഡ​ല്‍​ഹി​യി​ല്‍ 43 പേ​ര്‍ വെ​ന്തു മ​രി​ച്ച കെ​ട്ടി​ട​ത്തി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം  (2 hours ago)

അവാര്‍ഡ് ദാനച്ചടങ്ങില്‍ താരമായി ഷെയിന്‍ നിഗം, മലയാളത്തിന് ഇത് അഭിമാന നിമിഷം; വിവാദങ്ങളിൽ കുരുങ്ങുമ്പോഴും മികച്ച നടന്‍ "ഷെയിന്‍ നിഗം"  (2 hours ago)

ച​തി​ക്കപ്പെടുന്നത് പ്ര​വാ​സി​ക​ൾ...  (2 hours ago)

എന്തിനീ ക്രൂരത... വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ കൂപ്പ് കുത്തിച്ചപ്പോള്‍ ഗ്യാലറികളില്‍ നിന്നും ആരാധകര്‍ അലറി വിളിച്ചത് സഞ്ജൂ സഞ്ജൂ എന്ന് മാത്രം; സ്വന്തം നാട്ടില്‍ നാട്ടുകാരുടെ മുമ്പില്‍ വെള്ളം ചുമക്കേണ്ടി  (2 hours ago)

ബലാത്സംഗ വീരന്മാർ കേരളത്തിലും; എട്ട് മാസത്തിനിടയിൽ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകൾ  (2 hours ago)

Malayali Vartha Recommends