Widgets Magazine
22
Aug / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടിക്കെതിരെ കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്


ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തു


ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല... പ്രണയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രഭാസ്


സാരിയുടെ വിലകേട്ട് ഞെട്ടി കങ്കണ...


ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; എങ്ങനേയും ചോദ്യം ചെയ്യാന്‍ സിബിഐ സംഘം; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറി ചോദ്യം ചെയ്യല്‍ തുടങ്ങി

മോട്ടോര്‍മാന്‍മാരുടെ ജീവിതത്തെ കുറിച്ച് അറിയണം!

23 JULY 2019 04:10 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ച ഒരു ദൃശ്യമായിരുന്നു ലോക്കല്‍ ട്രെയിന്‍ നിര്‍ത്തി മോട്ടോര്‍മാന്‍ മൂത്രശങ്ക തീര്‍ക്കുന്നത്.  മോട്ടോര്‍മാന്‍ ലോക്കല്‍ ട്രെയിനിനു മുന്നില്‍ നിന്ന് മൂത്രമൊഴിക്കുന്ന ആ വിഡിയോ വൈറലായി. അസംഖ്യം ദീര്‍ഘദൂരവണ്ടികളില്‍ നിന്നും പരിസരവാസികളില്‍ നിന്നും നിരന്തരം മനുഷ്യമാലിന്യങ്ങള്‍ ഏറ്റുവാങ്ങുന്ന ട്രാക്കില്‍, ഡ്രൈവിങ് കാബിന് മുന്നില്‍നിന്ന് ഗതികേടുകൊണ്ടു ചെയ്തു പോയ കാര്യം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. മോട്ടോര്‍മാന്‍ നിരന്തരം മൂത്രമൊഴിക്കുന്നതു കൊണ്ടാണ് വണ്ടികള്‍ വൈകിയോടുന്നത് എന്നാണ് ചില ട്രോളന്മാരുടെ അനുമാനം!

അതിസങ്കീര്‍ണമായ തൊഴില്‍ സാഹചര്യങ്ങളിലൂടെയാണ് സബേര്‍ബന്‍ മേഖലയിലെ ഓരോ മോട്ടോര്‍മാനും ഗാര്‍ഡും കടന്നു പോകുന്നത്. രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് 4500 പേര്‍ വരെ തിക്കിത്തിരക്കി സഞ്ചരിക്കുന്ന പന്ത്രണ്ടും പതിനഞ്ചും കോച്ചുള്ള ലോക്കല്‍ ട്രെയിനിന്റെ നിയന്ത്രണം ഈ രണ്ടേ രണ്ടു പേരിലാണ്. വേഗനിയന്ത്രണമുള്ള മേഖലയിലൊഴികെ മുഴുവന്‍ യാത്രയിലും അനുവദനീയമായ പരമാവധി വേഗത്തില്‍ ഓടിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ഒരു ലോക്കല്‍ ട്രെയിന്‍ സിഎസ്എംടിയില്‍നിന്ന് പുറപ്പെട്ട് സ്ലോ ട്രാക്കിലൂടെ കസാരയെത്താന്‍ 2.39 മണിക്കൂര്‍ വേണം. ദിവ ജംക്ഷനില്‍നിന്നു മെമു ട്രെയിന്‍ റോഹയിലെത്താന്‍ 3 മണിക്കൂര്‍ ഡ്രൈവിങ്ങുണ്ട്. ലോക്കല്‍ ട്രെയിനിലും മെമുവിലും ടോയ്ലറ്റ് സംവിധാനങ്ങളില്ല. വളരെ കുറച്ച് വെള്ളം കുടിച്ചും ലഘുഭക്ഷണം കഴിച്ചുമാണ് ട്രെയിന്‍ ക്രൂ ജോലി ചെയ്യുന്നത്. എങ്കില്‍പ്പോലും മഴക്കാലങ്ങളില്‍ നിയന്ത്രണം നഷ്ടമായേക്കാം. രക്തസമ്മര്‍ദവും പ്രമേഹ രോഗമുള്ളവരും അവരിലുണ്ടാകാം.

 

മൂത്രശങ്ക അസഹനീയമായിരിക്കേ ഒരു മനുഷ്യനും തന്റെ തൊഴിലില്‍ പൂര്‍ണശ്രദ്ധ ചെലുത്താനാവില്ല. അതുകൊണ്ടുതന്നെ മോട്ടോര്‍മാന്റെയും ഗാര്‍ഡിന്റെയും കാബിനുകളില്‍ ശുചിമുറികള്‍ ഉണ്ടാകേണ്ടത് യാത്രികരുടെ സുരക്ഷയ്ക്കു കൂടി അനിവാര്യമാണ്. ഈ അവസ്ഥയില്‍ അയാള്‍ക്ക് ഏതെങ്കിലും സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി ശുചിമുറിയില്‍ പോയി വരാം. ആ അഞ്ചോ, പത്തോ മിനിട്ടുകള്‍ കൊണ്ട് നിരവധി ലോക്കല്‍ ട്രെയിനുകള്‍ പിന്നില്‍ അണിനിരക്കും.

ലോകത്തെ ഏറ്റവും കഠിനമായ ജോലി അവരുടേതാണെന്ന് അവര്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഇതൊരു സേവനം കൂടിയാണ്. നൂറുകണക്കിന് സിഗ്‌നലുകളുടെ സംജ്ഞകള്‍ക്കും മറ്റു നിയന്ത്രണങ്ങള്‍ക്കും വിധേയരായാണ് 365 ദിവസവും തൊഴില്‍ ചെയ്യുന്നത്. ഒരു ഡെയ്ഞ്ചര്‍ സിഗ്‌നല്‍ മുറിച്ചു കടന്നാല്‍ മേജര്‍ പണിഷ്‌മെന്റ് ഉറപ്പ്. എന്നാല്‍ ആക്‌സിലറി വാര്‍ണിംഗ് സിസ്റ്റം എന്ന ഉപകരണം പ്രവര്‍ത്തനക്ഷമമാകുകയും വണ്ടി പെട്ടെന്ന് നില്‍ക്കുകയും ചെയ്യും. അതിനാല്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കില്ല.

ഇതിനിടെ ഓടുന്ന വണ്ടിക്കു മുന്നിലൂടെ പാളം മുറിച്ചു കടക്കുന്ന ഓരോ മനുഷ്യജീവിയും അവരുടെ ഹൃദയതാളം ദ്രുതപ്പെടുത്തിക്കൊണ്ടിരിക്കും. രണ്ടായിരത്തിലേറെ യാത്രക്കാരുടെ ജീവന്റെയും സുരക്ഷയുടെയും 'വളയം' പിടിച്ചിരിക്കുമ്പോള്‍ ആളുകളുടെ മേല്‍ ട്രെയിന്‍ കയറിയിറങ്ങിപോകുന്ന എത്രയോ അനുഭവങ്ങളിലൂടെയാണ് ഓരോ മോട്ടോര്‍മാനും കടന്നുപോകുന്നത്. ട്രെയിനില്‍ നിന്നു വീഴുന്നവരുടെയും അതിനു മുന്നില്‍ ചാടുന്നവരുടെയും ദേഹത്തുകൂടി ട്രെയിന്‍ കയറിയിറങ്ങിപ്പോകുമ്പോള്‍ ആ മോട്ടോര്‍മാന്റെ നെഞ്ചിലൂടെ കയറിയിറങ്ങിപ്പോകുന്ന വാളിന്റെ മൂര്‍ച്ച, ഇപ്പോള്‍ മൂത്രമൊഴിക്കുന്ന വിഡിയോ ഷെയര്‍ ചെയ്തു ചിരിക്കുന്നവര്‍ക്ക് അറിയുമോ എന്നവര്‍ വേദനയോടെ ചോദിക്കുന്നു. മുന്നില്‍ പൊലിയുന്ന മനുഷ്യജീവിതങ്ങളുടെ അന്ത്യചലനങ്ങള്‍ ഒരാഴ്ചക്കാലത്തേക്കെങ്കിലും അവരുടെ ഊണും ഉറക്കവും ഇല്ലാതാക്കുന്നു.

അര്‍ധരാത്രിക്ക് ട്രെയിന്‍ സര്‍വീസ് അവസാനിപ്പിച്ച് സൈഡിങ്ങില്‍ സ്റ്റേബിള്‍ ചെയ്ത് മുട്ടിന് മീതെ വളര്‍ന്നു നില്ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ പാമ്പുകളെയും തെരുവുനായ്ക്കളെയുമൊക്കെ അതിജീവിച്ച് ട്രാക്കിലൂടെ നടന്നാണ് പലപ്പോഴും മോട്ടോര്‍മാന്‍ സ്റ്റേഷനിലെത്തുന്നത്. ഇങ്ങനെ ഒറ്റയ്ക്ക് മടങ്ങുമ്പോള്‍ ഗാര്‍ഡിനെയും മോട്ടോര്‍മാനെയും കൊള്ളയടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സാധാരണ നിലയില്‍ അവരെ ആരും ഓര്‍ക്കാറില്ല. പെരുമഴയത്തോ സാങ്കേതിക തകരാറുണ്ടാകുകയോ ചെയ്യുമ്പോഴാണ് യാത്രികര്‍ കാബിനു മുന്നില്‍ ഇരച്ചു കൂടുന്നത്. ലോക്കല്‍ ട്രെയിനുകളിലെ മോട്ടോര്‍മാനെയും ഗാര്‍ഡിനെയും സ്വതന്ത്രമായും ശാന്തമായും തൊഴില്‍ ചെയ്യാന്‍ അനുവദിക്കേണ്ടതും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതും യാത്രികരുടെ കൂടി ചുമതലയാണ്. കാരണം ചില മണിക്കൂറുകളെങ്കിലും നമ്മുടെ ജീവന്റെ താക്കോല്‍ അവരുടെ പക്കലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാൻസിലൂടെയും ആരോഗ്യം ; സുംബ ഡാൻസിന്റെ ആരോഗ്യ ഗുണങ്ങൾ  (9 minutes ago)

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്  (12 minutes ago)

ഇന്ന് ഞാൻ നാളെ നീ .........ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ ,പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ  (29 minutes ago)

സംസ്ഥാന തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്  (30 minutes ago)

ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥ; ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം പിണറായി സർക്കാർ പിന്‍വലിച്ചത് വെറും 12 ദിവസത്തിനുള്ളില്‍  (36 minutes ago)

പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്തുകയും സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ ഹൈക്കോടതി  (39 minutes ago)

ചായപ്പാത്രം വാങ്ങി ചായ വിതരണം ചെയ്ത മമത ബാനർജി  (47 minutes ago)

അഫ്ഗാനിലെ ഐഎസിനെതിരെ ഇന്ത്യഅനങ്ങുന്നില്ല ...ട്രംപ്  (51 minutes ago)

കോക്‌പിറ്റിൽ തിരിച്ചെത്തി പോർമുഖത്തെ ഇന്ത്യയുടെ ചുണക്കുട്ടി; നീണ്ട ആറ് മാസത്തെ ഇടവേളക്ക് ശേഷം അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി  (1 hour ago)

ദുർനടപ്പുകാരി എന്ന് പറയപ്പെട്ട വഫ, അവരുടെ ഭർത്താവ് പാവം ഫിറോസ്; മുത്തലാഖ് നിയമം വന്നതോടെ ഇര വേട്ടക്കാരനായുവകയാണ്;പരിഹാസവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി  (1 hour ago)

തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടായി; മോചനം സാധ്യമായത് രണ്ടു കോടിയോളം രൂപയോളം കെട്ടിവച്ചതിനെ തുടര്‍ന്ന്; തുഷാറിന്റെയും മറ്റൊരാളുടെയും പാസ്‌  (1 hour ago)

മോദി കുലയ്ക്കാൻ പോകുന്ന വില്ല് ; അടുത്ത മാസം ഇന്ത്യയിലേക്ക്; ഏറ്റുവാങ്ങാൻ പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക്  (2 hours ago)

മോദിക്കും ഒരുമുഴം മുൻപേ നിർണായക ധൗത്യവുമായി അജിത് ഡോവൽ ; കശ്മീര്‍ വിഷയം സജീവമായി നില്‍ക്കെ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി  (2 hours ago)

തുഷാറിന് തുണയായി യൂസഫലി മുതലാളി; തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇന്നു തന്നെ ജാമ്യം ലഭിച്ചേക്കും; തുഷാറിന്റെ ജാമ്യത്തിനായി യൂസഫലി ഇടപെടുന്നു: ജാമ്യത്തുക കെട്ടിവച്ച്‌ ഉടന്‍ തന്നെ പുറത്തിറക്കാന്‍ ശ്രമം; . ഇന്  (2 hours ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് വലയില്‍. അദ്ദേഹത്തെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിജിലന്‍സ് ചോദ്യം ചെയ്തു  (2 hours ago)

Malayali Vartha Recommends