Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

കോഫി കിങ് ജീവനക്കാര്‍ക്ക് കത്തെഴുതി...ഞാന്‍ ഒന്നു നടന്നിട്ടു വരാം!

30 JULY 2019 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

സിദ്ധാര്‍ഥയെന്ന വ്യവസായപ്രമുഖന്‍ അപ്രത്യക്ഷമായതിനെ ബിസിനസ് ലോകം അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നെഞ്ചുരുകി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും ജീവനക്കാരും.

നേത്രാവതി നദിക്കു കുറുകെയുള്ള ഉള്ളാല്‍ പാലത്തില്‍ കാറില്‍ നിന്നിറങ്ങിയ ശേഷം കാണാതായ വി.ജി. സിദ്ധാര്‍ഥ(63) രാജ്യത്തെ മുന്‍നിര ബിസിനസ് വ്യക്തിത്വങ്ങളില്‍ ഒരാളാണ്. 140 വര്‍ഷത്തോളമായി കാപ്പിക്കുരു വ്യവസായ രംഗത്തുള്ള കുടുംബത്തിലെ അംഗം, രാജ്യത്തെ മുന്‍നിര കോഫി ഷോപ്പ് ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകന്‍, 30,000 ത്തോളം ജീവനക്കാര്‍ക്ക് ജീവിതമാര്‍ഗം നല്‍കിയ 'കോഫി കിങ്',അതായിരുന്നു സിദ്ധാര്‍ഥ.

തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് നടത്തിയ ഒരു ബിസിനസ് യാത്രയ്ക്കു ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന് സിദ്ധാര്‍ഥയുടെ ഡ്രൈവര്‍ ബസവരാജു പാട്ടീല്‍ പറയുന്നു. ബെംഗളൂരുവില്‍ നിന്ന് സകലേഷ്പൂരിലേക്കുളള യാത്രാമധ്യേ പെട്ടെന്ന് കാര്‍ മംഗലാപുരത്തേക്ക് വിടാന്‍ സിദ്ധാര്‍ഥ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.

മംഗലാപുരത്തിനു സമീപം ജെപ്പിന മൊഗരുവില്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ച സിദ്ധാര്‍ഥ, നേത്രാവതി നദിക്കു കുറുകെയുള്ള ഉള്ളാല്‍ പാലത്തിന്റെ മറുഭാഗത്ത് കാത്തുനില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 'ഞാന്‍ ഒന്നു നടന്നിട്ടു വരാം' എന്നു പറഞ്ഞ് വൈകിട്ട് ഏഴു മണിയോടെ വാഹനത്തില്‍ നിന്നിറങ്ങിയ സിദ്ധാര്‍ഥയെ എട്ടു മണിയായിട്ടും കാണാതായതോടെയാണ് ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിച്ചത്.

ബന്ധുക്കളുടെ പരാതിയില്‍ ഉടന്‍ തന്നെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നെന്ന് മംഗലാപുരം പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡിനെ രംഗത്തിറക്കിയെങ്കിലും പാലത്തിന് മധ്യഭാഗം വരെ പോയ ശേഷം പൊലീസ് നായ നിന്നു. ഇതോടെയാണ് പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ കൂടി സഹകരണത്തോടെ നദിയില്‍ തിരച്ചില്‍ ആരംഭിച്ചത്. സിദ്ധാര്‍ഥ അവസാനമായി ഫോണില്‍ സംസാരിച്ചവരുടെ വിവരം തേടുകയാണെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ഥ. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമ കൂടിയായ അദ്ദേഹം ഈയിടെ മൈന്‍ഡ്ട്രീ എന്ന സോഫ്റ്റ്വെയര്‍ കമ്പനിയിലെ മൂവായിരം കോടിയോളം വരുന്ന തന്റെ ഓഹരികള്‍ രാജ്യത്തെ വന്‍കിട വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ എല്‍ ആന്‍ഡ് ടിക്കു വിറ്റിരുന്നു.

അതിനിടെ, ആദായനികുതി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് തനിക്കേറ്റ മാനസികപീഡനങ്ങള്‍ കൂടി പരാമര്‍ശിച്ച് കഫെ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ഥ എഴുതിയ കത്ത് പുറത്തുവന്നു. ''വിശ്വാസമര്‍പ്പിച്ചവരോട് അത് പാലിക്കാനാക്കാത്തതില്‍ ക്ഷമിക്കുക. സംരംഭകനെന്ന നിലയില്‍ ഞാന്‍ പരാജിതനാണ്. ഏറെ പോരാടി, എന്നാല്‍ ഇന്ന് ഞാന്‍ പിന്‍മാറുന്നു. ഓഹരികള്‍ മടക്കിവാങ്ങാന്‍ ആവശ്യപ്പെട്ട് എന്റെ ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല. കടക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഏറെയാണ്.'' - കത്തില്‍ വിവരിക്കുന്നു.

'ലാഭകരമായ രീതിയില്‍' ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ ആകാത്തതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കത്തില്‍ താന്‍ ഏറെ പരിശ്രമിച്ചിട്ടും അതിനാകുന്നില്ലെന്നു പറയുന്നു. കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. നിയമവും എന്നെ മാത്രമേ ഇതില്‍ ഉത്തരവാദിയായി കാണേണ്ടതുള്ളു. - കത്തില്‍ സൂചിപ്പിക്കുന്നു. 2017 സെപ്റ്റംബറില്‍ സിദ്ധാര്‍ഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.

കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കടബാധ്യതയില്‍ സിദ്ധാര്‍ഥ ഏറെ വിഷമത്തിലായിരുന്നെന്നാണ് സൂചന. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഉദ്ദേശം 6,547 കോടി രൂപയായിരുന്നു കോഫി ഡേ എന്റര്‍പ്രൈസസിന്റെ കടബാധ്യത. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ രണ്ടര ഇരട്ടിയോളം വരുന്ന ഈ ബാധ്യത തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സിദ്ധാര്‍ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നിട്ട മൂന്നു വര്‍ഷങ്ങളില്‍ 47, 106.3, 147.2 എന്നിങ്ങനെ കഫെ കോഫി ഡേയിലെ ലാഭം മുന്നേറുന്നതിനിടെയായിരുന്നു മറുഭാഗത്ത് കമ്പനിയുടെ കടബാധ്യത ഏറിയതും.

തന്റെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള കഫെ കോഫി ഡേ ബ്രാന്‍ഡ് രാജ്യാന്തര ശീതളപാനീയ ബ്രാന്‍ഡായ കോക്ക കോളയ്ക്കു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിദ്ധാര്‍ഥയെ കാണാതായത്. കാര്‍ബണേറ്റഡ് ഡ്രിങ്ക് മേഖലയില്‍ നിന്ന് മാറി രാജ്യാന്തര മേഖലയില്‍ പുതിയ പരിവേഷം നേടാനുളള കോക്ക കോളയുടെ തന്ത്രങ്ങളുടെ ഭാഗമായാണ് കഫെ കോഫി ഡേ ഏറ്റെടുക്കല്‍ നീക്കം വിലയിരുത്തപ്പെട്ടതും. വിറ്റ്‌ബ്രെഡില്‍ നിന്ന് 510 കോടി ഡോളറിന് ബ്രിട്ടിഫ് കഫെ ശൃംഖലയായ കോസ്റ്റാ കോഫി സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു കോക്ക കോളയുടെ ഈ നീക്കം.

മാംഗളൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഓഹരിവിപണി സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലില്‍ 1983/84ല്‍ ഇരുപത്തിനാലാം വയസിലാണ് വി.ജി.സിദ്ധാര്‍ഥ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ബെംഗളൂരുവിലേക്ക് മടങ്ങിയ സിദ്ധാര്‍ഥയ്ക്ക് ഇഷ്ടമുള്ള ബിസിനസ് ആരംഭിക്കാന്‍ പിതാവ് 30,000 രൂപ നല്‍കി. ശിവന്‍ സെക്യൂരിറ്റീസ് എന്ന കമ്പനിക്കൊപ്പം ഓഹരിവിപണി രംഗത്തിറങ്ങിയ സിദ്ധാര്‍ഥ 2000-ല്‍ സ്ഥാപനം വേടുവെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നു പേരുമാറ്റി.

ഗ്ലോബല്‍ ടെക്‌നോളജി വെഞ്ചേഴ്‌സ് എന്നാണ് ഈ കമ്പനിയുടെ വെഞ്ചര്‍ കാപ്പിറ്റല്‍ വിഭാഗം പേരുകേട്ടത്. 1985ല്‍ ഓഹരിവിപണിയില്‍ നിക്ഷേപം ഉയര്‍ത്തിയ സിദ്ധാര്‍ഥയ്ക്കു കുടുംബ ഓഹരിയില്‍ നിന്ന് 10,000 ഏക്കര്‍ കാപ്പിക്കുരുത്തോട്ടത്തിന്റെ ഉടമസ്ഥാവകാശവും ലഭിച്ചു. തൊണ്ണൂറുകളില്‍ കോഫി ട്രേഡിങ് ഉദാരവത്കരണത്തിന് പിന്‍പറ്റി കാപ്പിക്കുരുത്തോട്ടങ്ങളിലെ നിക്ഷേപം ഉയര്‍ത്തിയ അദ്ദേഹം 1993ല്‍ കാപ്പിക്കുരു കയറ്റുമതി രംഗത്തേക്ക് പ്രവേശിച്ചു. അമാല്‍ഗമേറ്റഡ് ബീന്‍ കോഫി ട്രേഡിങ് കമ്പനി ലിമിറ്റഡ്(എബിസിടിസിഎല്‍) എന്ന സ്ഥാപനം സ്ഥാപിച്ചായിരുന്നു ഈ നീക്കം.

രണ്ടുവര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പിക്കുരു കയറ്റുമതിക്കാരനായി. 1996 ലാണ് ബെംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. 100 രൂപയ്ക്ക് 'ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റും കോഫിയും' എന്നതായിരുന്നു ഓഫര്‍.

പെന്‍ഷന്‍ പറ്റിയവരുടെ സ്വര്‍ഗമെന്നതില്‍ നിന്ന് ഐടിലൈഫ്‌സ്‌റ്റൈല്‍ കേന്ദ്രമെന്ന നിലയില്‍ ബെംഗളൂരുവിന്റെ മാറ്റത്തിനൊപ്പം വളര്‍ന്ന ഈ കോഫി സ്ഥാപനം രാജ്യമെമ്പാടും പടര്‍ന്നു പന്തലിക്കാന്‍ അധികം നാള്‍ വേണ്ടിവന്നില്ലെന്നത് ചരിത്രം. ഇന്ന് 1,700 ഓളം കഫെകളാണ് കഫെ കോഫി ഡേയ്ക്കു കീഴിലുള്ളത്. 48,000 വെന്‍ഡിങ് മെഷിനുകളാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 4,264 കോടി രൂപയുടെ വാര്‍ഷികവിറ്റുവരവാണ് ഈ കോഫി ശൃംഖലയ്ക്കുള്ളത്.

സിദ്ധാര്‍ഥയുടെ തിരോധാന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ കഫെ കോഫി ഡേ ഉടമസ്ഥരായ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 154.05 രൂപയില്‍ നിന്ന് 72.80 രൂപയിലേക്ക് 20 ശതമാനത്തിന്റെ ഇടിവാണ് ഓഹരിവിലയില്‍ ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ നാട്ടുകാർ...!  (8 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (11 minutes ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (32 minutes ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (41 minutes ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (46 minutes ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (50 minutes ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (57 minutes ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (1 hour ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (1 hour ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (1 hour ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (2 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

നെട്ടോട്ടമോടി സി പി എം  (2 hours ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (2 hours ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (2 hours ago)

Malayali Vartha Recommends