Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വീട്ടുകാരുടെ സമ്മതത്തോടും ആശീര്‍വാദത്തോടും കൂടെ വിവാഹിതരായ കേരളത്തിലെ സ്വവര്‍ഗ പുരുഷ ദമ്പതികളുടെ കഥ

05 AUGUST 2019 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കാക്കനാട് ബിസിനസ് നടത്തുന്ന നികേഷിനും അവിടെത്തന്നെ ബിപിഒയില്‍ ജോലി ചെയ്യുന്ന സോനുവിനും കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പ്രത്യേക പ്രാധാന്യം ഉണ്ട്. കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതികളാണ് അവര്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇരുവരും വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു.

പതിനാല് വര്‍ഷത്തോളം മറ്റൊരാളുമായി പ്രണയത്തിലായിരുന്നു നികേഷ്. ആ ബന്ധം തകര്‍ന്നതോടെ നിരാശയും മാനസികസമ്മര്‍ദ്ദവുമേറി. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ക്കിടെയാണ് ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ സോനുവിനെ പരിചയപ്പെടുന്നത്.

'പ്രണയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പിന്നെ ഞങ്ങളുടെ പ്രണയം കാണുമ്പോള്‍ മാത്രം നിങ്ങള്‍ നെറ്റി ചുളിക്കുന്നത് എന്തിനാണ്?'- നികേഷും സോനുവും ചോദിക്കുന്നു.

കൗമാരപ്രായത്തിലേ തന്റെ സ്വത്വം തിരിച്ചറിഞ്ഞയാളാണ് താന്‍ എന്ന് നികേഷ് പറയുന്നു. പക്ഷേ വീട്ടിലോ സുഹൃത്തുക്കളോടോ പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വായിച്ച കഥകളും പുസ്തകങ്ങളും എല്ലാം പറഞ്ഞത് ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മാത്രമാണ്. കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്.

ലോകത്ത് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴാണ് സ്വവര്‍ഗാനുരാഗം എന്നത് ഒരു തെറ്റല്ലെന്നും തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്നും മനസ്സിലായത്. അന്നാണ് ആദ്യമായി ധൈര്യം തോന്നിയതും സ്വയം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തോന്നിയതുമത്രേ.

സോനുവും കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയാണ്. വീട്ടില്‍ സോനുവിന് വിവാഹാലോചനകള്‍ തുടങ്ങിയതോടെ പേടി ഇരട്ടിയായി. ആ സമയത്താണ് നികേഷിനെ പരിയപ്പെടുന്നത്. അങ്ങനെ വീട്ടില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗിയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം പ്രശ്‌നങ്ങളുണ്ടായി. പിന്നീട് ഡോ. പി.ജെ.ജോണിന്റെ സഹായത്തോടെ വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കി. കാര്യങ്ങള്‍ മനസ്സിലായതോടെ നികേഷിനെ കാണണമെന്ന് സോനുവിന്റെ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെ രണ്ടാളും കൂടി വീട്ടില്‍ പോയി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി.

നികേഷിന്റെ അമ്മയോട് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് നികേഷ് പറഞ്ഞപ്പോള്‍ തന്റെ അമ്മക്ക് ആദ്യമത് മനസ്സിലായതുപോലുമില്ലെന്നാണ് അയാള്‍ പറയുന്നത്. പറഞ്ഞ് മനസ്സിലാക്കാന്‍ തന്നെ ഒരുപാട് സമയമെടുത്തു. കൂടാതെ, ആദ്യപ്രണയം തകര്‍ന്നപ്പോള്‍ നികേഷ് അനുഭവിച്ച വേദന അമ്മ നേരില്‍ക്കണ്ടതാണ്. അതുകൊണ്ട് അധികം വൈകാതെ തന്നെ നികേഷിനേയും അയാളുടെ സ്വത്വത്തെയും ഉള്‍ക്കൊള്ളാന്‍ നികേഷിന്റെ അമ്മ തയ്യാറായി. സോനുവിനെ പരിചയപ്പെട്ട ശേഷം നികേഷ്, സോനുവിനെ അമ്മയുടെ അടുത്ത് കൊണ്ടുപോയി. അമ്മ വിവാഹത്തിന് സമ്മതമറിയിച്ചു. അപ്പോഴും സമൂഹം എന്തുപറയും എന്ന പേടി അമ്മയ്ക്കുണ്ടായിരുന്നു, ഇപ്പോഴും ആ പേടി ഉണ്ടായിരിക്കാം എന്നു പറയുന്നു നികേഷ്.

ഇപ്പോഴും തങ്ങളെപ്പോലുള്ളവരെ അംഗീകരിക്കാന്‍ മടിയുള്ള ഒരുപാട് ആളുകളുണ്ട് സമൂഹത്തിലെന്ന കാര്യം നികേഷ് വിസ്മരിക്കുന്നില്ല. സ്വവര്‍ഗാനുരാഗം എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയാണ് പ്രശ്‌നം. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. ഞങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുള്ള ഇടമാണിത്. കുറ്റപ്പെടുത്തുന്നവരുടെ കുടുംബത്തിലും സ്വവര്‍ഗാനുരാഗികളായ കുട്ടികളുണ്ടാകാം എന്നോര്‍മ്മ വേണമെന്ന് നികേഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (2 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (3 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (4 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (5 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (5 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (5 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (5 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (10 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (10 hours ago)

ആസ്തി ഇങ്ങനെ  (10 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (10 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (10 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (11 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (11 hours ago)

Malayali Vartha Recommends