Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

വാര്‍ത്തകളില്ലാത്ത ലോകത്തേക്ക് ഞാന്‍ മടങ്ങിപ്പോയപ്പോള്‍ അനാഥരായത് എന്റെ പൊന്ന് ജന്നയും , അസ്മിയുമാണ്; ഇക്കാന്ന് വിളിച്ചുള്ള ജസീലയുടെ കരച്ചില്‍ ഇവിടെ വരെ കേള്‍ക്കുന്നുണ്ട്!! വൈറലായി ശ്രീറാമിന് ബഷീറിന്റെ തുറന്ന കത്ത്

06 AUGUST 2019 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലപ്പെട്ട ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന് എഴുതുന്നത് എന്ന രീതിയില്‍ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. രാരിമ ശങ്കരന്‍കുട്ടിയാണ് ഓവരിലും നൊമ്ബരം ഉണര്‍ത്തുന്ന പോസ്റ്റ് എഴുതിയത്. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ക്കന്‍ കെ എം ബഷീര്‍ മരിച്ചത് ഇപ്പോഴും ബഷീറിനോട് അടുത്ത് നിക്കുന്നവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ശ്രീറാമിനെതിരെ പലരും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. മാത്രമല്ല ശ്രീറാം കേസില്‍ തിരിമറി നടത്തിയെന്നും പോലീസ് ഇതിന് ഒത്താശ ചെയ്‌തെന്നും ആരോപണമുണ്ട്.

പോസ്റ്റിലൂടെ...

ശ്രീറാം സർ,

നമ്മളൊരിക്കൽ കണ്ട് മുട്ടിയത് ഓർക്കുന്നുണ്ടോ? ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലിനിടെ സബ് കളക്ടറായിരുന്ന ശ്രീറാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോഴായിരുന്നു അത്. അന്ന് മാധ്യമപ്പട തിക്കിത്തിരക്കും മുമ്പേ ഞാനും എത്തിയിരുന്നു. പൊതുവെ aggressive അല്ലാത്തതുകൊണ്ടാകും ഒരൊടിത്ത് ഒതുങ്ങി നിന്ന് bite എടുത്തു കൊണ്ടിരുന്ന എന്നോട്
കണ്ണിൽ ചിരിവിടർത്തി ഒരു കഥകളിക്കാരനെ പോലെ പുരികം പൊക്കി 'മുന്നിൽ ഇടമുണ്ടല്ലോ ' എന്ന് സാർ ആംഗ്യം കാണിച്ചു. ഞാൻ സാവകാശം മുൻനിരയിലേക്ക് നീങ്ങി. നിങ്ങൾ കാഷ്വൽ ആയി എന്റെ ചുമലിൽ തട്ടി. നിങ്ങളെപ്പറ്റി എന്നും നല്ലതു പറയുവാനെ എനിക്ക് കഴിഞ്ഞിട്ടുള്ളു. പലപ്പോഴും ആരെയും കൂസാതെ എന്തും വെട്ടിത്തുറന്നു പറയുന്ന ഇതുപോലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിൽ ആവശ്യമാണെന്ന് ജസീലയോട് എത്ര
വാദിച്ചിരുന്നെന്നൊ ഞാൻ .
ദേവികുളം താലൂക്കും അവിടുത്തെ സബ് കളക്ടർമാരും എന്നും ലൈംലൈറ്റിൽ നിൽക്കാറുണ്ടെങ്കിലും എട്ടു വർഷത്തിനിടെ ദേവികുളത്ത് 14 സബ്കളക്ടർമാർ മാറി വന്നതിൽ ചിലർ വന്നവണ്ടിയിൽ തിരികെപ്പോയിരുന്നു. ശേഷം സാബിൻ സമീദും എൻ‌ ടി എൽ റെഡ്ഡിയും കഴിഞ്ഞ് എത്തിയ നിങ്ങൾ എത്ര ശക്തമായ നടപടികളാണ് സ്വീകരിച്ചത് !! ഏയ് നിങ്ങൾ ആശങ്കപ്പെടണ്ട. അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതും റിസോർട്ട് മാഫിയയുടെ ചങ്കിൽ ചവിട്ടുകയും ചെയ്ത് ഹീറോ ആയ നിങ്ങൾക്ക് പലരും പറയും പോലെ
ഒന്നും നഷ്ടമായിട്ടില്ല. സംഭവം നടന്ന് രക്തപരിശോധനയ്ക്കുള്ള സമയം വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞ് വരുമെന്നും ആ സാഹചര്യത്തിൽ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുമെന്നും നിങ്ങൾ ഊരിപ്പോരുമെന്നും പറഞ്ഞു കേട്ടു.സാധാരണക്കാരിൽ സാധാരണക്കാരനായ എനിക്കാണ് എനിക്ക് മാത്രമാണ് പോയത്.പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്താറുള്ള നിങ്ങളുടെ പേരിന്റെ സ്ഥലത്ത് എഴുതിയിരിക്കുന്നത് ‘അജ്ഞാതൻ’ എന്നാണത്രെ.. വാസ്തവത്തിൽ അധ്വാനത്തിലും പ്രാരാബ്ധത്തിലും കൂടെ മാത്രം ജീവിതത്തിന്റെ പച്ചില എത്തിപ്പിടിക്കാൻ പെടാപ്പാടുപെടുന്ന എന്നെപ്പോലുള്ളവർ മരിച്ചാൽ അത് മൃത്യുവിന്റെ ലിസ്റ്റിൽ പോലും കാണില്ല.നീതി ലഭ്യമാകണമെങ്കില്‍ കോടതിമുറികള്‍ ഞങ്ങൾ നിസ്സാരക്കാരെ
തുണക്കുമോ?ചോര നീരാക്കി നാല് മാസം മുമ്പ് പണികഴിപ്പിച്ച പുതിയ വീട്ടിൽ അവർക്കൊപ്പം താമസിച്ച് കൊതി തീർന്നില്ല സാറെ.വാർത്തകളില്ലാത്ത ലോകത്തേക്ക് ഞാൻ മടങ്ങിപ്പോയപ്പോൾ അനാഥരായതാണ് എന്റെ പൊന്ന് ജന്നയും , അസ്മിയും .ഇക്കാന്ന് വിളിച്ചുള്ള ജസീലയുടെ കരച്ചിൽ ഇവിടെ വരെ കേൾക്കുന്നുണ്ട്. പണവും അധികാരവും അതിരുതിരിക്കുന്ന നാട്ടിൽ അവർക്ക് അതിജീവിക്കാനാകുമോ എന്നും ഭയമുണ്ടെനിക്ക്.ഇലകളിൽ കാറ്റുവന്നടിക്കുന്ന ശബ്ദം പോലും ഇപ്പോൾ ഒരു തേങ്ങലായാണ് കാതിൽ മുഴങ്ങുന്നത്.

കുടുംബത്തിന്റെ നെടും തൂണായ എന്റെ ഖബറിൽ മണ്ണ് വീഴും മുൻപ് തള്ളിപ്പറയുന്നവരേയും കണ്ടു.ഇനിയും ബഷീർമാർ ഉണ്ടാവും. അപ്പോഴെല്ലാം നമ്മൾ ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകൾ നിറച്ച് പ്രതികരിക്കും .മെല്ലെ പുതിയ വാർത്തകളിലേക്ക് കൂറുമാറും.
വഫഫിറോസ് വിവാഹിതയാണോ മോചിത യോണോ എന്ന് ചികയുന്ന
സംസ്കാരസമ്പന്നതയുടെ പൊയ്മുഖം വലിച്ചെറിഞ്ഞ് നീതി നേടിത്തരാൻ എന്റെ മാധ്യമ സുഹൃത്തുക്കൾക്കൊപ്പം ജനങ്ങളും ഉണ്ടാകും എന്ന് ഉറപ്പുണ്ട്. സത്യസന്ധമായി ജീവിക്കുന്നവർക്ക് മരണത്തെ ഭയമില്ല.പക്ഷെ സാറിന് ഇനി ഭീരുവാകാതെ പറ്റില്ലല്ലൊ. ഞാൻ ബാക്കി വെച്ച ഓളങ്ങളും അലകളും ഭൂമിയിൽ ഉണ്ടായിരുക്കുന്നിടത്തോളം കാലം കാത്തിരിപ്പ് തുടരും ,നീതിക്കപ്പുറം സഹജീവി എന്ന ഓർമ്മകൾ ഉടലെടുക്കുന്ന നാളിനായ്!

ബഷീർ

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (22 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (38 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (41 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (46 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (55 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

Malayali Vartha Recommends