ഈ ഓട്ടോ ഡ്രൈവർ മാസ്സ് അല്ല കൊല മാസ്സ് ....... മുംബൈയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ റെയില്‍വേ സ്റ്റേഷനുള്ളില്ലേക്ക് ഓട്ടോയോടിച്ചു യുവാവ്
മനുഷ്യത്യം മരവിച്ചില്ല ഓട്ടോ ഡ്രൈവരുടെ കരുണ ഗർഭിണിയെ തുണച്ചു. മഹാരാഷ്ട്രയിലെ വിരാര്‍ റെയില്‍വെ സ്റ്റേഷനില്‍ ആണ് സംഭവം. ഗര്‍ഭിണിയെ ആശുപത്രിയിലേക്കെത്തിക്കാന്‍ പ്ലാറ്റ്ഫോമിനുള്ളിലേക്ക് ഓട്ടോയുമായെത്തിയ ഡ്രൈവറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് . സ്റ്റേഷന് പുറത്ത് വന്ന് യുവതിയുടെ ഭര്‍ത്താവ് സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ് ഒന്നും നോക്കാതെ സാഗര്‍ ഗവാദ് എന്ന മുപ്പത്തി നാലുകാരന് പ്ലാറ്റ്ഫോമിലേക്ക് വണ്ടിയോടിച്ച് കയറ്റിയത്.
മുംബൈയിലേക്ക് പരിശോധനയ്ക്കായി പോവുകയായിരുന്നു ദമ്പതികള്‍. ഈ സമയത്ത് കനത്ത മഴയില്‍ പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ തടസ്സപ്പെട്ട് നില്‍ക്കുകയായിരുന്നു. ഏഴ് മാസം മാത്രം ഗര്‍ഭിണിയായിരുന്നു യുവതി. ഇവര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് പ്രസവിച്ചു. അതേസമയം പ്ലാറ്റ്ഫോമിലൂടെ വാഹനമോടിച്ച് സാഗറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും കോടതി വെറുതെ വിട്ടു. സാഗർ മാസ്സ് അല്ല മരണ മാസ്സ് തന്നെയാണ്.
https://www.facebook.com/Malayalivartha