Widgets Magazine
17
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി


അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു മക്കൾ പോലീസ് സ്റ്റേഷനിൽ.. ദുരിതാശ്വാസക്യാമ്ബിലേക്ക് ഒറ്റയ്ക്ക് പോയ തമ്പിയെ മക്കൾ കണ്ടെത്തിയത് കോട്ടയം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ നിന്നും


പിറവം പേപ്പതിയിലെ യുവതി ആപ്പിൾ കഴിച്ചതിന് പിന്നാലെ ചര്‍ദ്ദിയും തളര്‍ച്ചയും!! ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴച്ച


രാത്രിയിൽ വഴിയിൽപെട്ടുപോയ യുവതിയെ പരിചയക്കാരന്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയി.. ജ്യൂസ് നല്‍കി മയക്കിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ പീഡനം; പുലർച്ചെ യുവതിയുടെ വീടിന് സമീപം ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം


ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ

കെന്നഡി കുടുംബത്തെ 'തലമുറകളുടെ ശാപം' വേട്ടയാടുന്നുവോ?

12 AUGUST 2019 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ്!! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം.. വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, താലികെട്ടാന്‍ വധുവില്ല, വാക്കുകളില്‍ സസ്പെ‌ന്‍സ് ഒളിപ്പിച്ച്‌ നന്ദു മഹാദേവ

ഞെട്ടലോടെ മാതാപിതാക്കള്‍... മാമോദീസ ചടങ്ങില്‍ കുട്ടിയെ വെള്ളത്തില്‍ മുക്കി അച്ചന്റെ ദൃശ്യം വൈറല്‍

ഇതെന്ത് കാലം! വിശനിട്ട് കണ്ണുകാണാന്‍ വയ്യ; കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; അപൂര്‍വ്വ ദൃശ്യത്തിൽ കണ്ണ് തള്ളി ആരാധകർ

വിശക്കുന്നവന് ഭക്ഷണവുമായി കൊച്ചിയിലെ സിഖ് സമൂഹം പ്രളയമുഖത്ത്

അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് മനസ്സിനെ സ്പര്‍ശിച്ച ആ ദയാവായ്പ്, മനസ്സില്‍ നിന്ന് മാഞ്ഞില്ല! 24 വര്‍ഷത്തിനപ്പുറം ആ കാരുണ്യമനസ്സിനെ തേടിപ്പിടിച്ച് സ്‌നേഹം പങ്കിട്ടു!

രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിനു ശേഷം ഏറെ വെകിയാണ് സുര്‍ഷ എന്ന ഇരുപത്തിരണ്ടുകാരി വീട്ടിലെത്തിയത്. പുലര്‍ച്ചെയോടെയാണവള്‍ ഉറങ്ങാന്‍ കിടന്നത്. ആ പെണ്‍കുട്ടി പിറ്റേന്ന് ഏറെ വൈകിയും എഴുന്നേല്‍ക്കാതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കേപ് കോഡിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സുര്‍ഷ മരിച്ചു. അമിതലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് മരണമെന്നും കണ്ടെത്തി.

മുന്‍പു വിഷാദരോഗത്തിനു ചികിത്സ തേടിയിട്ടുള്ള സുര്‍ഷ ബോസ്റ്റന്‍ കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു. 'സ്റ്റുഡന്റ് ഡെമോക്രാറ്റ്‌സ്' വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു. മിടൂ ക്യാംപെയ്‌നിലും വ്യാപകമായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ആളുമാണ്. എന്നാല്‍ അതൊന്നുമായിരുന്നല്ല ആ മരണത്തെ യു എസ്സില്‍ ശ്രദ്ധേയമാക്കിയത്. ഒരു കുടുംബത്തില്‍ പരമ്പരയായി സംഭവിച്ചുവന്ന ദുരൂഹമരണങ്ങളിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു സുര്‍ഷ. ആ കുടുംബം ഏതെന്നോ...പ്രശസ്തമായ കെന്നഡി കുടുംബം! പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ സഹോദരനായ റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളായിരുന്നു സുര്‍ഷ. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ, സെനറ്റര്‍ റോബര്‍ട് എഫ്. കെന്നഡിയും,ജോണ്‍ എഫ് കെന്നഡിയെപ്പോലെ വെടിയേറ്റു മരിക്കുകയാണുണ്ടായത്.

അമേരിക്കയിലെ എക്കാലത്തെയും പ്രശസ്തവും ശക്തരുമായ കെന്നഡി കുടുംബം രാഷ്ട്രീയം, പൊതു സേവനം, വിനോദം, ബിസിനസ് തുടങ്ങിയ മേഖലകളിലൂടെയാണ് വളര്‍ന്നത്. രാജകുടുംബത്തെ പോലെ പ്രമുഖവും ശക്തവുമായിരുന്ന കെന്നഡി കുടുംബത്തെ ദുരന്തങ്ങള്‍ വിടാതെ വേട്ടയാടി. കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും ഉള്‍പ്പെടെ കെന്നഡി കുടുംബത്തിനു മേല്‍ ദുരൂഹതയുടെ നിഴല്‍ വര്‍ഷങ്ങളായി പരന്നുകിടപ്പുണ്ട്. കെന്നഡി കുടുംബത്തെ ഇല്ലായ്മചെയ്യാന്‍ വന്‍ ഗൂഢാലോചന നടക്കുന്നതാണെന്നു വരെ വാദിക്കുന്നവരുണ്ട്. കുടുംബത്തെ തലമുറകളുടെ ശാപം വേട്ടയാടുന്നു എന്ന് ജ്യോതിഷികളും പറയുന്നു. എന്നാല്‍, പ്രശസ്തമായ കുടുംബമായതിനാല്‍ അവിടെ നടക്കുന്ന ഓരോ സംഭവവും ശ്രദ്ധിക്കപ്പെടുന്നു എന്നേയുള്ളൂവെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണു മറുവിഭാഗത്തിന്റെ അഭിപ്രായം.

സുര്‍ഷ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സുര്‍ഷയുടെ മുത്തശ്ശിയും, റോബര്‍ട്ട് എഫ്.കെന്നഡിയുടെ വിധവയുമായ ഈതല്‍ താമസിച്ചിരുന്ന മാസച്യുസിറ്റ്‌സിലെ കെന്നഡി കുടുംബവീട്ടിലായിരുന്നു സുര്‍ഷയും താമസിച്ചിരുന്നത്. അവിടെയാണ് അവശനിലയില്‍ കണ്ടെത്തിയതും.

അമേരിക്കയിലെ പ്രശസ്തമായ കുടുംബത്തില്‍ സംഭവിച്ച അവസാന ദുരൂഹ മരണത്തെപ്പറ്റി വാദപ്രതിവാദങ്ങളും ശക്തമായിട്ടുണ്ട്. 'കെന്നഡി കുടുംബത്തെ ശാപം വേട്ടയാടുന്നു' എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പ്രയോഗിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ വര്‍ഷം സുര്‍ഷയുടെ കടുംബത്തില്‍ മറ്റൊരു അസ്വാഭാവിക മരണം നടന്നിരുന്നു. റോബര്‍ട്ട് കെന്നഡിയുടെ മരുമകള്‍ ആത്മഹത്യചെയ്തിരുന്നു. അപ്പോള്‍ വീണ്ടും കെന്നഡി കുടുംബത്തെ പിന്‍തുടരുന്ന ശാപത്തിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. വിമാനാപകടം, ലഹരിമരുന്നിന്റെ അമിത ഉപയോഗം, വാഹനാപകടങ്ങള്‍ തുടങ്ങിയവ മൂലം 14 പേരാണ് ഇതു വരെ ഈ കുടുംബത്തില്‍ നിന്നും മരണപ്പെട്ടത്.

യുഎസിന്റെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോണ്‍.എഫ്.കെന്നഡി പൊതുനിരത്തില്‍ ലീ ഹാര്‍വി ഒസ്വാള്‍ഡിന്റെ വെടിയേറ്റ് 1963-ലാണ് കൊല്ലപ്പെടുന്നത്. മാസം തികയാതെയുള്ള പ്രസവത്തിലൂടെ, ജോണ്‍.എഫ്. കെന്നഡിയ്ക്ക് ജനിച്ച രണ്ടാമത്തെ മകന്‍ പാട്രിക്ക് കെന്നഡി മരിച്ചുകഴിഞ്ഞ് നാലുമാസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ജോണ്‍.എഫ്.കെന്നഡിയുടെ സഹോദരനും യുഎസ് സെനറ്ററുമായ റോബര്‍ട്ട് എഫ്.കെന്നഡി കാലിഫോര്‍ണിയയിലെ പ്രൈമറി ഇലക്ഷന്‍ ജയിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടു. സിര്‍ഹാന്‍ സിര്‍ഹാന്‍ എന്നു പേരുള്ള പലസ്തീന്‍കാരനായിരുന്നു കൊലയ്ക്കു പിന്നില്‍. 1968-ല്‍ 42-ാം വയസ്സിലായിരുന്നു റോബര്‍ട്ടിന്റെ മരണം.

ജോണ്‍ എഫ് കെന്നഡിയുടെ മാതാപിതാക്കളായ ജോസഫ് കെന്നഡിയും റോസും തങ്ങളുടെ മൂത്ത പുത്രന്‍ ജോസഫ് പി.കെന്നഡി ജൂനിയറിന്റേയും, മകള്‍ കാതലീന്റേയും മരണത്തിന്റെ വേദന മറന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാന്‍സിനെ ആക്രമിക്കുന്നതിനുള്ള രഹസ്യ മിഷനില്‍ യുദ്ധവിമാനം തകര്‍ന്നായിരുന്നു ജോണ്‍ എഫ്.കെന്നഡിയുടെ മൂത്ത സഹോദരന്‍ 1944-ല്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൈലറ്റും ആ അപകടത്തില്‍ മരിച്ചിരുന്നു.

1948-ല്‍ ഫ്രാന്‍സിലേക്കു പോകുമ്പോഴാണ് വിമാനാപകടത്തില്‍ ജോണ്‍ എഫ്.കെന്നഡിയുടെ സഹോദരി കാതലീന്‍ 28-ാം വയസ്സില്‍ മരിച്ചത്. കാതലീനൊപ്പം മറ്റ് മൂന്നുപേരും കൂടി ഈ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. കാതലീന്റെ ആദ്യ ഭര്‍ത്താവ് രാജകുടുംബാംഗമായിരുന്നു. ലോകമഹായുദ്ധ സമയത്ത് ഇദ്ദേഹവും കൊല്ലപ്പെടുകയായിരുന്നു. 1969-ല്‍ ജോണ്‍ എഫ് കെന്നഡിയുടെ പിതാവ് ജോസഫ് കെന്നഡി സീനിയര്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ 9 മക്കളില്‍ മൂന്നുപേര്‍ അപകടത്തില്‍പെട്ട് മരണപ്പെട്ടു കഴിഞ്ഞിരുന്നു.

1964-ല്‍ ജോണ്‍ എഫ്.കെന്നഡിയുടെ സഹോദരനും യുഎസ് സെനറ്ററുമായ ടെഡ് കെന്നഡി വിമാനപകടത്തില്‍പെട്ടെങ്കിലും സാരമായ പരുക്കുകളോടെ ടെഡ് അപകടത്തെ അതിജീവിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ആ വിമാനപകടത്തില്‍ മരിച്ചു. കെന്നഡി കുടുംബത്തെ ശാപം വേട്ടയാടുന്നു എന്ന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ടെഡ് പറഞ്ഞതോടെയാണ് സംഭവത്തെ കുറിച്ച് പല കഥകളും പ്രചരിക്കാന്‍ തുടങ്ങിയത്. നിറം പിടിപ്പിച്ച ഒട്ടേറെ കഥകള്‍ കെന്നഡി കുടുംബത്തിലെ ഒരോ മരണത്തെക്കുറിച്ചും പിന്നീട് പ്രചരിപ്പിക്കപ്പെട്ടു.

1984-ല്‍ റോബര്‍ട്ട് എഫ്. കെന്നഡിയുടെ 28 വയസ് പ്രായമുള്ള മകന്‍ ഡേവിഡിനെ അമിതമായി ലഹരിമരുന്ന് ഉള്ളില്‍ ചെന്ന നിലയില്‍ ഫ്‌ളോറിഡയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് 1999-ല്‍ ന്യൂ ജഴ്‌സിയില്‍ നിന്ന് മാസച്യുസറ്റ്‌സിലേക്കു വിമാനം പറത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പ്രസിഡന്റ് കെന്നഡിയുടെ മകന്‍ ജോണ്‍.എഫ്.കെന്നഡി ജൂനിയറും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാസഹോദരിയും മരിക്കുകയുണ്ടായി.

ടെക്സസിലെ ഡാലസില്‍ 1963 നവംബര്‍ 22-ന് ഉച്ചയ്ക്ക് 12.30നാണ് ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാള്‍ഡ് സംഭവസ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തില്‍ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാള്‍ഡാകട്ടെ മണിക്കൂറുകള്‍ക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കയ്യാമം വച്ചു കൊണ്ടുപോകുമ്പോള്‍, എല്ലാവരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം.

ജോണ്‍.എഫ്.കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992-ല്‍ യുഎസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. ഏറെക്കാലമായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു  (1 hour ago)

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ അണ്വായുധം ഉപയോഗിക്കുമെന്ന് സൂചന  (2 hours ago)

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്  (2 hours ago)

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച് ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മംഗളപത്രം എഴുതിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്   (3 hours ago)

കരാർ ലംഘിച്ച് പാക് ആക്രമണം.. സൈനികന് വീരമൃത്യു  (3 hours ago)

അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി  (3 hours ago)

പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു  (3 hours ago)

പി. രാജുവിനെ സർക്കാർ അകത്താക്കും; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ രാജുവിനെതിരെ കർശന നിലപാട് സ്വീക  (3 hours ago)

യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയോട്‌ ഗ്രാമ മുഖ്യൻ ചെയ്തത് കൊടും ക്രൂരത ; സംഭവം ഇങ്ങനെ  (3 hours ago)

പാക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ താരമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി; യുഎൻ ചർച്ചകൾക്കിടയിൽ പാകിസ്ഥാൻ മാധ്യമങ്ങളെ ഞെട്ടിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ  (3 hours ago)

ആദ്യം കള്ളനാക്കി ഒടുവിൽ കുറ്റബോധംകൊണ്ട് തലതാഴ്ത്തി;ദുരന്തമുഖത്ത് മുന്നില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതില്‍ വേദനിക്കുന്നു; ഓമനക്കുട്ടനോ  (3 hours ago)

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി; പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടിക്കുറച്ച്‌ അമേരിക്ക  (3 hours ago)

നോവും ഹൃദയങ്ങൾക്ക് താങ്ങായി വീണ്ടും ലാലേട്ടൻ ; പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന്‍  (3 hours ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച്‌ ഇന്ത്യ  (4 hours ago)

Malayali Vartha Recommends