Widgets Magazine
17
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ ...അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി


അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു മക്കൾ പോലീസ് സ്റ്റേഷനിൽ.. ദുരിതാശ്വാസക്യാമ്ബിലേക്ക് ഒറ്റയ്ക്ക് പോയ തമ്പിയെ മക്കൾ കണ്ടെത്തിയത് കോട്ടയം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ നിന്നും


പിറവം പേപ്പതിയിലെ യുവതി ആപ്പിൾ കഴിച്ചതിന് പിന്നാലെ ചര്‍ദ്ദിയും തളര്‍ച്ചയും!! ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴച്ച


രാത്രിയിൽ വഴിയിൽപെട്ടുപോയ യുവതിയെ പരിചയക്കാരന്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയി.. ജ്യൂസ് നല്‍കി മയക്കിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ പീഡനം; പുലർച്ചെ യുവതിയുടെ വീടിന് സമീപം ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം


ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ

തീവണ്ടിയിലെ രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്നു വീണിട്ടുണ്ടോ? ട്രാക്ക് മെയിന്റനര്‍മാരുടെ ജോലിയിലെ വെല്ലുവിളികള്‍ തുറന്നു പറയുന്ന ഹൃദയം തൊടും കുറിപ്പ്

12 AUGUST 2019 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ്!! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം.. വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, താലികെട്ടാന്‍ വധുവില്ല, വാക്കുകളില്‍ സസ്പെ‌ന്‍സ് ഒളിപ്പിച്ച്‌ നന്ദു മഹാദേവ

ഞെട്ടലോടെ മാതാപിതാക്കള്‍... മാമോദീസ ചടങ്ങില്‍ കുട്ടിയെ വെള്ളത്തില്‍ മുക്കി അച്ചന്റെ ദൃശ്യം വൈറല്‍

ഇതെന്ത് കാലം! വിശനിട്ട് കണ്ണുകാണാന്‍ വയ്യ; കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; അപൂര്‍വ്വ ദൃശ്യത്തിൽ കണ്ണ് തള്ളി ആരാധകർ

വിശക്കുന്നവന് ഭക്ഷണവുമായി കൊച്ചിയിലെ സിഖ് സമൂഹം പ്രളയമുഖത്ത്

അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് മനസ്സിനെ സ്പര്‍ശിച്ച ആ ദയാവായ്പ്, മനസ്സില്‍ നിന്ന് മാഞ്ഞില്ല! 24 വര്‍ഷത്തിനപ്പുറം ആ കാരുണ്യമനസ്സിനെ തേടിപ്പിടിച്ച് സ്‌നേഹം പങ്കിട്ടു!

കൊടുംമഴയത്തും നിറകൊണ്ട പാതിരാനേരത്തും റെയില്‍വേ ട്രാക്കിന്റെ സുരക്ഷയ്ക്കായി പണിയെടുക്കുന്ന ട്രാക്ക് മെയിന്റനര്‍മാരുടെ ദുരിതത്തിലേക്കു വിരല്‍ചൂണ്ടുന്ന കുറിപ്പ് സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ദക്ഷിണ റയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ ട്രാക്ക് മെയിന്റനര്‍ ആയ വികാസ് ബാബു. സി-യുടെതാണ് കുറിപ്പ്.

മഴ ദുരിതം പെയ്തു നിറച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ദുരന്തമുഖത്ത്, പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ ജീവിതം സാധാരണ നിലയിലാക്കാന്‍ അത്യദ്ധ്വാനം ചെയ്യുന്ന പൊലീസിനെയും, പട്ടാളത്തെയും, വൈദ്യുതി തൊഴിലാളിയെയും നമ്മള്‍ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിനിടെ അറിയപ്പെടാതെ പോകുന്ന മറ്റൊരു കൂട്ടരുണ്ട്, ഇന്ത്യന്‍ റെയില്‍വേയിലെ ട്രാക്ക് മെയിന്റനര്‍മാര്‍ എന്ന വിഭാഗം.

ഇന്ത്യന്‍ റയില്‍വേയുടെ എന്‍ജിനീയറിങ് വിങ്ങില്‍ ഇരുമ്പുപാളങ്ങളുടെ കാവല്‍ക്കാരായി രാപകല്‍ വ്യത്യാസമില്ലാതെ, നിങ്ങളുടെ ജീവന്‍ കടന്നുപോകുന്ന നേര്‍രേഖകളില്‍ ഞങ്ങളുണ്ട്, നൈറ്റ് പെട്രോള്‍മാന്റെ കരുതലായി, ഗേറ്റ്മാന്റെ ശ്രദ്ധയായി, ഗ്യാങ്മാന്റെ കരുത്തായി, കീമാന്റെ കണ്ണായി പലരൂപത്തിലും, ഭാവത്തിലും ഞങ്ങളീ പാതയില്‍ കാവലുണ്ട് എന്ന പറയുന്നു ദക്ഷിണ റയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ ട്രാക്ക് മെയിന്റനര്‍ ആയ വികാസ് ബാബു. സി.

വികാസ് ബാബുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു രാപ്പകലുകളായി ചില മനുഷ്യക്കോലങ്ങള്‍ തകര്‍ന്ന പാളങ്ങളിലും, പാലങ്ങളിലും, പ്‌ളാറ്റ്‌ഫോമുകളിലും, ഇടിഞ്ഞ് വീണ മണ്‍കൂനകളിലും, നിങ്ങള്‍ക്കുള്ള വഴിയൊരുക്കുകയാണ്. പൊലീസിനെയും, പട്ടാളത്തെയും, വൈദ്യുതി തൊഴിലാളിയെയും, വാഴ്ത്തുന്ന ലേഖനങ്ങളും, ചിത്രങ്ങളും കണ്ടുള്ള പരിഭവമായി കരുതല്ലേ കേട്ടോ . ഒരുപക്ഷേ പരക്കെ ഞങ്ങളെ നിങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരിക്കണം. ഞങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു പലപ്പോഴും ചരമകോളത്തിലാണല്ലോ..!

ഇന്ത്യന്‍ റയില്‍വേയുടെ എഞ്ചിനീയറിങ് വിങ്ങില്‍ ഇരുമ്പുപാളങ്ങളുടെ കാവല്‍ക്കാരായി രാപ്പകല്‍ വ്യത്യാസമില്ലാതെ, നിങ്ങളുടെ ജീവന്‍ കടന്നുപോകുന്ന നേര്‍ രേഖകളില്‍ ഞങ്ങളുണ്ട്, നൈറ്റ് പെട്രോള്‍മാന്റെ കരുതലായി, ഗേറ്റ്മാന്റെ ശ്രദ്ധയായി, ഗ്യാങ്മാന്റെ കരുത്തായി, കീമാന്റെ കണ്ണായി പലരൂപത്തിലും, ഭാവത്തിലും ഞങ്ങളീ പാതയില്‍ കാവലുണ്ട്.

ഈ വേഷപ്പകര്‍ച്ചകളിലെ നൈറ്റ് പെട്രോള്‍മാന്‍ എന്ന അവതാരത്തെക്കുറിച്ചാണ് എനിയ്ക്കിവിടെ നിങ്ങളോടു പറയാനുള്ളത്. മണ്‍സൂണില്‍ തീവണ്ടിയിലെ രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്നു വീണിട്ടുണ്ടോ? എപ്പോഴെങ്കിലും ?? അറിയണം അത് നൈറ്റ് പെട്രോള്‍മാന്റെ സന്ദേശമാണ്, ഞാനിവിടുണ്ട് ''ധൈര്യമായ് കടന്നുപോയ്‌കൊള്‍ക'' എന്ന ഉറപ്പ്.. ഇരുപത് കിലോമീറ്ററോളം ദൂരമാണ് ഒരു രാത്രിയില്‍ പാലത്തിനടിയിലെ ജലനിരപ്പും, മണ്ണിടിയാന്‍ സാധ്യതയുള്ള ചരിവുകളും, വീഴാനൊരുങ്ങുന്ന മരങ്ങളും, തിട്ടപ്പെടുത്തി ഞങ്ങള്‍ പിന്നിടുന്നത്.... ! ആനയും പുലിയും ഇറങ്ങുന്ന കാടുകളും ഇതില്‍പെടും എന്നു കേള്‍ക്കുമ്പോള്‍ അതിശയമുണ്ടോ ?

ഏകദേശം അഞ്ച് കിലോമീറ്ററുകള്‍ കൂടുമ്പോഴാണു കാല്‍മുട്ടുകള്‍ക്കു മുപ്പതു മിനിറ്റു വിശ്രമം കിട്ടുന്നത്. ഡെറെറനേറ്ററുകളും, ട്രൈകളര്‍ ടോര്‍ച്ചും, ഫ്യൂസിയും, പന്നെ ഗ്യാങ്ങ് ബോര്‍ഡും അടങ്ങുന്ന ചുമലിലെ ബാഗില്‍ ഒരുകുപ്പി ദാഹജലം കൂടി ചേര്‍ത്താലുള്ള ഭാരം ആദ്യമാദ്യം വിഷമിപ്പിക്കുമെങ്കിലും പിന്നെ പിന്നെ ഒരു ശീലമായിമാറും.

ജോലിയുടെ പാതിസമയം പിന്നിടുന്ന വേളയില്‍, ഉറക്കം ചങ്ങാത്തം കൂടാന്‍ വരും.. എങ്കിലും നിങ്ങളുറങ്ങുന്ന രാത്രിയില്‍ കാവലായി ഞങ്ങള്‍ ഈ ഇരുമ്പുപാതകളില്‍ ഉണര്‍ന്നിരിക്കും. തകര്‍ത്തുപെയ്യുന്ന മഴ കോട്ടിനെയും, കുടയേയും, തച്ചുടയ്ക്കാനുള്ള വീര്യം കാട്ടുമ്പോള്‍, പുതപ്പിനടിയിലെ മഴരാത്രികള്‍ ഓര്‍മ്മകളില്‍ വന്നു നിറയാറുണ്ട് ഇടയ്ക്ക്. ഇലക്ട്രിഫൈ ചെയ്ത ട്രാക്കാണെങ്കില്‍ ഇടയ്ക്കിടെ കുടയില്‍ നിന്നും നീറ് കടിക്കുന്ന പോലൊരു തരിപ്പ് കഴുത്തിലേക്കു പടരും.

ജോലി കഴിയാന്‍ നേരമാകുമ്പോള്‍ കയ്യിലെ ടോര്‍ച്ച് മയങ്ങിതുടങ്ങും. അവിടെയാണ് അടുത്ത അപകടങ്ങളുടെ പതുങ്ങിയിരിപ്പ്, ഇരപിടിയ്ക്കാനിറങ്ങുന്ന മലമ്പാമ്പുകള്‍ രൂപംകൊണ്ടു പലപ്പോഴും പേടിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അവരെ കണ്ടാല്‍ മാറിപോകാറേ ഉള്ളൂ. അതും ശീലമായല്ലോ. എന്നാല്‍ വിഷം ഉള്ള ചിലരുണ്ട് ഹമ്മേ... ഓര്‍ക്കാനേ വയ്യ. കഴിഞ്ഞ ദിവസം കണ്ട സ്വര്‍ണനിറമുള്ള ചങ്ങാതിക്ക് എന്നേക്കാള്‍ നീളമുണ്ടായിരുന്നു.

ചിന്തയില്‍ അധികം മുങ്ങാങ്കുഴിയിട്ടു നില്‍ക്കാന്‍ പാടില്ലെന്ന തിരിച്ചറിവില്‍ ദൂരേയ്ക്കു നോക്കവേ, ചിലപ്പോള്‍ അമ്പിളിക്കല പോലെ തീവണ്ടിയുടെ നെറ്റിക്കണ്ണുയര്‍ന്നുവരുന്നതു കാണാം. വണ്ടിയുടെ ചൂളംവിളികള്‍ പലപ്പോഴും മഴക്കാറ്റില്‍ അലിഞ്ഞുപോകുമ്പോള്‍ ആ വെളിച്ചമാണു സുഹൃത്ത്. ഈ അടുത്തായി രണ്ടാഴ്ചയുടെ ഇടവേളയില്‍ കീമാന്‍ ഡ്യൂട്ടിയില്‍ ആയിരുന്ന രണ്ടു സഹപ്രവര്‍ത്തകരാണു വിട പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ ഓരം ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ വസ്ത്രത്തില്‍ വണ്ടി പിടുത്തമിട്ടത് ഓര്‍മ്മയുണ്ട്, അന്നു പരുക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

വണ്ടി കടന്നുപോകുമ്പോള്‍ ട്രാക്കുകള്‍ക്കു പുറത്തു കടന്നു നിന്നു വേണം സന്ദേശങ്ങള്‍ നല്‍കാന്‍. അുത്ത ട്രാക്കിലേക്കു കയറിനിന്നാല്‍ ഒരുപക്ഷേ അതുവഴി വരുന്ന വണ്ടിയുടെ ശബ്ദം കേള്‍ക്കാതെ വന്നേക്കാം. പ്രളയകാലം വന്നതോടെ പാലത്തിനടിയിലെ വെള്ളം കുത്തനെ ഉയരുന്നുണ്ട്. ജലനിരപ്പു നിര്‍ദിഷ്ട ഉയരം പിന്നിട്ടിട്ടില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. തുരംഗങ്ങളുടെ വായില്‍ മണ്ണിടിഞ്ഞു വീണിട്ടില്ല എന്നുറപ്പു വരുത്തേണ്ടതും ഞങ്ങള്‍ തന്നെ...

ആരും എവിടെയും ഞങ്ങളെക്കുറിച്ചു പറഞ്ഞുകണ്ടിട്ടില്ല. അതുകൊണ്ടു തന്നേ നിങ്ങള്‍ക്കു ഞങ്ങളെ അറിയുകയും ഇല്ലായിരിക്കാം, അതില്‍ പരിഭവവും ഇല്ല. പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട്, ഇന്നു ഡ്യൂട്ടിക്കിറങ്ങാന്‍ നേരമായി, വണ്ടികള്‍ ഇനിയും ഒരുപാടു കടന്നുപോകാനുണ്ട്. ഞങ്ങളിവിടുണ്ടാവും, വീണ്ടും വിസില്‍ ചുണ്ടോട് ചേരും....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു  (1 hour ago)

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ അണ്വായുധം ഉപയോഗിക്കുമെന്ന് സൂചന  (2 hours ago)

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിൽ ;ചെറിയ ആക്രമണത്തിന് ചുട്ട മറുപടിയുണ്ടാകും ; പാകിസ്ഥാന് മുന്നറിയിപ്പുമായി രവി ശങ്കർ പ്രസാദ്  (2 hours ago)

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശികനേതാവിനെ ന്യായീകരിച്ച് ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മംഗളപത്രം എഴുതിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്   (3 hours ago)

കരാർ ലംഘിച്ച് പാക് ആക്രമണം.. സൈനികന് വീരമൃത്യു  (3 hours ago)

അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി  (3 hours ago)

പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു  (3 hours ago)

പി. രാജുവിനെ സർക്കാർ അകത്താക്കും; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ രാജുവിനെതിരെ കർശന നിലപാട് സ്വീക  (3 hours ago)

യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയോട്‌ ഗ്രാമ മുഖ്യൻ ചെയ്തത് കൊടും ക്രൂരത ; സംഭവം ഇങ്ങനെ  (3 hours ago)

പാക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ താരമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി; യുഎൻ ചർച്ചകൾക്കിടയിൽ പാകിസ്ഥാൻ മാധ്യമങ്ങളെ ഞെട്ടിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ  (3 hours ago)

ആദ്യം കള്ളനാക്കി ഒടുവിൽ കുറ്റബോധംകൊണ്ട് തലതാഴ്ത്തി;ദുരന്തമുഖത്ത് മുന്നില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതില്‍ വേദനിക്കുന്നു; ഓമനക്കുട്ടനോ  (3 hours ago)

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയായ കണ്ണൂരിലെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി; പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടിക്കുറച്ച്‌ അമേരിക്ക  (3 hours ago)

നോവും ഹൃദയങ്ങൾക്ക് താങ്ങായി വീണ്ടും ലാലേട്ടൻ ; പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന്‍  (3 hours ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച്‌ ഇന്ത്യ  (3 hours ago)

Malayali Vartha Recommends