Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …

1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത്..ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവർ ആദ്യ ചുംബനം പങ്കിട്ടതും ഡയറിയിൽ പറയുന്നു

16 SEPTEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്;  വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത് ; നൊമ്പരമായി വനപാലകനായ മോഹന്‍ കുമാറിന്റെ വാക്കുകൾ

തൊടുപുഴയില്‍ ദൃശ്യവിരുന്നൊരുക്കുന്നു ആനയാടിക്കുത്ത് വെള്ളച്ചാട്ടം  

മഞ്ജുളാലിന് മുന്നില്‍, ഉള്ളിലുള്ള കണ്ണനെ സാക്ഷിയാക്കി ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അടച്ചിട്ട നടയില്‍ വിവാഹം!

കോവിഡ് മൂലം വിവാഹത്തിന്റേയും പരീക്ഷയുടേയും തീയതി മാറ്റി, പിന്നെ തീയതി എത്തിയപ്പോഴും കോവിഡ് പോയിട്ടില്ല, പക്ഷേ ഇത്തവണ ആര്യ പിന്മാറിയില്ല...!

ചരിത്രത്തില്‍ ഗവേഷണം ചെയ്യണം, അധ്യാപികയാകണം...പക്ഷേ ഇപ്പോള്‍ തെങ്ങുകയറുകയാണ് ശ്രീദേവി!

നാസിപ്പടയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തിയ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെഴുതിയ പുസ്തകം ഏറെ പ്രസിദ്ധമാണ് ..അതുപോലെ ഒരു പോളിഷ് പെണ്‍കുട്ടിയുടെ രഹസ്യ ഡയറിക്കുറിപ്പുകള്‍ കൂടി പ്രസിദ്ധീകരിക്കപ്പെടുകയാണ്. . 1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത് . ഇതുവരെ ഒരു ബാങ്ക് അറക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ ഡയറി.

Renia's Diary: A Young Girl's Life in the Shadow of the Holocaust എന്ന പുസ്‍തകം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് അവളുടെ കുടുംബം തന്നെയാണ്. ആന്‍ ഫ്രാങ്കിന്‍റെ ഡയറിയോടാണ് റെനിയയുടെ ഡയറി താരതമ്യപ്പെടുത്തുന്നത്
നാസികളുടെ ക്രൂരതകളെ അതിജീവിക്കാൻ റെനിയ സ്പീഗൽ എന്ന ജൂതപ്പെൺകുട്ടിയും കുടുംബവും നടത്തിയ വിഫല ശ്രമങ്ങളാണ് ഡയറിയിൽ ഉള്ളത് ..പതിനഞ്ചാം വയസ്സിൽ ഡയറി എഴുതിത്തുടങ്ങിയ റെനിയ 1942 ജൂലൈയിൽ, 18ാം വയസ്സിൽ കൊല്ലപ്പെട്ടു. ഈ മൂന്നു വർഷക്കാലം ജൂതയായി പിറന്നു എന്ന കുറ്റത്തിന് അവളും കുടുംബവും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളാണ് ഡയറിയിൽ വിശദമാക്കുന്നത്..

കണ്ണീരണിയാതെ ഇതിന്റെ മിക്ക താളുകളും വായിക്കാനാവില്ല എന്ന് റെനിയയുടെ സഹോദരി എലിസബത്ത് പറയുന്നു. അരിയാന എന്ന പേര് മാറ്റിയതാണ് എലിസബത്ത്. റെനിയ തനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നുവെന്നും എലിസബത്ത് പറയുന്നുണ്ട്. എലിസബത്തിന്‍റെ മൂത്ത സഹോദരിയാണ് റെനിയ. 'അവള്‍ വളരെ ബുദ്ധിശാലിയായിരുന്നു. അവളുടെ സ്കൂളിലെ സാഹിത്യപരിപാടികളുടെയൊക്കെ നേതൃത്വം അവള്‍ക്കായിരുന്നു. എപ്പോഴും എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും അവള്‍. എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു' എന്നും തന്‍റെ പ്രിയപ്പെട്ട സഹോദരിയെ ഓര്‍ത്തുകൊണ്ട് റെനിയ പറയുന്നു.

ബോംബാക്രമണങ്ങളുടേയും ജൂതകുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെയും ജീവിക്കുന്ന തെളിവുകളാണ്‌ റെനിയയുടെ ആ ഡയറിക്കുറിപ്പുകള്‍. എപ്പോഴും ഒരു കവിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു റെനിയ. അതുകൊണ്ടുതന്നെ ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും വിവരിക്കുന്നുണ്ട് റെനിയ തന്‍റെ ഡയറിയില്‍. നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അവർ ആദ്യത്തെ ചുംബനം പങ്കിട്ടത്

തെക്കു കിഴക്കൻ പോളണ്ടിലെ തടങ്കൽപാളയത്തിൽ നിന്നു കാമുകൻ സിഗ്മണ്ട് ഷ്വാർസറിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ഒരു വീടിന്റെ തട്ടിൻപുറത്ത് ഒളിച്ച റെനിയയെ ജർമൻ പട്ടാളക്കാർ കണ്ടെത്തി വെടിവച്ചു കൊല്ലു കയായിരുന്നു. ഒപ്പം ഷ്വാർസറിന്റെ മാതാപിതാക്കളും കൊല്ലപ്പെട്ടു... അന്ന് വെറും പതിനെട്ടു വയസ്സാണ് റെനിയക്ക് പ്രായം. അത്രയും വയസ്സിനുള്ളിൽ അത്രയേറെ ജീവിതാനുഭവങ്ങൾ അവളെ തേടി എത്തി

റെനിയയുടെ മരണത്തിനുശേഷം സിഗ്മണ്ടാണ് പുസ്തകത്തിന്‍റെ അവസാനത്തെ ഭാഗമെഴുതിയത്. റെനിയയെ ഹിറ്റ്ലറുടെ പട്ടാളം പിടിച്ചുകൊണ്ടുപോയ ശേഷം തെരുവിൽ മുഴങ്ങിയ മൂന്ന് വെടിയൊച്ചകൾ... അത് തീര്‍ത്തും ഹൃദയത്തെ തൊടുംപോലെ ഒന്നായിരുന്നു.

ഓഷ്‍വിറ്റ്സിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും ആ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടിരുന്നു സിഗ്മണ്ട്. പിന്നീട്, യുഎസ് സൈന്യത്തിൽ ഡോക്ടറാകുകയും ചെയ്തു. 1950 -ൽ റെനിയയുടെ സഹോദരി എലിസബത്തിനെയും അമ്മ റോസയെയും ന്യൂയോർക്കിൽ കണ്ടെത്തിയപ്പോൾ അപ്പോഴും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന തന്റെ പ്രിയ കൂട്ടുകാരിയുടെ ആ ഡയറി അവരെ ഏല്‍പ്പിച്ചു .

എന്നാൽ അതു വായിച്ചുനോക്കാൻ ത്രാണിയില്ലാതെ അവർ ഡയറി ബാങ്ക് ലോക്കറിൽ പൂട്ടിവച്ചു. 7 പതിറ്റാണ്ടുശേഷം, എരിയാനയുടെ മകൾ അലക്സാൻഡ്രയാണ് അവ വീണ്ടെടുത്തതും പോളിഷ് ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്താൻ മുൻകയ്യെടുക്കുന്നതും..

"ഞങ്ങള്‍ക്കാ ഡയറി ഞെട്ടിക്കുന്ന അനുഭവമായിരുന്നു..." എലിസബത്തിന്റെ മകൾ അലക്സാണ്ട്ര ബെല്ലക് പറയുന്നു. ആദ്യമായി ആ ഡയറി ഞാനും അമ്മയും കാണുന്നത് അപ്പോഴാണ്. ഞാനും അമ്മയും മാത്രമാണ് അന്ന് അവരുടെ കയ്യില്‍ നിന്നും കൊല്ലപ്പെടാതെ രക്ഷപ്പെട്ടത്. നിങ്ങള്‍ക്കറിയുമോ? എന്‍റെ അമ്മ അവരുടെ സഹോദരിയുടെ മരണമേല്‍പ്പിച്ച വേദനയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല..."അലക്സാണ്ട്ര പറയുന്നു. അലക്സാണ്ട്രയാണ് ഈ പുസ്തകമിറക്കാന്‍ തീരുമാനിക്കുന്നത്. വായനയ്ക്കായി ഡയറി പോളിഷില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യിപ്പിച്ചു.

സിഗ്മണ്ട് നൽകിയ പുസ്തകം വായിക്കാൻ എലിസബത്തിന് സാധിച്ചേയില്ല. അത്രയധികം വികാരാധീനയായിരുന്നു അവര്‍. തന്‍റെ സഹോദരിയെഴുതിയ അനുഭവങ്ങള്‍ അവരുടെ മുറിവില്‍ വീണ്ടും നീറ്റലായി. അങ്ങനെ ആ ഡയറി അവര്‍ ബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. 2012 -ലാണ് അലക്സാണ്ട്ര തന്റെ അമ്മയുടെ സഹോദരിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡയറി വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. 'അവരുടെ ആത്മാവിനെ ആഴത്തില്‍ തൊട്ടറിയാനായത് ആ ഡയറി വായിച്ചതിന് ശേഷമാണ്' എന്ന് അലക്സാണ്ട്ര പറയുന്നു.

'റെനിയയെ കുറിച്ച് പഠിക്കുന്നതിന് മാത്രമായല്ല ഞാനീ ഡയറി വിവര്‍ത്തനം ചെയ്യുന്നത്. എല്ലാവരും അവരുടെ അനുഭവമറിയണം. അന്നത്തെ വംശഹത്യയെ കുറിച്ചറിയണം...' അലക്സാണ്ട്ര പറയുന്നു. 19 -നാണ് പുസ്തകം പുറത്തിറങ്ങുക.

ഡയറിയില്‍ നിന്ന്:

7 ജൂൺ 1942
എവിടെ നോക്കിയാലും രക്തച്ചൊരിച്ചിലാണ്. അത്തരത്തില്‍ ഭയാനകമായ വംശഹത്യകൾ നടക്കുകയാണ്. സർവശക്തനായ ദൈവമേ, ഞാൻ നിങ്ങളുടെ മുന്നില്‍ അപേക്ഷിക്കുകയാണ്. ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കൂ! കർത്താവായ ദൈവമേ, ഞങ്ങളെ ജീവിക്കാനനുവദിക്കൂ... ഞാൻ നിങ്ങളോട് യാചിക്കുകയാണ്, എനിക്ക് ജീവിക്കണം! ഞാൻ ജീവിതത്തിൽ വളരെ കുറച്ച് മാത്രമേ അനുഭവിച്ചിട്ടുള്ളൂ. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. എനിക്ക് മരണത്തെ ഭയമാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം വളരെ വിഡ്ഢിത്തമാണ്, വളരെ നിസ്സാരവും അപ്രധാനവും വളരെ ചെറുതുമാണ്.

ഡയറിയിലെ കണ്ണീരോർമകൾ ഇങ്ങനെ തുടരുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിസർഗ എന്നാൽ പ്രകൃതി... ...പേരിട്ടത് ബംഗ്ലാദേശ്  (9 minutes ago)

കോറോണയെ അതിജീവിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ്; വെന്റിലേറ്ററില്‍ അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മാസം  (22 minutes ago)

എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി  (39 minutes ago)

ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത .. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും,  (1 hour ago)

തൊഴിൽ തേടി വന്നു തിരികെപോകാൻ സാധിക്കാതെ നിത്യവൃത്തിക്കായി മാർഗം തേടുന്ന സന്ദർശക വിസയിൽ എത്തിയവർ... ഇവരെ സംരക്ഷിക്കാനും തിരികെ നാട്ടിലെത്തിക്കാനും ഉള്ള ഉത്തരവാദിത്വത്തിൽനിന്നും കേന്ദ്ര-കേരള സർക്കാരുകൾക  (1 hour ago)

ഇന്ത്യയുടെ പേരു മാറ്റണമെന്ന് ആവശ്യം; ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി;ഹർജി കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദേശം  (1 hour ago)

നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു..  (1 hour ago)

വിക്‌ടേഴ്‌സിന്റെ പിതാവാര് ? അങ്ക൦ മുറുകുന്നു 'തൊഴില്‍ തിന്നുന്ന ബകന്‍' ആരും മറന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി  (1 hour ago)

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനമായി  (1 hour ago)

വേ​ന​ൽ​കാ​ല​മെ​ത്തി; തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച വി​ശ്ര​മ സ​മ​യം അ​നു​വ​ദി​ച്ച്​ യു.​എ.​ഇ, ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ ​ച്ച​ക്ക്​ 12.30 മു​ത​ൽ ​മൂ​ന്ന്​ മ​ണി വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി  (1 hour ago)

ടിക് ടോക്കി’നു ബദൽ വേണ്ട .. ഇന്ത്യന്‍ ആപ്പ് നീക്കം ചെയ്തു  (1 hour ago)

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്;  വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്  (1 hour ago)

പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാലി ഗുരുതരാവസ്ഥയില്‍...  (2 hours ago)

മാസ്ക് മഴയത്ത് നനഞ്ഞോ? അപകടം പതിയിരിക്കുന്നത് ഇങ്ങനെ; കെണിയിൽ ചെന്ന് വീഴരുതേ!!!!!!!!!  (2 hours ago)

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കും  (2 hours ago)

Malayali Vartha Recommends