Widgets Magazine
22
Oct / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിയറില്‍ കുളിക്കണമെങ്കില്‍ ഐസ്‌ലാന്‍ഡിലേക്ക് പറന്നോളൂ...


ഗര്‍ഭകാലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച താരങ്ങളുടെ പട്ടികയിലേക്ക് ലിസ ഹെയ്ഡനും...


വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിനെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍; അരൂരിലും വട്ടിയൂര്‍ക്കാവിലും ഫോട്ടോ ഫിനിഷെന്ന് മനോരമ; കോന്നിയില്‍ എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് അട്ടിമറിജയം; മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ്


സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക


നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു

20 വര്‍ഷമായി ഐറിഷ് പൊലീസ് തിരയുന്ന ആ കൊലപാതകി എവിടെ..?

18 SEPTEMBER 2019 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ ജ്വല്ലറി മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍...

ഇത് ഒരൊന്നൊന്നര ലോകസുന്ദരിയാണ്...ലോകം കണ്ടെത്തി; അഴകളവുകൾ തികഞ്ഞ പെൺകുട്ടി ഇവളാണ്

തീര്‍ത്തിട്ടും തീരാത്ത കഥകള്‍... ജോളി ജോസഫിന്റെ അതിയായ ആഗ്രഹങ്ങള്‍ പുറത്താകുന്നു; ആഢംബര ജീവിതത്തിനായി നിരവധിയാളുകളില്‍ നിന്നു പണം വാങ്ങി; ലോക്കല്‍ നേതാക്കളും പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് നല്‍കി; ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു; ഒന്നും മറുകര കണ്ടില്ല

ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ...

ആ കൊമ്പന്‍ മീശക്കാരന്‍....!"ഈ കാടാണ് എന്റെ ജീവൻ, ഇതുവിട്ട് പുറത്തേക്കിറങ്ങിയാൽ ........ഒരു ഫ്ലാഷ്ബാക്ക് !

ലോകചരിത്രത്തില്‍ തന്നെ വളരെ പ്രത്യേകതയുള്ള ഒരു കേസാണ് റാനെയ്ഡ് മുറെ എന്ന പതിനേഴുകാരിയുടെ കൊലപാതകം. കൊല നടന്ന് 20 വര്‍ഷം കഴിഞ്ഞിട്ടും ഐറിഷ് പൊലീസ് സേനയ്ക്ക് പ്രതിയെ ചൂണ്ടിക്കാട്ടാനായില്ല എന്നതു കൂടാതെ ഇരുന്നൂറോളം പേരെ പ്രതിസ്ഥാനത്തു നിര്‍ത്തി ആരംഭിച്ച കേസില്‍ 3400 പേരെയാണ് ചോദ്യം ചെയ്തതെന്നതും അയ്യായിരത്തോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലികളാണ് പൊലീസ് തയാറാക്കിയത് എന്നതുമെല്ലാം കൗതുകകരമായ വസ്തുതകളാണ്.

കൊലയാളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസും റാനെയ്ഡ് മുറെയുടെ കുടുംബവും പലപ്പോഴായി പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും 2019 സെപ്റ്റംബര്‍ നാലിന് 20 വര്‍ഷം തികഞ്ഞ കേസില്‍ കൊലയാളി ഇന്നും മറവിലാണ്.

റാനെയ്ഡ് മുറെയുടെ മരണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ പിതാവ് ജിം മുറെയുടെ ഹൃദയ വിലാപമാണ് കേസില്‍ വീണ്ടും രാജ്യാന്തര ശ്രദ്ധ പതിയാന്‍ കാരണമായത്. 'സുന്ദരിയും നിഷ്‌കളങ്കയുമായ പെണ്‍കുട്ടിയായിരുന്നു റാനെയ്ഡ് മുറേ. ഓടിക്കളിച്ച വഴികളില്‍ ആരും സഹായിക്കാനില്ലാതെ, ആരും അറിയാതെ, ചോര വാര്‍ന്നു മരിക്കുകയായിരുന്നു എന്റെ പൊന്നോമന'- ഹൃദയ നൊമ്പരത്തോടെ ജിം മുറെ പറഞ്ഞു. എന്റെ മകളുടെ മരണത്തെയും ഓര്‍മകളെയും പരിഹസിക്കുകയാണ് അയാള്‍. ഇനിയെങ്കിലും ഞങ്ങളോടു നീതി കാണിക്കൂ. മറനീക്കി നിങ്ങള്‍ പുറത്തു വരൂ. നിങ്ങള്‍ ചെയ്ത കാര്യം ലോകത്തോടു സമ്മതിക്കൂ. ഞങ്ങളെയെങ്കിലും സമാധാനത്തില്‍ വിട്ടയയ്ക്കൂ'- ജിം മുറെ പ്രസ്താവനയില്‍ കൊലപാതകിയോട് ആവശ്യപ്പെട്ടു.

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ ഗ്ലെനഗേറിയിലുള്ള സില്‍ചെസ്റ്റര്‍ ക്രസന്റ് എന്ന സ്ഥലത്ത് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍, വീട്ടില്‍നിന്ന് 15 മിനിറ്റ് മാത്രം നടന്നാല്‍ എത്താവുന്ന പബ്ബില്‍ എത്തിയതായിരുന്നു 17 വയസ്സുമാത്രം പ്രായമുള്ള റാനെയ്ഡ് മുറെ. 1999 സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രി 11.20-നോടടുത്ത സമയമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 12.33-ന്, അതായത് റനച്ച് മുറെ പബ്ബില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, വീടിനു 500 വാര അകലെ റനച്ചിന്റെ സഹോദരി റാനെയ്ഡിന്റെ മൃതദേഹം കാണുകയായിരുന്നു.

ചെറുതും വലുതുമായ 30 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. അസാധാരണവും ആഴത്തിലുള്ളതുമായ നാലു മുറിവുകളാണ് മരണം വേഗത്തിലാക്കിയത്. വസ്ത്രങ്ങള്‍ ആക്രമണത്തില്‍ മുറിഞ്ഞു തൂങ്ങിയിരുന്നത് ലൈംഗിക ആക്രമണത്തിനിടയിലുള്ള കൊലപാതകം എന്ന സാധ്യതയിലേക്കു വിരല്‍ ചൂണ്ടിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അങ്ങനെയൊരു സൂചന നല്‍കിയില്ല. മൃതദേഹം കണ്ടെടുക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് മുറുകെ പിടിച്ച നിലയിലായിരുന്നു. മോഷണശ്രമം എന്ന സാധ്യതയിലുള്ള അന്വേഷണവും പക്ഷേ ഏറെ നീണ്ടു പോയില്ല.

കൂട്ടുകാരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് അവള്‍ കൊല്ലപ്പെട്ടത്. രാത്രി 11.20-നാണ് പബ്ബില്‍നിന്ന് റാനെയ്ഡ് ഇറങ്ങിയതെന്നതിന് ഇവിടെനിന്നു പൊലീസ് ശേഖരിച്ച ദൃശ്യങ്ങളിലുണ്ട്. രാത്രി 11.30-ന് റാനെയ്ഡിനു കുത്തേറ്റു. കൊലയാളി അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കറിക്കത്തികൊണ്ടു കുത്തുകയായിരുന്നു.

റാനെയ്ഡിന്റെ നിലവിളി കേട്ട പലരും ആ പ്രദേശത്തുണ്ടെന്നും എന്നാല്‍ കൊലയാളിയിലേക്കു വെളിച്ചം വീശുന്ന വസ്തുതകള്‍ ബോധപൂര്‍വം ചിലര്‍ മറച്ചു പിടിക്കുന്നുവെന്നും പോലീസ് ആരോപിച്ചു. ആരെയോ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നതായി പൊലീസ് സംശയിച്ചു.

3400 പേരെ ചോദ്യം ചെയ്യുക എന്ന അസാധാരണ നടപടി പൂര്‍ത്തിയാക്കിയിട്ടും ആള്‍പാര്‍പ്പുള്ള സ്ഥലത്തു നടന്ന കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടി അവസാനിപ്പിക്കേണ്ടി വരുന്നത് നീതിനിഷേധമാകുമെന്നു പൊലീസിനു തന്നെ ബോധ്യമുണ്ട്. ഐറിഷ് ചരിത്രത്തില്‍ തന്നെ ഇത്രയും വലിയൊരു തിരച്ചില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

കേസിന്റെ പല ഘട്ടങ്ങളിലായി പ്രതിസ്ഥാനത്തു പല പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. സൊമാലിയന്‍ വേരുകളുള്ള ഫറ നൂര്‍ അതില്‍ പ്രധാനിയാണ്. എന്നാല്‍, റാനെയ്ഡിന്റെ കൊലപാതകം കഴിഞ്ഞ് 6- വര്‍ഷം കഴിഞ്ഞപ്പോള്‍ 2005-ല്‍ ഫറ നൂര്‍ കൊല്ലപ്പെടുകയായിരുന്നു. ഡബ്ലിന്‍ സ്വദേശികളായ ലിന്‍ഡ, ഷാര്‍ലെറ്റ് എന്നിവര്‍ തങ്ങളുടെ അമ്മയുടെ കാമുകനായിരുന്ന ഫറയെ, വഴക്കിനെ തുടര്‍ന്ന് കറിക്കത്തികൊണ്ടു കുത്തിയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കൊല്ലുകയായിരുന്നു. സിസേഴ്‌സ് സഹോദരിമാര്‍ എന്ന പേരില്‍ അയര്‍ലന്‍ഡ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇവര്‍ ഫറ നൂറിനെ കൊന്ന് ഡബ്ലിനിലെ റോയല്‍ കനാലില്‍ എറിയുകയായിരുന്നു. ലിംഗവും ശിരസ്സും വെട്ടിമാറ്റി ബാക്കി ഭാഗങ്ങളാണ് കനാലില്‍ ഒഴുക്കിയത്. സോക്‌സ് മാത്രം ധരിച്ച ഒരു കാല്‍ കനാലിലൂടെ ഒഴുകി വരുന്ന ചിത്രം പിറ്റേദിവസം ഇറങ്ങിയ ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിച്ചിരുന്നു.

ഈ കേസില്‍ പിടിയിലായ സഹോദരിമാര്‍, 17-കാരിയായ റാനെയ്ഡ് മുറെയെ കൊന്നത് താനാണെന്ന് ഫറ തങ്ങളോടു പറഞ്ഞതായി അവകാശവാദം ഉന്നയിച്ചതോടെ പൊലീസിനു സമ്മര്‍ദമേറി. സിസേഴ്‌സ് സിസ്റ്റേഴ്‌സ് എന്ന പ്രസിദ്ധമായ പുസ്തകത്തിലും ഇവരുടെ ഈ വാദം ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫറ നൂറിനു പ്രസ്തുത കേസുമായി ബന്ധമില്ലെന്നു തെളിഞ്ഞു.

റാനെയ്ഡിന്റെ പിതാവ് അപേക്ഷിച്ചതു പോലെ കൊലയാളി കടന്നുവന്ന് കുറ്റം ഏറ്റു പറയുമോ, അതോ കൊലപാതകത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ വിവരം അറിയാമായിരുന്നിട്ടും ഇതു വരെ വെളിപ്പെടുത്താന്‍ മടിച്ചിരുന്നവര്‍ ആ വിവരം പോലീസിനെ അറിയിക്കുമോ എന്നറിയാന്‍ മുറെയുടെ കുടുംബവും രാജ്യാന്തര സമൂഹവും കാത്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിയറില്‍ കുളിക്കണമെങ്കില്‍ ഐസ്‌ലാന്‍ഡിലേക്ക് പറന്നോളൂ...  (7 hours ago)

ഗര്‍ഭകാലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച താരങ്ങളുടെ പട്ടികയിലേക്ക് ലിസ ഹെയ്ഡനും...  (7 hours ago)

വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിനെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍; അരൂരിലും വട്ടിയൂര്‍ക്കാവിലും ഫോട്ടോ ഫിനിഷെന്ന് മനോരമ; കോന്നിയ  (7 hours ago)

കോന്നിയില്‍ എല്‍.ഡി.എഫിന്റെ അട്ടിമറിയെന്ന് മനോരമ ന്യൂസ്..കോന്നിയും യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്. സുരേന്ദ്രൻ വിജയിക്കില്ല എന്ന് പ്രവചനം!  (7 hours ago)

മേയർ ബ്രോ വട്ടിയൂർക്കാവ് കീഴടക്കുമോ ?ബിജെപി പിന്തള്ളപ്പെടുമെന്ന് പ്രവചനം !  (8 hours ago)

ഹരിയാനയിൽ ബിജെപിയുടെ ഗുസ്തിയ്ക്ക് രക്ഷയില്ല ! ബി.ജെ.പി ഇറക്കിയ ഗുസ്തി താരങ്ങള്‍ക്ക് തോല്‍വിയെന്ന് എക്‌സിറ്റ് പോള്‍.  (8 hours ago)

ദയറാമിന്റെ മരണം കൊലപാതകം... പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യയും കാമുകനും കുടുങ്ങി  (8 hours ago)

അരൂരില്‍ ഫോട്ടോഫിനിഷോ ? എക്സിറ്റ് പോള്‍ പ്രവചനം ഞെട്ടിക്കും ...  (8 hours ago)

മഞ്ചേശ്വരത്തേത കള്ളവോട്ടല്ല... മണ്ഡലത്തിലെ കള്ളവോട്ടില്‍ ആരോപണം നിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍  (9 hours ago)

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതായി; അയല്‍വാസിയായ യുവതിയുടെ വീടിനകത്ത് നിന്ന് കുട്ടിയെ പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളത്തിന്റെ മുഖ്യമന്ത്രി ആയി മെഗാസ്റ്റാര്‍ മമ്മൂട്ടി  (9 hours ago)

ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ എക്‌സിറ്റ് പോള്‍ ഫലം ഫലം പുറത്ത്... കോന്നിയില്‍ വിജയം എല്‍.ഡി.എഫിനെന്ന് എക്‌സിറ്റ് പോള്‍  (9 hours ago)

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം രൂക്ഷമാകുന്നു  (10 hours ago)

കനത്ത മഴതുടരുന്നു... ചൊവ്വാഴ്ച അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു  (10 hours ago)

ജമ്മുകശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം; ആപത്ത് വിളിച്ചുവരുത്തി ഭീകരർ  (11 hours ago)

Malayali Vartha Recommends