Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

വരാനിരിക്കുന്ന കളികള്‍... ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്ന് മഞ്ജുവാര്യര്‍ പരാതിപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മലയാളികള്‍; പരസ്യത്തിന്റെ രാജാവായ ശ്രീകുമാര്‍ മേനോനും സിനിമയിലെ രാജകുമാരിയുമായ മഞ്ജുവാര്യരും ഏറ്റുമുട്ടുമ്പോള്‍

22 OCTOBER 2019 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്ന് മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഡി ജി പി യ്ക്ക് പരാതിയുമായി എത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മലയാളികളാണ്. ഏറ്റവുമടുത്ത പരസ്യ രംഗത്തെ അതികായനും സിനിമാ രംഗത്തെ ലേഡി സൂപ്പര്‍ സ്റ്റാറും പരസ്പരം ഏറ്റുമുട്ടുകയാണ്.

പരസ്യചിത്ര സംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി എ ശ്രീകുമാര്‍ മേനോന് എതിരെയാണ് താരം എത്തിയിരിക്കുന്നത്. കല്യാണിന്റെ പരസ്യങ്ങളിലൂടെയാണ് പരസ്യചിത്ര രംഗത്ത് ശ്രീകുമാര്‍ മേനോന്‍ പ്രശസ്തനാവുന്നത്. അതേസമയം മലയാളികള്‍ക്കിടയില്‍ ശ്രീകുമാര്‍ മേനോന്‍ പ്രശസ്തനാവുന്നത് ദിലീപ് മഞ്ജു വാര്യര്‍ കുടുംബ പ്രശ്‌നങ്ങളോടെയാണ് എന്നത് ശ്രദ്ദേയം.

പുഷ് ഇന്റഗ്രറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ആയിരുന്നു ശ്രീകുമാര്‍ മേനോന്റെ പരസ്യകമ്പനിയുടെ പേര്. പരസ്യകല, ബ്രാന്‍ഡിങ്ങ്, സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ്ങ്, പബ്ലിക് റിലേഷന്‍സ്, ഡിജിറ്റല്‍ ഈവന്റ്‌സ്, സെലിബ്രറ്റി മനേജ്‌മെന്റ്, എന്റര്‍റ്റെയിന്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന മേഖലകളിലായിരുന്നു ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഒരു കാലത്ത് അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്റുല്‍ക്കര്‍, പുനീത് രാജ്കുമാര്‍, ചിരഞ്ജീവി തുടങ്ങി ഒട്ടനവധി സൂപ്പര്‍ താരങ്ങളുടെ ബ്രാന്റ് കൈകാര്യം ചെയ്തിരുന്നത് ശ്രീകുമാര്‍ ആയിരുന്നു.

സിനിമകളില്‍ മാത്രമല്ല സാമൂഹിക വിഷയങ്ങളിലും ശ്രീകുമാര്‍ മുന്‍പന്തിയില്‍ തന്നെയാണ് . ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കിയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നു . ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളെന്നും അവര്‍ക്കൊപ്പമാണ് താന്‍ എന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു . 28 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ടെന്നും പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്‍ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. ഈ സിനിമയില്‍ മഞ്ജു പ്രധാന വേഷം ചെയ്തിരുന്നു . ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ഈ സിനിമയെ തുടര്‍ന്നാണ് ട്വിസ്റ്റ് വന്നിരിക്കുന്നത്. തന്റെ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു.

മഞ്ജുവിന്റെ പരാതിയ്‌ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു....നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു. നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. സ്‌നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ . ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നു.

അതേസമയം ഈ സംഭവത്തില്‍ ഒരു വമ്പന്‍ ട്വിസ്റ്റാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുവിന് പിന്തുണയുമായി ആരെല്ലാം എത്തും, സംവിധായകന് പിന്തുണയുമായി ആരെല്ലാം എത്തുമെന്നും കാത്തിരുന്ന് കാണാം. സിനിമ ലോകത്ത് സ്ത്രീകളുടെ പ്രശ്‌നം ഏറ്റെടുക്കുന്ന ഡബ്ലിയുസിസി മഞ്ജുവിന് പിന്തുണയുമായി എത്തുമോ എന്നും കണ്ടറിയാം.  

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (52 minutes ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (2 hours ago)

ചരിത്രത്തിൽ ആദ്യം  (2 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (3 hours ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (3 hours ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (3 hours ago)

Malayali Vartha Recommends