ആംബുലൻസിനു മുന്നിൽ സാഹസിക പ്രകടനം ; ആളെ കണ്ടപാടെ നാട്ടുകാർ വിരട്ടി
സാധാരണ ആംബുലൻസിനു മുന്നിൽ ആരും പ്രകടനം നടത്താറില്ല. എന്നാൽ നടത്തിയാൽ തന്നെ തക്ക ശികഷയും കിറ്റുന്നതാണ്. എന്നാൽ ഇത് വേറെ ലെവൽ തന്നെ. ആംബുലന്‍സ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ക്ക് മുന്പില് തടസമായി നിന്ന് കീരിയുടെ താണ്ഡവം. നടുറോഡില്‍ വെച്ചായിരുന്നു കീരിയുടെ സാഹസിക പ്രകടനം നടത്തിയത്. നടുറോട്ടില്‍ ഇരുപ്പുറപ്പിച്ചതിനാല്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടാക്കിയിരുന്നു.
കോട്ടയം നടുറോട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഇതിന് പിന്നാലെ കോട്ടയം നഗരത്തിലുണ്ടായ ഗതാഗത കുരിക്ക് ചെറുതായിരുന്നില്ല തന്നെ. നഗരത്തില്‍ രണ്ട് ആംബുലന്‍സാണ് കീരി കാരണം വഴിയില്‍പ്പെട്ടത് തന്നെ. കൂടാതെ കൂടെ എത്തിയ മറ്റു വാഹനങ്ങളും പെട്ടു എന്ന് തന്നെ പറയാം. കോട്ടയം നഗരത്തിലെ മദര്‍ തെരേസ റോഡില്‍ വെച്ചായിരുന്നു കീരി റോഡില്‍ കുറുകെ നിന്നത്.
ഗതാഗത തടസ്സം രൂക്ഷമായപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിയെ വടികൊണ്ട് എടുത്തെറിഞ്ഞുനോക്കിയിരുന്നു. എന്നിട്ടും പേടിയില്ലാതെ റോഡില്‍ തന്നെ ഇരുപ്പുറപ്പിച്ച കീരി നിന്നത്. തുടർന്ന് അവസാന നിമിഷം എങ്ങോട്ടോ ഓടി പോവുകയായിരുന്നു.
https://www.facebook.com/Malayalivartha