Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടായി; ആ പാട്ട് സീൻ ചിത്രീകരിച്ചത് അവളുടെ നാട്ടിലായിരുന്നു: ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി വർഷങ്ങൾക്ക് ശേഷം ബന്ധങ്ങളുടെ വേര് തേടുന്നു

13 NOVEMBER 2019 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി ഭൂതകാലവേരുകൾ തേടുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് സ്നേഹാശ്രമത്തിൽ എത്തിച്ച ആമിനയെ 2003ൽ റോഡിമോൻ വർഗീസ് എന്ന യുവാവ് വിവാഹം കഴിക്കുകയായിരുന്നു. ആറുമക്കളുമായി ഭർത്താവിനോടൊത്ത് ജീവിക്കുമ്പോഴും നഷ്ടപ്പെട്ടുപോയ ഉറ്റവരെ കാണണമെന്ന ഈ പെൺകുട്ടിയുടെ മുന്നിലുള്ളത് അവ്യക്തമായി കോറിയിട്ട ചില ഓർമകൾ മാത്രമാണ്.   ഈ സംഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത് ഡൽഹിയിൽ മാധ്യമപ്രവർത്തകനായ തുഫൈൽ പിടി ആണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഇത് റോഡിമോൻ വർഗീസ്. കൂടെയുള്ളത് അദ്ദേഹത്തിൻറെ ഭാര്യ ആമിന എന്ന മറിയ ഫ്രാൻസിസും മക്കളും. ആലപ്പുഴയിലെ ഒരു യോഗത്തിന് പോയ സ്ഥലത്തു നിന്നാണ് ഞാൻ റോഡിമോനെ കാണുന്നത്. യോഗം കഴിഞ്ഞ് ആളുകളോട് കുശലം പറഞ്ഞിരിക്കുമ്പോൾ കൂട്ടത്തിൽ നിന്നും റോഡിമോൻ എൻറെ അടുത്ത് വന്നു. ഒരു കാര്യം പറയാനുണ്ട്, പോകുന്നതിനുമുമ്പ് ഒന്നു കാണണം എന്നു പറഞ്ഞു. ഞാൻ അതത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പോകാൻ നേരം അദ്ദേഹം വീണ്ടും അടുത്തു വന്നു. "എന്റെ ഭാര്യയുടെ ബന്ധുക്കളെ കണ്ടുപിടിക്കാനാണ്. തുഫൈൽ ഡൽഹിയിലായതു കൊണ്ട് സഹായിക്കാനായേക്കും," അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പൊഴേ എന്നിലെ പത്രപ്പ്രവർത്തകൻ ഉണർന്നു. ഇതു പോലെ ഓരോ സ്ഥലങ്ങളിൽ ഓരോ ആളുകളെ കാണാനും അവരുടെ കഥകൾ കേൾക്കാനുമുള്ള ഒരു നിയോഗമാണല്ലോ പത്രപ്രവർത്തക ജന്മം! "ഞാൻ വീട്ടിലേക്ക് വരാം. നാളെ ഫോണിൽ ബന്ധപ്പെടൂ" എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തിന് ഫോൺ നമ്പർ കൈമാറി അവിടെ നിന്നിറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം വിളിച്ചു. ഉച്ചയോടെ ഞാൻ താമസിക്കുന്നിടത്തേക്ക് ഒരു വണ്ടിയുമായി എത്തി. മനോഹരമായ കുട്ടനാടൻ ഗ്രാമവീഥികളിലൂടെയുള്ള യാത്ര. വഴിയിൽ റോഡിമോൻ മനസ്സു തുറന്നു. കുട്ടനാടൻ വയലുകളേക്കാൾ പച്ചപ്പേറിയതും മനോഹരമായതുമാണ് ആ മനസ്സ്. വഴിയിൽ ഇരു വശങ്ങളിലും നിറഞ്ഞു നിൽക്കുന്ന കായൽപരപ്പുകളിലും ആഴമേറിയ സ്നേഹത്തിന്റെയും കദനത്തിന്റെയും കഥയാണ് റോഡിമോൻ പറഞ്ഞു തുടങ്ങിയത്.

ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും ആലപ്പുഴയിലെ എടത്വയിലേക്ക് ഒരു വാടക വീടെടുത്ത് താമസം മാറിയെത്തിയതാണ് റോഡിമോനും മറിയയും. ആശാരിപ്പണിയെടുത്താണ് റോഡിമോൻ കുടുംബം പുലർത്തുന്നത്. കുമളി വനമേഖല ആയതു കൊണ്ട് മരത്തടിയിൽ ഫോറസ്റ്റുകാരുടെ കണ്ണുകളും നിയന്ത്രണങ്ങളും ഉള്ളതുകൊണ്ട് ആശാരിപ്പണി അവിടെ ബുദ്ധിമുട്ടായിരുന്നു എന്ന് റോഡിമോൻ പറയുന്നു. അതുകൊണ്ടാണ് മറിയയെയും കൂട്ടി ആലപ്പുഴയിലേക്ക് താമസം മാറിയത്.

22 വർഷങ്ങൾക്കു മുമ്പ് കട്ടപ്പനയിലെ 'സ്നേഹാശ്രമം' എന്ന ഒരു അനാഥാലയത്തിൽ വെച്ചാണ് റോഡിമോൻ മറിയയെ ആദ്യം കാണുന്നത്. അന്ന് റോഡിമോൻ പത്താം ക്ളാസിൽ പഠിക്കുകയായിരുന്നു. സ്നേഹാശ്രമത്തിന്റെ പ്രവർത്തനങ്ങളിൽ റോഡിമോനും ആ നാട്ടിലെ മറ്റു ചെറുപ്പക്കാരും സജീവമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 1998 ലെ ഒരു സായാഹ്നത്തിലാണ് ആമിന എന്ന മറിയ സ്നേഹാശ്രമത്തിൽ എത്തിപ്പെടുന്നത്. അന്ന് കട്ടപ്പനയിലെ ബസ്സ് സ്റ്റാന്റിൽ വഴിതെറ്റി എത്തിയ നാടോടിപ്പെൺകുട്ടി വൈകുന്നേരമായിട്ടും എങ്ങും പോകാനില്ലാതെ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ കുറച്ച് ഓട്ടോ ഡ്രൈവർമാർ അവളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പോലീസ് അവളെ സ്നേഹാശ്രമത്തിലും എത്തിച്ചു. ആമിനക്ക് സംസാരശേഷിയും കേൾവി ശക്തിയും ഇല്ല. കൈയിൽ ഇസ്ലാം വിശ്വാസത്തെ സൂചിപ്പിക്കുന്ന '786' എന്ന് പച്ച കുത്തിയിട്ടുണ്ട്. കൈസഞ്ചിയിൽ നൃത്തത്തിനുള്ള വേഷങ്ങളുണ്ട്. അന്ന് 14 വയസ്സ് പ്രായം തോന്നിച്ചിരുന്നു. ഏതോ നാടോടി നൃത്തസംഘത്തിൽ നിന്നും വഴി തെറ്റി എത്തിയതായിരുന്നു. അന്ന് അവളിൽ നിന്നും ലഭിച്ച സൂചന അനുസരിച്ച് ആശ്രമത്തിലെ ആളുകൾ പലയിടങ്ങളിലും അവളുടെ ബന്ധുക്കളെ തേടിയിരുന്നു.

ആറു വർഷം കഴിഞ്ഞ് - 2003 ൽ - റോഡിമോൻ ആമിനയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആരുമില്ലാത്ത ആമിനക്ക് റോഡിമോൻ ഒരു തുണയും ആശ്രയവുമായി. കുറച്ച് എതിർപ്പുകൾ അവിടുന്നും ഇവിടുന്നും ഉയർന്നു വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് റോഡിമോൻ ആമിനയെ വിവാഹം ചെയ്തു. റോഡിമോൻ അവളെ മറിയ ഫ്രാൻസിസ് എന്നു വിളിച്ചു. സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത ആമിനയോട് റോഡിമോൻ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ചു. മറിയ റോഡിമോന് നക്ഷത്രങ്ങളെ പോലെയുള്ള ആറു കുഞ്ഞുങ്ങളെ സമ്മാനിച്ചു.

ആ കുടുംബം അങ്ങനെ സന്തോഷത്തിൽ കഴിയുമ്പൊഴാണ് പത്രത്തിൽ റോഡിമോൻ പാക്കിസ്താനിൽ അകപ്പെട്ടു പോയി പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗീതയെക്കുറിച്ചുള്ള വാർത്തകൾ കാണുന്നത്. ഗീതയുടെയും മറിയയുടെയും അനുഭവം ഏതാണ്ട് സമാനമാണെന്ന് റോഡിമോൻ കണ്ടു. ഗീതക്കും മറിയയെ പോലെ തന്നെ സംസാരശേഷിയും കേൾവി ശക്തിയും ഇല്ല. കുഞ്ഞിലേ ഏതോ ട്രെയിനിൽ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഗീതയെ അവിടുത്തെ ഈദി ഫൗണ്ടേഷൻ എന്ന ഒരു സന്നദ്ധസംഘടന ഏറ്റെടുത്ത് സംരക്ഷിച്ചു. അവൾക്ക് 20 വയസ്സായപ്പോൾ ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഗീതയെക്കുറിച്ച് അറിഞ്ഞ് അവളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാൻ ഏർപ്പാട് ചെയ്യുകയും ഇന്ത്യയുടെ പുത്രി എന്ന് വിളിച്ച് ആഘോഷപൂർണമായ സ്വീകരണം നൽകുകയും ചെയ്തു. ശേഷം മന്ത്രിയുടെ തന്നെ മേൽനോട്ടത്തിൽ ഗീതയുടെ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടു പോയ അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമങ്ങളുമാരംഭിച്ചു. ഗീതയുടെ ലക്ഷണങ്ങൾ കേട്ട് മക്കളെ നഷ്ടപ്പെട്ട നിരവധി ദമ്പതികൾ ഗീതയെ തേടിയെത്തി. പക്ഷെ, അവർക്കാർക്കും ഗീതയുടെ മാതാപിതാക്കളായി ഇതുവരെ സ്വയം സ്ഥാപിക്കാനായിട്ടില്ല.

അവിടെയാണ് റോഡിമോന്റെ മനസ്സുണർന്നത്. ഗീതയെ തേടി വരുന്നവരുടെ കൂട്ടത്തിൽ സമാന ലക്ഷണങ്ങളോടു കൂടിയ ആമിനയുടെ മാതാപിതാക്കളും ഉണ്ടെങ്കിലോ?

അങ്ങനെയാണ് റോഡിമോൻ മറിയയോട് തന്റെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും ചോദിച്ചു തുടങ്ങിയത്. ആദ്യമാദ്യം മറിയ അതിനോട് ശുഭപ്രതീക്ഷ വെച്ചുപുലർത്തിയില്ലെങ്കിലും പിന്നീട് റോഡിമോന്റെ പ്രോൽസാഹനം കാരണം മറിയയിലും ആ ആഗ്രഹം വീണ്ടും തീവ്രമായി ഉടലെടുത്തു. ഓർമ്മക്കയത്തിൽ മുങ്ങി മറിയ അവളുടെ ഭൂതകാലത്തിൽ നിന്നും പലപല അടയാളങ്ങളുടെ മുത്തുച്ചിപ്പികൾ പെറുക്കിയെടുത്തു.

അപ്പോഴാണ് റോഡിമോന് മനസ്സിലായത് കുഞ്ഞുങ്ങൾക്ക് പലപ്പോഴും മറിയ വരച്ചു കൊടുത്തിരുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വലിയ സ്തൂപത്തിന്റെയും ദേശീയ പതാകയുടെയും ചിത്രം മറിയയുടെ ഗ്രാമത്തിൽ അവൾക്ക് ഓർമ്മയുള്ള ഒരു സ്ഥലത്തിൻറെ ചിത്രമായിരുന്നു എന്ന്.

കുട്ടനാടൻ കായൽ തീരത്തെ ഒന്നാം നിലയിലെ അവരുടെ വാടക മുറിയിലേക്ക് ഞാൻ എത്തുമ്പോൾ മറിയ കുട്ടികളെ മുറിയിൽ കളിക്കാൻ ഇരുത്തി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. കണ്ടാൽ ഇപ്പോൾ അവർ ഒരു മലയാളി സ്ത്രീ അല്ല എന്ന് ആരും പറയില്ല. ഉറുദു പോലെ ഒരു ലിപിയിൽ അവർക്ക് എഴുതാൻ അറിയാം. കൂട്ടം തെറ്റി കട്ടപ്പനയിൽ എത്തിയ യാത്രയിൽ ഇടയ്ക്കെപ്പൊഴോ ഒരു അപകടം സംഭവിച്ചതായി അവർ ഓർക്കുന്നുണ്ട്.. അവരുടെ ഗ്രാമത്തിൽ പണ്ടെന്നോ ഒരു സംഘർഷമുണ്ടായതും അവർ ഓർക്കുന്നുണ്ട്. ആറു സഹോദരങ്ങൾ ഉണ്ടായിരുന്നു അവർക്ക് എന്നും പറയുന്നു.

അവരുടെ വീടിന്റെ പരിസരം ഓർമയിൽ നിന്നെടുത്ത് അവർ എനിക്ക് വരച്ചു കാണിച്ചു തന്നു. അതിൽ കാണിച്ച ദേശീയ പതാക നിൽക്കുന്ന തൂണിന്റെ അടിവശം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അതിന് നാല് അടി വീതിയും രണ്ട് അടി പൊക്കവും ഉണ്ട്.

വീടുകൾ നിരനിരയായി നിൽക്കുന്നു.

വീടുകളുടെ ഇടവഴിയിലും ഫ്ലാഗിന്റെ ചുറ്റിലും കല്ല് പാകിയിരിയ്ക്കുന്നു. ഈ വീടുകളുടെ നാല് ചുറ്റിലും വലിയ റോഡുകൾ ഉണ്ട്‌. ഈ കോമ്പൗണ്ടിനുള്ളിൽ തന്നെ ഒരു മോസ്കും ഉണ്ട്. അതിനു പിറകിൽ റെയിൽപാതയുണ്ട്. ഒരു നിരയിൽ മുപ്പതിന് മുകളിൽ വീടുകൾ ഉണ്ടാകും. അങ്ങനെ പല നിര വീടുകൾ. ഈ നിരകൾക്കിടയിലൂടെ ഓട്ടോയും ബൈക്കും പോവാൻ പറ്റിയ വീതിയുണ്ട്.

ഒരിക്കൽ ബോളിവുഡ് താരം അമീർഖാന്റെ ഫോട്ടോ കണ്ടപ്പോൾ താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഷെയ്ക്ഹാന്റ് കൊടുത്തിട്ടുണ്ടെന്നും മറിയ റോഡിമോനോട് പറഞ്ഞിരുന്നു. അന്ന് റോഡിമോനത് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരിക്കൽ ടി.വിയിൽ അമീർ ഖാൻ അഭിനയിച്ച 'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് മറിയക്ക് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടാവുകയും ആ പാട്ട് സീൻ ചിത്രീകരിച്ചത് തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു പാർക്കിൽ നിന്നാണെന്നും അതിന്റെ ചിത്രീകരണത്തിനിടക്കാണ് അമീർ ഖാനെ കണ്ടതും ഷെയ്ക് ഹാന്റ് കൊടുത്തതെന്നും മറിയ പറഞ്ഞു.

റോഡിമോൻ ഇപ്പോൾ ആ സിനിമയുടെ സംവിധായകനെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. ആ പാട്ട് ചിത്രീകരിച്ച ലൊക്കേഷൻ കണ്ടെത്താനും. അതു പോലെ ഗീതയുടെ അച്ഛനമ്മമാരെ കണ്ടെത്താൻ സഹായിക്കുന്ന ഡൽഹിയിലെ വക്കീലിനെ ബന്ധപ്പെടണം. ഗീതയെ തേടിയെത്തി മടങ്ങുന്നവരിൽ ആമിനയുടെ രക്ഷിതാക്കളുണ്ടോ എന്ന് തിരക്കണം. തനിക്ക് ആറു കുഞ്ഞുങ്ങളെ സമ്മാനിച്ച തന്റെ ജീവിതസഖിക്ക് അവളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കണ്ടെത്തിക്കൊടുക്കണം. ആശാരിപ്പണി ചെയ്ത് വാടകവീട്ടിൽ കുടുംബം പുലർത്തുന്നതിനിടയിൽ റോഡിമോന് ഇനി അതാണ് ജീവിതലക്ഷ്യം. കുട്ടനാടൻ കായലു പോലെ ആ മോഹത്തിന് ആഴവും പരപ്പും കൂടുകയാണ്. ഹൃദയം കൊണ്ട് മാത്രം സംസാരിക്കാനും മനസ്സു കൊണ്ട് മാത്രം കേൾക്കാനുമാകുന്ന മറിയയുടെ ഉള്ളു തുറന്നുള്ള ചിരി കാണുമ്പോൾ ആ മോഹം കുട്ടനാടൻ കാറ്റുകളുടെ തേരേറി പറക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (4 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (41 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (49 minutes ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (2 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (4 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 hours ago)

Malayali Vartha Recommends