Widgets Magazine
29
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രഭാത സവാരിയ്ക്കിടെ യുവതിയുടെ മുന്നില്‍ യുവാവിന്റെ ലീലാവിലാസം... വളര്‍ത്തുനായയുമായി എത്തിയ യുവാവ് ആവശ്യപ്പെട്ടത് മറ്റൊന്ന്; എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമം; പിന്നെ സംഭവിച്ചത്...


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു


യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു... മെഡിക്കൽ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13


ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്

പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടി കൂടി സ്വന്തമാക്കിയേ താങ്കൾക്ക് തൃപ്തിയാകുകയുള്ളോ? താങ്കളേപ്പോലൊരു നടൻ ഇങ്ങനെ കളവുപറയേണ്ട വല്ല കാര്യവുമുണ്ടോ ലാലേട്ടാ.. മോഹൻലാലിനെതിരെ ജോമോൾ ജോസഫ്

14 JANUARY 2020 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു..... മത്സരം തുടങ്ങിയപ്പോഴേ വൃദ്ധയുടെ തൊണ്ടയിൽ കേക്ക് കുടുങ്ങി...ദാരുണ സംഭവം ഇങ്ങനെ

കഴിഞ്ഞു പോയത് സമുദ്ര താപനില ഏറ്റവും കാഠിന്യമേറിയതായിരുന്ന വർഷം; സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും പരിസ്ഥിതിയുടെയും നിലനിൽപ് തന്നെ മുൾമുനയിൽ; മാനവ കുലത്തെ കാത്തിരിക്കുന്നത് എന്ത്; ഞെട്ടിക്കുന്ന പഠന വിവരങ്ങൾ പുറത്ത്

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ? അമ്പരന്ന് കുടുംബാംഗങ്ങൾ.. സോഷ്യൽമീഡിയയെ ഞെട്ടിച്ച് അച്ഛന്റെ പ്രതികരണം

തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്ന അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു!! ഷകീലയുടെ വീട്ടിലേക്ക് പറന്നെത്തിയ പോലീസുകാർ ഞെട്ടിയത് ആ കാഴ്ച്ചയിൽ.. പൊൻകുന്നത്ത് സംഭവിച്ചത്....

അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​രും വ​രെ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്നം! ഒടുവിൽ ഒരുകയ്യിൽ വ​ടം കെ​ട്ടി മു​റു​ക്കി മ​റു കൈ​യി​ൽ പ​ത്തി വി​ട​ർ​ത്തി​യ മൂ​ർ​ഖ​നു​മാ​യി വാവ സുരേഷ് ..ഇത് ജീവൻ മരണ പോരാട്ടം

സോഷ്യൽ മീഡിയയിൽ രാത്രിയിൽ പച്ച തെളിഞ്ഞ് കിടക്കുന്നത് കണ്ട് പാഞ്ഞടുക്കുന്നവർക്ക്‌ എതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് ശ്രദ്ധ നേടിയ മോഡൽ ആണ് ജോമോൾ ജോസഫ്. പിന്നാലെ വൻ സൈബർ ആക്രമണം നേരിടേണ്ടി വന്നെങ്കിലും തന്റേതായ നിലപാടുകൾ തുറന്ന് പറയുന്നതിൽ അവർ ഒരു മടിയും കാട്ടിയില്ല. വി ടി മുരളി ആലപിച്ച ഗാനം താൻ ആലപിച്ചു എന്ന് മോഹൻലാൽ പ്രഞ്ഞു എന്നത് തെറ്റാണെന്നും എന്തിനാണ് മോഹൻലാൽ നുണ പറയുന്നതെന്നും ജോമോൾ പുതിയ കുറിപ്പിലൂടെ ചോദിക്കുന്നു.

 ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

പ്രിയ്യപ്പെട്ട മോഹൻലാൽ, താങ്കളെന്തിനാണ് കളവ് പറയുന്നത്?

ജനുവരി പതിനൊന്നാം തീയതി രാത്രി ഒൻപതുമണിക്ക് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ബിഗ്ഗ്ബോസ് പരിപാടിയിൽ, അവതാരകനായ മോഹൻലാൽ വലിയൊരു കളവ് പ്രേക്ഷകരോട് പറഞ്ഞിരിക്കുകയാണ്. വലിയൊരു കളവ് എന്നതിനുമുപരിയായി മറ്റൊരാൾ പാടിയ പാട്ട് താനാണ് പാടിയതെന്ന് മോഹൻലാൽ എന്ന വലിയ നടൻ പറയുമ്പോൾ, അത് കളവ് പറയലിനേക്കാൾ വലിയൊരു അൽപ്പത്തരമായി മാറുകയാണ്.

ബിഗ്ബോസ്സ് ഹൗസിലേക്ക് ഒരു ദിവസത്തേക്ക് ഗസ്റ്റായി പോയി തിരികെ വന്ന ധർമ്മജൻ ബോൾഗാട്ടിയോട് അവതാരകനായ മോഹൻലാൽ ഒരു പാട്ടുപാടാനായി ആവശ്യപ്പെടുകയും, “മാതള തേനുണ്ണാൻ” എന്ന പാട്ട് ധർമ്മജൻ പാടുകയും ചെയ്തു. ധർമ്മജൻ പാട്ടുപാടി കഴിഞ്ഞപാടെ തന്നെ ആ പാട്ട് ആരുപാടിയതാണെന്നറിയാവോ എന്ന് ധർമ്മജനോട് മോഹൻലാൽ ചോദിക്കുന്നു. അതറിയില്ല എന്ന് ധർമ്മജൻ മറുപടി പറയുമ്പോൾ, മോഹൻലാൽ ധർമ്മജനോട് പറയുന്നു, ഉയരും ഞൻ നാടാകെ എന്ന സിനിമയിൽ ഞാൻ പാടിയ പാട്ടാണ് അതെന്ന്!!

ഈ വിവരം പലരും ഗായകനായ വി.ടി മുരളിയെ വിളിച്ചറിയിച്ചപ്പോൾ, ബിഗ്ബോസ് ഷോ കാണാത്ത വി.ടി മുരളി, ബിഗ്ബോസ്സിന്റെ പുനസംപ്രേക്ഷണം കാണുകയും, മേഹൻലാൽ പറഞ്ഞത് തെറ്റെന്നും, “പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കയ്യിട്ടുവതുടങ്ങിയോ” എന്ന വാൽക്കഷ്ണത്തോടെ താനാണ് ആ പാട്ട് പാടിയതെന്ന് തുറന്നു പറഞ്ഞ് ഫേസ്ബുക് പോസ്റ്റിട്ടിരിക്കുകയാണ്. വി.ടി മുരളിയുടെ ഫേസ്ബുക് പോസ്റ്റിന്റെ ലിങ്ക് https://www.facebook.com/100035858110326/posts/179107176627885/?d=n

ബിഗ്ബോസ്സ് ഷോ സ്ഥിരമായി കാണുന്ന ഞാൻ മോഹൻലാൽ കളവ് പറഞ്ഞ എപ്പിസോഡും കണ്ടിരുന്നു. തുടർന്ന് വി.ടി മരളിയുടെ ഫേസ്ബുക് പോസ്റ്റ് ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ ഞാൻ “ഉയരും ഞാൻ നാടാകെ” എന്ന സിനിമയെകുറിച്ച് ഗൂഗിൾ ചെയ്തു നോക്കി. സിനിമയുടെ ഡീറ്റെയ്ൽസ് അറിയാനായി ലിങ്ക് https://g.co/kgs/mkdQxs

പിഎം താജും കെസി പ്രഭാകരനും തിരക്കഥയെഴുതി, ചന്ദ്രശേഖരൻ സംവിധാനം ചെയ്ത്, കുറ്റിയിൽ ബാലൻ നിർമ്മിച്ച്, 1985 നവംബർ 20 ന് റിലീസ് ചെയ്ത ചെയ്ത “ഉയരും ഞാൻ നാടാകെ” എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ, വേണു നാഗവള്ളി, ബാലൻ കെ നായർ, ടിജി രവി, കുതിരവട്ടം പപ്പു, ചിത്ര, വിജയരാഘവൻ, എംജി സോമൻ, മാധുരി, അരുണ, സൂര്യ, സാന്റോ, ബാല, സത്യൻ, രാമു എന്നിവരാണ്.

ആ സിനിമക്കായി ആകെ നാലു പാട്ടുകളാണ് റെക്കോർഡ് ചെയ്തത്. അതിൽ “കാട്ടിലെ വെൺതേക്കും” എന്ന ഗാനം യേശുദാസും, “ഇന്ദു പൂർണ്ണേന്ദു” എന്ന ഗാനം ചിത്രയും യേശുദാസും കൂടിയ ഡ്യുയറ്റും, “മാതള തേനുണ്ണാൻ”, “തുള്ളി തുള്ളിവാ” എന്നീ രണ്ടു ഗാനങ്ങൾ വി.ടി മുരളിയും ആണ് പാടിയിരിക്കുന്നത്. എന്നാൽ ആ സിനിമയിൽ വി.ടി മുരളി പാടിയ രണ്ടു പാട്ടുകൾ മാത്രം ഉൾപ്പെടുത്തിയാണ് സിനിമ സിനിമ റിലീസായത്. യേസുദാസ് പാടിയ പാട്ടും, യേശുദാസും ചിത്രയും പാടിയ ഡ്യുയറ്റും സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഈ സിനിമ പലരും മറന്നുപോയി എങ്കിലും, “മാതള തേനുണ്ണാൻ” എന്ന ഗാനം സിനിമയേക്കാൾ പേരെടുക്കുകയും, ആ ഗാനം ഇന്നും ആളുകൾ മൂളിക്കാണ്ടു നടക്കുകയും സംഗീത പ്രേമികൾ ആ ഗാനം പാടുകയും ചെയ്യുന്നു. മോഹൻലാൽ എന്ന നടന്റെ തന്നെ കരിയർ വഴിതരിച്ചു വിട്ട സിനിമയാണ് “ഉയരും ഞാൻ നാടാകെ” എന്ന സിനിമ. ആ സിനിമയിലെ ദരപ്പൻ എന്ന മോഹൻലാൽ കഥാപാത്രം, മോഹൻലാലിന്റെ കരിയറിലെ ആദ്യ ക്യാരക്ടർ റോൾ എന്നു പറയാവുന്നതാണ്.

ഈ സിനിമയിലെ പ്രശസ്ത ഗാനമായ “മാതള തേനുണ്ണാൻ” എന്ന പാട്ട് താനാണ് പാടിയതെന്ന മോഹൻലാലിന്റെ അവകാശവാദം സംബന്ധിച്ചാണ് വിവാദം ഉയർന്നുവന്നിരിക്കുന്നത്. ഓഎൻവി കുറുപ്പ് ഗാനരചന നടത്തി, കെ.പി.എൻ പിള്ള സംഗീതം നൽകിയ “മാതള തേനുണ്ണാൻ” എന്ന ഗാനം പാടിയത് വി.ടി മുരളി( VT Murali ) തന്നെയെന്ന് ആർക്കും വ്യക്തമാകും. വി.ടി മുരളിയെ മോഹൻലാലടക്കം പലരും മറന്നു എങ്കിലും, അനുഗ്രഹീത ഗായകനായ വടകരക്കാരുടെ പ്രിയ്യങ്കരനായ വി.ടി മുരളി പാടിയ “മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യ കുയിലാളേ” എന്ന ഗാനം ആരും മറക്കില്ല ലാലേട്ടാ. എന്നിട്ടും തന്റെ തുടക്കകാലത്തെ ഹിറ്റായ ആ പാട്ട് പാടിയ ഗായകനെ മോഹർലാൽ മറക്കുക മാത്രമല്ല, ആ പാട്ട് പാടിയത് താനാണ് എന്ന മോഹൻലാലിന്റെ അവകാശവാദം ശുദ്ധ തെമ്മാടിത്തരം തന്നെയെന്ന് പറയാതെ വയ്യ..

പ്രിയ്യപ്പെട്ട ലാലേട്ടാ,താങ്കളെന്തിനാണ് ആ പാവം പാട്ടുകാരൻ പാടിയ പാട്ടിൽ അവകാശവാദമുന്നയിച്ച് കയ്യടി വാങ്ങിയത്? താങ്കൾക്ക് പറ്റിയത് അബദ്ധമെങ്കിൽ, ഉന്നയിച്ച അവകാശവാദം പിൻവലിച്ച്, വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനോട് മാപ്പ് പറയാൻ താങ്കൾ തയ്യാറാകുമോ? അതോ താങ്കൾ ഉന്നയിച്ച അവകാശവാദത്തിൽ ഉറച്ചുനിന്ന് പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടി കൂടി സ്വന്തമാക്കിയേ താങ്കൾക്ക് തൃപ്തിയാകുകയുള്ളോ?

താങ്കളേപ്പോലൊരു നടന് ഇങ്ങനെ കളവുപറയേണ്ട വല്ല കാര്യവുമുണ്ടോ ലാലേട്ടാ..

#നബി – വിടി മുരളിയെന്ന അനുഗ്രഹീത ഗായകന്റെ സഹോദരി ഞങ്ങളുടെ കോഴിക്കോട്ടെ വീടിന്റെ തൊട്ടയൽവാസിയായതുകൊണ്ട് വസ്തുതകൾ ഞങ്ങൾക്ക് നേരിട്ടറിയാം.. മുരളിച്ചേട്ടനുമായി വിനു നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് ഈ പോസ്റ്റെഴുതിയത്.
…….
#Lyrics
ഓ…….
മാതളത്തേനുണ്ണാന്‍ പാറി പറന്നു വന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ
( മാതള…)

കുന്നി മണിമാലയിട്ട് നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (2)
പുന്നാരമോതും നിന്‍ മൊഴി മധുരം
എന്‍ മുളം കുഴലിലെ തേനിനില്ല
( മാതള)

പന്തലിലിരുത്തിയാല്‍ നില വിളക്ക്
മുന്‍പില്‍ വെച്ച നിറപറയും നിന്‍ കണക്ക് (2)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണോം
കല്യാണമുറപ്പിക്കാന്‍ കൊണ്ടു വന്നേയ്
(മാതള..)

#Edit വാൽ – ലാലേട്ടന്റെ ഫാനരൻമാർ മുരളിയേട്ടന്റെ പോസ്റ്റിൽ തെറിയഭിഷേകം നടത്തിയതുകൊണ്ട് മുരളിയേട്ടൻ പോസ്റ്റ് Only Me ആക്കിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രഭാത സവാരിയ്ക്കിടെ യുവതിയുടെ മുന്നില്‍ യുവാവിന്റെ ലീലാവിലാസം... വളര്‍ത്തുനായയുമായി എത്തിയ യുവാവ് ആവശ്യപ്പെട്ടത് മറ്റൊന്ന്; എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമം; പിന്നെ സ  (6 minutes ago)

പ്രതിപക്ഷം തോറ്റുപോയി... നിയമസഭയില്‍ അപ്രതീക്ഷിതമായി ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷം തോറ്റുപോയി; പത്ത് മിനിറ്റോളം ഗവര്‍ണറെ നടുത്തളത്തില്‍ തടഞ്ഞെങ്കിലും ഒരിഞ്ചും പിന്‍മാറിയില്ല; അവസാനം വാച്ച് ആന്റ് വാര്‍ഡന്‍  (13 minutes ago)

തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമോ? യു ഡി എഫ് ക്യാമ്പിൽ അങ്കലാപ്പ്; തമ്മിലടി തീർത്ത് എന്ന് നന്നാവും? സാഹചര്യം എൽഡിഎഫിന് അനുകൂലം; നിഷ്ക്രിയമായി പ്രതിപക്ഷം; പിണറായിയുടെ നിലപാടെന്ത്‌?  (14 minutes ago)

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, മലയാളത്തില്‍ നിയമസഭക്ക് നന്ദി അറിയിച്ച് ഗവര്‍ണര്‍, പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങി, നിയമസഭക്ക് പുറത്ത് പ്രതിഷേധം ആരംഭിച്ച് പ്രതിപക്ഷം  (19 minutes ago)

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (31 minutes ago)

ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു... നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം  (40 minutes ago)

ഇനി വിലാസം തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് എടുക്കാം... സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എടുക്കാനുള്ള നടപടികള്‍ ലഘൂകരിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

ഇത് യു ഡി എഫിന്റെ പൗരത്വ പ്രശ്‍നം; എൽ ഡി എഫ് കണ്ണിയിലാക്കി; ആദ്യം ചെന്നിത്തല,പെട്ടു പിന്നെ ഓടി;  ഇപ്പോൾ ഉടലോടെ ഇങ്ങു പൊക്കി; ആടിയുലഞ്ഞു മുസ്ലിം ലീഗും ; പുനഃസംഘടനയിലും അഭിപ്രായ ഭിന്നത  (1 hour ago)

വടിവാളുകൊണ്ട് വിവാഹപന്തലില്‍ കേക്കുമുറി... വധുവും വരനും ഒന്നിച്ച് വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന വീഡിയോ വൈറലായി, ലൈവ്‌ കണ്ട് പോലീസ് ചെയ്തത്....  (1 hour ago)

കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം... അപകടത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു, ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്  (1 hour ago)

മഹാരാഷ്ട്രയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പതു സ്ത്രീകളും ഏഴു വയസ്സുകാരിയുമടക്കം 21 മരണം... 18 പേര്‍ക്ക് പരിക്ക്  (1 hour ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ... കെജ്രിവാള്‍ ബിജെപിയെ രാജ്യസ്നേഹം പഠിപ്പിക്കണ്ടെന്നും താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയിലെത്തിയതാണെന്ന  (2 hours ago)

സോഡാ സോഫ്റ്റ് ഡ്രിങ്ക് വില്‍പന, വിതരണം, ഉല്‍പാദനം എന്നിവ നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍  (2 hours ago)

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായത് ആയിരക്കണക്കിനു കുട്ടികള്‍.... കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ കുടുങ്ങി,   (2 hours ago)

നയപ്രഖ്യാപനപ്രസംഗം ഇന്ന് നിയമസഭയില്‍ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (2 hours ago)

Malayali Vartha Recommends