സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലക്ഷ്യം വയ്ക്കും... ഉറങ്ങികിടക്കുന്ന സമയം നോക്കി തക്കം പാർത്തിരുന്നു ശരീരത്തില്‍ നിന്ന് അതിവിദഗ്ദമായി ആഭരണങ്ങള്‍ ഊരിയെടുക്കും; ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയും മോഷണം പതിവാക്കിയ കോഴിക്കോട് ഹ്യുണ്ടായ് അനസ് പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്....
കോഴിക്കോട് നഗരത്തെ മോഷണം കൊണ്ട് വിറപ്പിച്ച ഹ്യുണ്ടായ് അനസ്(32) പൊലീസ് പിടിയില്‍. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍ നിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും വീട്ടിനുള്ളില്‍ നിന്നു മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന വമ്പനാണ് ഹ്യുണ്ടായ് അനസ്. ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയും മറ്റും കൈക്കലാക്കുന്ന മോഷ്ടാവിനെ പന്തീരാങ്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു.കെ. ജോസിന്റെയും സബ് ഇന്‍സ്പെക്ടര്‍ വി.എം ജയന്റെയും നേതൃത്വത്തിലാണ് പിടികൂടിയത്. ഒളവണ്ണ കൊടശ്ശേരി പറമ്ബ് സ്വദേശിയും ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് പിടിയിലായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷന് പരിധികളിലെ നിരവധി കേസുകള്‍ക്ക് തുമ്ബുണ്ടായി.
https://www.facebook.com/Malayalivartha