കാലപ്പഴക്കം കാരണം വിറ്റ വാഷിങ് മെഷീനിൽ നിന്ന് 4 വർഷം മുൻപ് കളഞ്ഞു പോയ മൂന്നുപവന്റെ മാല സർവീസ് സെന്റർ ജീവനക്കാരന് കിട്ടി ....പിന്നെ സംഭവിച്ചത് ഇതായിരുന്നു ....
കാലപ്പഴക്കം കാരണം വിറ്റ വാഷിങ് മെഷീനിൽ നിന്ന് 4 വർഷം മുൻപ് കളഞ്ഞു പോയ മൂന്നുപവന്റെ മാല സർവീസ് സെന്റർ ജീവനക്കാരന് കിട്ടി. സ്വർണത്തിനു ഇത്രയും വിലകൂടിയ അവസരത്തിലും സ്വർണമാല കയ്യിൽ കിട്ടിയ അനിൽ തോമസ് ഉടമക്ക് മാല കൈമാറുകയായിരുന്നു
കൊരട്ടി-കാതിക്കുടം ജംക്ഷനിൽ കൂൾ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂർ സ്വദേശി പാറയ്ക്കൽ അനിൽ തോമസാണ് വാഷിങ് മെഷീൻ ഉടമയെ കണ്ടെത്തി സ്വർണമാല ഏൽപിച്ചത്.
ചെറുവാളൂർ ശ്രീവിലാസത്തിൽ അജിത് കുമാറിന്റെതായിരുന്നു മാല. 4 വർഷം മുൻപാണ് മാല കാണാതായതത്രെ. . അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. പഴയ വാഷിങ് മെഷീൻ ഒരു മാസം മുൻപാണ് കൂൾ ഹൗസിൽ വിറ്റത്. മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. തുടർന്ന് ഉടമയെ കണ്ടെത്തി കൈമാറി. അനിൽ തോമസിന്റെ സത്യസന്ധതയ്ക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമായിരുന്നു
https://www.facebook.com/Malayalivartha