ക്ലാസ് ടീച്ചർ പ്രണയിച്ചത് എട്ടാംക്ലാസുകാരനെ.. ഒരു വര്‍ഷത്തെ അടുപ്പം വീട്ടുകാർ എതിർത്തതോടെ 26കാരിയായ അദ്ധ്യാപിക വിദ്യാർത്ഥിയുമായി മുങ്ങി; കണ്ടെത്തനാകാതെ അന്വേഷണസംഘം; ഞെട്ടലോടെ വീട്ടുകാരും സഹപാഠികളും
ഇരുപത്തിയാറുകാരിയായ അധ്യാപിക എട്ടാം ക്ലാസ്സുകാരനൊപ്പം ഒളിച്ചോടിപ്പോയെന്ന് പരാതി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥിയും ടീച്ചറും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും കാണാതായത്. കുറേ അന്വേഷിച്ചിട്ടും വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുന്ന മകനെ 26 കാരിയായ ടീച്ചര്‍ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് നല്കിയ പരാതിയില്‍ പറയുന്നത്.വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും പരാതിയില്‍ പറയുന്നു. ടീച്ചറുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവരെയും കാണാനില്ലായിരുന്നു. ഇതോടെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്ന വിദ്യാര്‍ത്ഥിയും ടീച്ചറും തങ്ങളുടെ ബന്ധം വീട്ടില്‍ അംഗീകരിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha