നിന്നോടൊപ്പമുള്ള നിമിഷങ്ങള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണ്... നീ എന്റെ ഒപ്പമുള്ളതാണ് എന്റെ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് റെബേക്ക
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് റെബേക്ക എന്ന കാവ്യ. പ്രേക്ഷക പ്രീതിയേറെ ആര്‍ജ്ജിച്ച പരമ്ബരയാണ് കസ്തൂരിമാന്‍. നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെയാണ് പരമ്ബര കടന്നു പോകുന്നത് . 2017 സംപ്രേക്ഷണം ആരംഭിച്ച പരമ്ബര റേറ്റിംഗ് നിരക്കിലും ഒന്നമതാണ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയ മുതിര്‍ന്ന താരങ്ങളും പരമ്ബരയില്‍ പങ്കെടുക്കുന്നുണ്ട്. സീരിയലിലെ പ്രധാന ആകര്‍ഷണം നായികയും നായകനുമായി എത്തുന്ന റെബേക്കയും ശ്രീ റാം രാമചന്ദ്രനും ആണ്. ജീവ- കാവ്യ താര ജോഡികളുടെ കെമിസ്ട്രി തന്നെയാണ് ഈ സീരിയലിന്റെ വിജയവും. സ്ക്രീനില്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ നിറയ്ക്കുന്ന കാവ്യയായി എത്തുന്ന റെബേക്ക സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ താരത്തിന്റെ പ്രിയതമനും ഒത്തുള്ള പ്രണയസുന്ദര നിമിഷങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കിട്ടിരിക്കുന്നത്. നിന്നോടൊപ്പമുള്ള നിമിഷങ്ങള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണ്. നീ എന്റെ ഒപ്പമുള്ളതാണ് എന്റെ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം ശ്രീജിത്ത് വിജയന് ആണെന്നാണ് താരം പറയുന്നത്. കഴിഞ്ഞദിവസമായിരുന്നു ശ്രീജിത്തിന്റെ ജന്മദിനം. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്ന് മുന്‍പ് തന്നെ റെബേക്ക വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha