സുരേഷ് പുറത്തായതോടെ ബിഗ്ബോസ് വീട്ടിൽ എത്തിയത് പുലിക്കുട്ടികൾ... ഇനിയാണ് കളി; വിമര്‍ശനങ്ങളുമായി നിറഞ്ഞ് നിൽക്കുന്ന സോഷ്യല്‍ ആക്ടിവിസ്റ്റ് ദയ അശ്വതിയും യുക്തിവാദി, ശാസ്ത്രബോധമുള്ള, രാഷ്ട്രീയ അഭിപ്രായമുള്ള നിലപാടുള്ള സ്ത്രീ എന്ന് പേരുകേട്ട ജെസ്ലയും ഒത്തുചേരുമ്പോൾ ഇനി സംഭവിക്കാൻ പോകുന്നതെന്ത്? ട്രോളുമായി ബിഗ്ബോസ് ആരാധകര്‍
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് രണ്ടാം ഭാഗം ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി രണ്ട് പുതിയ അതിഥികള്‍ എത്തി. ഇന്നലെ പുറത്തായത് സുരേഷ് ആയിരുന്നു. കഴിഞ്ഞ തവണയും ബിഗ് ബോസ്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ ആള്കാര് കേറിയിട്ടുള്ളതാണ്. ഇത്തവണ ഒരു ദിവസത്തേക്ക് ധര്മ്മജന് കേറിയിരുന്നു.അത് ബിഗ് മനപ്പൂര്‍വം ചെയ്തതാണ്. എന്നാല്‍ ധര്മജന് വളരെ വേഗം പോയി.ഇപ്പോളിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ദയ അശ്വതിയും ജസ്ല മടശ്ശേരിയുമാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ പുതിയതായി എത്തിയ ദയ അശ്വതി ഒരു ബ്യൂട്ടീഷ്യന് ആണെന്നാണ് റിപ്പോര്‍ട്ട് ഒപ്പം താരം ഒരു സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയാണ്.
ഫേസ് ബുക്ക് ലൈവുകളില്‍ വിമര്‍ശനങ്ങളുമായി നിറഞ്ഞ് നിക്കുന്ന ആളാണ് ദയ അശ്വതി.ഫേസ്ബുക് ലൈവുകളില്‍ വന്ന് ഒച്ച ഇടുന്ന ആളാണെന്ന് ബിഗ് ബോസ്സിലെ ഇപ്പോഴത്തെ അംഗങ്ങള്‍ പറയുന്നുണ്ട്. രണ്ടാമതായി എത്തിയത് ജസ്ല മടശ്ശേരി ആണ്. ആക്ടിവിസ്റ്റ്, പ്രഭാഷക, യുക്തിവാദി, ശാസ്ത്രബോധമുള്ള, രാഷ്ട്രീയ അഭിപ്രായമുള്ള നിലപാടുള്ള സ്ത്രീയാണെന്നാണ് ജെസ്ലയെ പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്. ജസ്ലക്കെതിരെയും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ദയ അച്ചുവും ജസ്ലയും ഫേസ്ബുക്കില്‍ എതിരാളികളാണ്. പരസ്യമായി ഫിറോസ് കുന്നംപറമ്ബില്‍ വിഷയത്തില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഇതോടെ ബിഗ്ബോസ് പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ജസ്ല എത്തിയപ്പോള്‍ തന്നെ ബിഗ്ബോസില്‍ രാജിത്തുമായി ഒരു വാക്കേറ്റം ഉണ്ടായെങ്കിലും രജിത് അത് ഒഴിവാക്കിയിട്ടുണ്ട് . ജസ്ലക്ക് പിന്തുണയുമായി ജോമോള്‍ ജോസഫ്ഉം ഭര്‍ത്താവും രംഗത്തെത്തി. ഇതാദ്യമായിരിക്കും ബിഗ് ബോസ്സില്‍ രണ്ട് പേരെ ഒരുമിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി കേറ്റുന്നത്.
https://www.facebook.com/Malayalivartha