അവന് ആ മയക്കുമരുന്ന് ജനനേന്ദ്രിയത്തിലേക്ക് അടിച്ചു കയറ്റുകയായിരുന്നു...വിമുക്തി പദ്ധതിയുടെ റിസോഴ്സ് പേഴ്സണ്‍ പറയുന്നു...!
രണ്ട് യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെട്ടതോടെ അവരുടെ കുടുംബം തകര്‍ന്ന അവസ്ഥയെ പറ്റി ഒരു എക്സൈസ് ഓ്ഫീസര് പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നു.
വിമുക്തി പദ്ധതിയുടെ ആര്.പി(റിസോഴ്സ് പേഴ്സണ്‍)യും എക്സൈസ് ഉദ്യോഗസ്ഥനുമായ കെ ഗണേഷാണ് യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിക്കപ്പെട്ട ഒരു ഇരുപത്തിയൊന്നുകാരനെ കുറിച്ചാണ് കെ ഗണേഷ് സംസാരിക്കുന്നത്. പിടിക്കപ്പെട്ടയാള്‍ക്ക് ബീഡി നല്‍കാത്തതിനെ തുടര്‍ന്ന് അയാള്‍ ലോക്കപ്പിന്റെ അഴികളില്‍ തലയടിച്ച് പൊട്ടിച്ചതിനെ കുറിച്ചും പിന്നീട് യുവാവിന്റെ അമ്മ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളെ കുറിച്ചുമാണ് ഗണേശ് പറയുന്നത്.
യുവാവിന്റെ മുതിര്‍ന്ന സഹോദരന് മരിച്ചത് ലഹരിക്ക് അടിമപ്പെട്ടായിരുന്നു. മയക്കുമരുന്നിന് അതിതീവ്രമായി അടിമപ്പെട്ട ഇയാള്‍ സ്വന്തം ജനനേന്ദ്രിയത്തിലേക്ക് മരുന്ന് അടിച്ചുകയറ്റിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നുവത്രേ.
ഗണേഷ്കുമാര് പറയുന്നത് കേള്‍ക്കാം;
https://www.facebook.com/Malayalivartha