ഈ ക്യാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്; ആദ്യ കപ്പിള്‍സ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകന് ആദിയുമാണ്: മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്- ആദ്യ ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് ആതിര ജോയി അല്ലെന്ന അവകാശവാദവുമായി ജോമോള്‍ ജോസഫ്
കേരളത്തിൽ ആദ്യമായി ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വിപ്ലവം സൃഷ്ടിച്ചത് ആതിര ജോയിയല്ല താനാണെന്ന അവകാശവാദവുമായി ജോമോള്‍ ജോസഫ്. ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ കേരളത്തിലെ മൂന്നാമത്തെ ആള് മാത്രമാണ് ആതിരയെന്നാണ് ജോമോള്‍ പറയുന്നത്. ജോമോളുടെ പോസ്റ്റ് ഇങ്ങനെ...
കേരളത്തില്‍ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ആതിര ജോയ് Athira Joy. എന്ന വയനാട്ടുകാരിയും, കോട്ടയത്ത് സെറ്റില്‍ ചെയ്ത വ്യക്തിയുമായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ രംഗത്ത് വന്നിരിന്നു. എന്നാല്‍ ഈ ക്യാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്. 2019 ഡിസംബറിലായിരുന്നു ആ ഷൂട്ട് നടന്നതും, ഫോട്ടോസ് ഡിസംബര്‍ ജനുവരി മാസങ്ങളിലായി റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ആതിര ജോയ് ഇത്തരമൊരു അവകാശവദവുമായി വന്നിരിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും, ആതിരയുടെ ബന്ധുവുമായ റോബിന് മാത്യു മറ്റത്തില്‍ എനന ജേര്‍ണലിസ്റ്റുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഈ ആതിരക്ക് എന്നെ അറിയാവുന്നതും, എന്ന മെസഞ്ചറില്‍ കോണ്ടക്ട് ചെയ്തിരുന്നതുമാണ്
അപ്പോള്‍ പറഞ്ഞുവരുന്നത്, കേരളത്തില്‍ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ മോഡലായ വ്യക്തി ഞാനാണ്, ആദ്യ കപ്പിള്‍സ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകന് ആദിയുമാണ്. ആദ്യമായി ഇത്തരത്തില്‍ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ് Manoop Chandran ഉം ഭാര്യ Neethu Chandran നും ആണ്. മനൂപ് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്.
മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്. ആതിരയും, ആതിര തെറ്റിദ്ധരിപ്പിച്ച് തെറ്റായ വാര്‍ത്ത ചെയ്ത മാധ്യമങ്ങളും തിരുത്തും എന്നും, ആതിര ഉന്നയിച്ച അവകാശവാദം പിന്‍വലിക്കും എന്നും കരുതുന്നു.
https://www.facebook.com/Malayalivartha