ഡോക്ടർ ആണെങ്കിലും എനിക്ക് നിലവില്‍ പണിയൊന്നുമില്ല; അതീവ സുന്ദരി ആയിരിക്കണം, നന്നായി പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം, സമ്പന്നയായിരിക്കണം- വധുവിനെ അന്വേഷിച്ച് പത്രത്തില്‍ നല്കിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ
സർവ്വഗുണ സമ്പന്നയായ വധുവിനെ അന്വേഷിച്ച് ഡോക്ടർ പത്രത്തില്‍ നല്കിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഹാറില്‍ നിന്നുള്ള ഡോ. അഭിനാവോ കുമാറാണ് വധുവിനെ തേടുന്നത്. അഭിനവ് ഡോ. ആണെങ്കിലും നിലവില്‍ പണിയൊന്നുമില്ല. ഇതില്‍ അഭിനവ് എടുത്തുപറയുന്ന ഒരു ഗുണം രാജ്യസ്നേഹം ഉണ്ടായിരിക്കണം എന്നതാണ്. 'അതീവ സുന്ദരി ആയിരിക്കണം, നന്നായി പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം, സമ്ബന്നയായിരിക്കണം, കുട്ടികളെ വളര്‍ത്താന്‍ അറിയണം, ബ്രാഹ്മണ യുവതി ആയിരിക്കണം' ഇങ്ങനെ പോകുന്നു അഭിനവിന്റെ ആഗ്രഹങ്ങൾ.
ഇന്ത്യാ രാജ്യത്തോട് അതീവ ദേശ സ്നേഹമുള്ള വ്യക്തിയായിരിക്കണം എന്നതിന് പുറമെ, രാജ്യത്തിന്റെ സൈനിക ബലം വര്‍ധിപ്പിക്കാന്‍ തല്‍പ്പര്യയായിരിക്കണം. ജാര്‍ഖണ്ടില്‍നിന്നോ ബിഹാറില്‍നിന്നോ ഉള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളായിരിക്കണം. കുട്ടികളെ നന്നായി വളര്‍ത്താന്‍ അറിയാവുന്നവളും ആയിരിക്കണം എന്നിങ്ങനെയായിരുന്നു യുവാവിന്റെ ആവശ്യങ്ങള്‍. ഇതോടെ പരസ്യം വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.
https://www.facebook.com/Malayalivartha