സുജോ മാത്യുവും സഞ്ജനയും വിവാഹിതരാവുന്നു! മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി സഞ്ജന.. ലവ് യൂ മൂണി എന്ന് സുജോ; ഏറ്റെടുത്ത് ആരാധകർ
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ് ടുവിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു സുജോ. ഷോയിലെ തന്നെ മറ്റൊരു മത്സരാർധിയായ അലസാൻഡ്രയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഷോയിൽ ഇരുവരുടെയും രണ്ടാമത്തെ വരവ്.
ഇപ്പോഴിതാ സുജോ മാത്യുവും പെണ്‍സുഹൃത്ത് സഞ്ജനയും വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. സഞ്ജന ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ കണ്ടതോടെയാണ് ചിലര്‍ സംശയം ഉന്നയിച്ചത്. മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രമായിരുന്നു സഞ്ജന പങ്കുവെച്ചത്. ആറ്റിറ്റിയൂഡിലൂടെ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സൗന്ദര്യം ഉണ്ടാക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ ആകര്‍ഷകം സ്വന്തമാക്കാം. ചാരുതയോടെ നിങ്ങള്‍ക്ക് പ്രസ്താവനകള്‍ നടത്താം എന്നും സഞ്ജന ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നു.
ഒപ്പം ഇത് സുജോയ്ക്ക് സമര്‍പ്പിക്കുന്നതായി സൂചിപ്പിച്ച് അദ്ദേഹത്തെ ടാഗ് ചെയ്തിരിക്കുകയാണ്.ഇതിന് താഴെ ലവ് യൂ മൂണി എന്ന് വിളിച്ചിരിക്കുകയാണ് സുജോ. ഒപ്പം ഇതിന് താഴെ ഇരുവര്‍ക്കും നിരവധി ആശംസകള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്. വിവാഹാശംസ അറിയിച്ച ഒരു ആരാധകന് മറുപടിയായി സഞ്ജന കൊടുത്തിരിക്കുന്നത് ഈ ആശംസ കുറച്ച് കൂടി കഴിഞ്ഞ് വീണ്ടും തരണ്ടേ വരും. കൊറോണ കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജന എഴുതി. ഇതോടെ കൊറോണയ്ക്ക് ശേഷം ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് സഞ്ജന സൂചിപ്പിച്ചതെന്ന് ആരാധകര്‍.
https://www.facebook.com/Malayalivartha