പാര്‍ട്ട് ടൈം സ്വീപ്പര്‍ വിരമിച്ചപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി യാത്ര അയപ്പ്
തൃശ്ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയില്‍ കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതിനു മുമ്പ് സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം നടന്നു.
വിരമിക്കുന്ന ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി പൊലീസ് യാത്രയാക്കി്.
വീടുകാക്കും പോലെ 30 വര്‍ഷം സ്റ്റേഷനും പരിസരവും ശുചിയായി പരിചരിച്ച, മുപ്ലിയം പണ്ടാരത്തില്‍ രാമന്റെ ഭാര്യ രാധയ്ക്കാണ്(70) പൊലീസിന്റെ ആദരം.
തിരക്കുള്ള സമയമായതിനാല്‍ യാത്രയയപ്പ് സമ്മേളനമൊന്നും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. വിരമിക്കുന്ന ദിവസമായ ഇന്നലെയും പതിവുപോലെ രാധ ജോലിക്കെത്തിയിരുന്നു.
ഇവരെ ഉചിതമായ രീതിയില്‍ യാത്രയാക്കണമെന്നു ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശമുണ്ടായിരുന്നു. എസ്എച്ച്ഒ എസ്. ജയകൃഷ്ണനും എസ്ഐ ചിത്തരഞ്ജനും ചേര്‍ന്ന് ഉപഹാരം നല്കി. പൊലീസ് ജീപ്പില്‍ വീട്ടിലെത്തിച്ചു.
ജോലിയുടെ അവസാന മാസങ്ങളില്‍ ബാക്കിയുള്ള അവധികള്‍ ഒന്നിച്ചെടുത്ത് തീര്‍ക്കാന്‍ അവസരമുണ്ടായിട്ടും കൊവിഡ് കാലത്തെ ശുചിത്വം ഏറ്റെടുത്ത് ഇവര്‍ ജോലിക്കെത്തിയിരുന്നു. 1960-ല്‍ പത്താംക്ലാസ് പാസായ രാധ 1990-ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്.
https://www.facebook.com/Malayalivartha