വിധിയോടു പോരാടുന്നതിനിടെ കോവിഡ് കാലത്ത് 150 ഊണ് നാട്ടിലുള്ളവര്‍ക്ക് 20 രൂപയ്ക്ക് നല്കുന്നു ജേക്കബും ഭാര്യയും!
ഓച്ചിറയിലെ, തഴവയില്‍ ജേക്കബ് 13 വര്‍ഷം വിദേശത്ത് വര്‍ക്ഷോപ് നടത്തുകയായിരുന്നു. ജോലിക്കിടയിലുണ്ടായ അപകടത്തില്‍ ജേക്കബിന് വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടമായി. നാട്ടിലെത്തി രണ്ടു പ്രാവശ്യം ജേക്കബിന് റെറ്റിന മാറ്റിവച്ചെങ്കിലും കണ്ണില്‍ പ്രകാശമെത്തിയില്ല.
ഭാര്യ ജിഷയാകട്ടെ വര്‍ഷങ്ങളായി അര്‍ബുദത്തിനു ചികിത്സയിലാണ്. തുടര്‍ന്നാണ് രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തിനും തങ്ങളുടെ ചികിത്സയ്ക്കുമായി നാട്ടില്‍ ഒരു വര്‍ക്ഷോപ് ആരംഭിക്കാന്‍ തീരുമാനിച്ചു. പക്ഷേ ആരംഭിച്ചത് ഹോട്ടലാണ്.
അപ്പോഴാണ് കോവിഡ് 19 ലോകത്ത് ഭീതി വിതച്ചെത്തിയത്. തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലെ സാധുക്കള്‍ പട്ടിണിലായി.
ദുരിതത്തിന്റെയും വിശപ്പിന്റെ രുചി ആവോളം അനുഭവിച്ച ജേക്കബ് , തന്റെ ഹോട്ടലില്‍ നിന്ന് ദിവസവും 150 ഊണുകള്‍ നാട്ടിലുള്ളവര്‍ക്ക് 20 രൂപ നിരക്കില്‍ നല്കുന്ന പദ്ധതി ആരംഭിക്കുകയായിരുന്നു.
കുതിരപ്പന്തി കൈരളി ഓഡിറ്റോറിയത്തിനു സമീപം പ്രവര്‍ത്തിക്കുന്ന 'മുന്ന' ഹോട്ടലിലാണു 20 രൂപയ്ക്ക് വിഭവ സമൃദ്ധമായ ഊണ് വിതരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha