Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍

എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ? ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാന്‍ ഇറങ്ങിയ ഒരു മഹാമാരിയോട് പൊരുതുന്നതെന്നു... കൊറോണയല്ല അവന്റെ അപ്പന്‍ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ല; വൈറലായി പ്രവാസിയുടെ കുറിപ്പ്

04 APRIL 2020 03:36 PM IST
മലയാളി വാര്‍ത്ത

കൊറോണയെന്ന മഹാമാരിയെ കൊച്ചു കേരളം പൊരുതി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ലോകത്തിന് തന്നെ വലിയ മാതൃകയായി മാറുകയാണ്.. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ ജനങ്ങളെ വീട്ടിലിരുത്തിയിട്ടും ഒരു കുറവും വരാതെ ജനങ്ങളെ പരിപാലിക്കുന്ന സര്‍ക്കാര്‍ ഒരു വികസ്വര രാജ്യത്തെ അത്ഭുത കാഴ്ച തന്നെയാണ്.

വിദേശത്ത് നിന്നെത്തി ഹോം ക്വാറന്റൈനില്‍ പറഞ്ഞയക്കുന്നവരേയും അവരുടെ കുടുംബത്തേയും ഭക്ഷണം ഉള്‍പ്പടെയുള്ള എല്ലാവിധ സഹായങ്ങളും നല്‍കിയാണ് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനം സേവിക്കുന്നത്. മരുന്നും ഭക്ഷണവും വീട്ടിലെത്തിക്കുകയും സമയാസമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും ഫോണ്‍ വഴി വിവരങ്ങള്‍ തിരക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണെന്നും ആദ്യമായാണ് ഇത്രയും വലിയ ഒരു മഹാമാരിയെ നേരിടുന്നതെങ്കിലും കേരളം ഒട്ടും വീഴ്ചയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയായ പ്രതാപ് നായര്‍ സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിലെ കൊച്ചു പച്ചതുരുത്തായ കേരളം മഹാമാരിയെ നേരിടുന്നത് മാതൃകാപരമായിട്ടാണെന്നും കേരളത്തിന് തോല്‍ക്കാന്‍ മനസില്ലെന്നും പ്രതാപ് നായര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇനി നാട്ടിലേക്ക് തിരിച്ചെത്താന്‍ പോകുന്ന പ്രവാസികളോട് സര്‍ക്കാര്‍ കൂടെയുണ്ട് നിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും പ്രതാപ് നായര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ? ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാന്‍ ഇറങ്ങിയ ഒരു മഹാമാരിയോട് പൊരുതുന്നതെന്നു. കൊറോണയല്ല അവന്റെ അപ്പന്‍ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ല'- പ്രതാപ് നായരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.

പ്രതാപ് നായരുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ...

നിങ്ങള്‍ നിരീക്ഷണത്തിലാണ്.. !!! അതെ.. കഴിഞ്ഞ മാസം 21ന് വിദേശത്തു നിന്നും എത്തിയ ഞാന്‍, കഴിഞ്ഞ 14 ദിവസമായി കുറച്ചു പേരുടെ നിരീക്ഷണത്തിലാണ്, തിരുവനന്തപുരത്തു മുട്ടടയിലെ Public Health Center ലെ സുരഭി, പേരൂര്‍ക്കട ആരോഗ്യകേന്ദ്രത്തിലെ councillor ഷൈനി, ശാസ്തമംഗലം Village Office ലെ സാബു, പേരൂര്‍ക്കട Police Station ലെBalaram shankar, ഞാന്‍ താമസിക്കുന്ന Kowdiar ഭാഗത്തെ Asha worker കുമാരി, എന്റെ പ്രദേശത്തെ MLA VK പ്രശാന്ത് പിന്നെ Thiruvannathapuram Corporation ലെ എനിക്ക് പേര് അറിയാത്ത ഉദ്യോഗസ്ഥരും, പേര് അറിയാത്ത മറ്റു ചില പോലീസുകാരും.

Daily ഇവരുടെ ഒക്കെ call വന്നു കൊണ്ടേയിരിക്കും, ' സാര്‍ സുഖമാണോ, എന്തേലും അസ്വസ്ഥത ഉണ്ടോ? പനിയോ ചുമയോ ഉണ്ടോ ?? ആഹാരം കഴിക്കുന്നുണ്ടോ? എന്തേലും വീട്ടു സാധനങ്ങള്‍ക്ക് ബുദ്ധിമ്മുട്ടുണ്ടോ? ' ടെന്‍ഷനോ മറ്റുമുണ്ടോ തുടങ്ങി രാവിലെ മുതല്‍ ഈ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിളിക്കുന്നത് കണ്ടു, ശെരിക്കും ഞാന്‍ അന്തം വിട്ടിരിക്കുവാണ്..!!! പോലീസ്‌കാരു വിളിക്കുമ്ബോള്‍ ചെറിയ ഉപദേശം കൂടി തരും ' സാറെ പുറത്തൊന്നും പോകരുതേ, സാറിന്റെ number ഞങ്ങള്‍ ഒന്ന്‌ േൃമck ചെയ്തതാരുന്നു, വീട്ടില്‍ തന്നെ ഉണ്ടെന്നു മനസ്സിലായി, എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം ' മാറിയ പോലീസ് ഭാഷ എന്നെ തെല്ലൊന്നുമല്ല ആചാര്യപ്പെടുത്തിയത്.

ഞാന്‍ കണ്ടിട്ടില്ലാത്ത, എന്നെ അറിയാത്ത ഇവരുടെ കരുതലിലും സ്‌നേഹത്തിലുമാണ് ഈ കഴിഞ്ഞ 14 ദിവസവും കടന്നുപോയത്. വിദേശത്തു വരുന്ന എല്ലാവരും നിര്‍ബന്ധമായി 14 ദിവസം ( പിന്നീട് അത് 28 ദിവസമായി ) വീട്ടില്‍ കഴിയുമ്ബോള്‍ ഇത്തരത്തില്‍ ഒരു
അനുഭവം ആദ്യമായിട്ടായിരിക്കും.

മുറിയില്‍ 3 നേരം വരുന്ന ഭക്ഷണവും, അസംഖ്യം പുസ്തകങ്ങളും, മൊബൈലില്‍ വരുന്ന പ്രിയപ്പെട്ടവരുടെ കാളുകളും, whatsaap മെസ്സേജുകളും ആണ് 14 ദിവസത്തെ എന്റെ കൂട്ട്. ഇനി ഒരു 14 ദിവസം കൂടി ക്ഷമയോടെ ഇരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും ഈ കരുതലാണ്.

ഏപ്രില്‍ 6 മുതല്‍ ദുബായില്‍ നിന്നും വീണ്ടും കേരളത്തിലേക്ക് ഫ്‌ലൈറ്റുകള്‍ പറന്നിറങ്ങുവാണു.. എന്റെ പ്രവാസി സഹോദരന്മാരോടാണ്… ഒരു അപേക്ഷയാണ്… ഇവിടെ വന്നാല്‍ നമ്മളെ പൊന്നു പോലെ നോക്കാന്‍ ഒരു നല്ല സര്‍ക്കാര്‍ സംവിധാനം ഉണ്ട്.. അവര്‍ ആഹാരവും മരുന്നും, വീട്ടു സാധനങ്ങളും ഒക്കെ വീട്ടില്‍ എത്തിച്ചു തരും, വായിക്കാന്‍ പുസ്തകമോ, റേഷനോ ഒക്കെ അവര്‍ മേടിച്ചു കൊണ്ട് തരും, ടെന്‍ഷന്‍ വന്നാല്‍ സംസാരിക്കാന്‍ നല്ല കൗണ്‍സിലിങ് കക്ഷികളും റെഡിയാണ് ഇവിടെ. പിന്നെ വൈകിട്ട് 6 മണിക്ക് നമുക്ക് സമാധാനം നല്‍കുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ട്.. ഷൈലജ ടീച്ചറിന്റെ കരുതലും സ്‌നേഹവും ഉണ്ട് , ഇതൊക്കെ ഇവിടെ അല്ലെങ്കില്‍ പിന്നെ എവിടെയാണ് കിട്ടുക?

പക്ഷെ നിങ്ങള്‍ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കണം, തല പോയാലും 28 ദിവസം നിങ്ങളുടെ വീടിനു പുറത്തിറങ്ങരുത്. നമുക്ക് വേണ്ടിയും, നമ്മുടെ കുടുംബത്തിന് വേണ്ടിയും, നമ്മുടെ നാടിനു ഇതു വളരെ അത്യവശ്യമാണ്.

എന്റെ വീട്ടില്‍ ഒരു sticker ഒട്ടിച്ചിട്ടുണ്ട് ഈ വീട് നിരീക്ഷണത്തിലാണ് എന്നും ഇവിടേയ്ക്ക് ആരും വരാനോ പോകാനോ പാടില്ല എന്ന്.. daily വീട്ടില്‍ വന്നു കാര്യങ്ങള്‍ അന്നെഷിക്കുന്ന ആശാ വര്‍ക്കരോട് ഭാര്യ ചോദിച്ചു 'വീട്ടു സാധങ്ങള്‍ ഒക്കെ തീര്‍ന്നു, പുറത്തു പോകാതിരുന്നാല്‍ കഞ്ഞി കുടിക്കണ്ടേ? അതിനും പരിഹാരമായി പിറ്റേ ദിവസം മുതല്‍ സൗജന്യ ഭക്ഷണവും വീട്ടിലെത്തി.

എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ? ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാന്‍ ഇറങ്ങിയ ഒരു മഹാമാരിയോട് പൊരുതുന്നതെന്നു…. !!!! കൊറോണയല്ല അവന്റെ അപ്പന്‍ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ല.. !!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു; കണ്ടുനിന്നവർ കൈയടിച്ചു  (7 hours ago)

ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി  (8 hours ago)

പൈനാപ്പിളില്‍ ബോംബ് നിറച്ച് കെണിയൊരുക്കി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം  (8 hours ago)

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണ ഭീഷണി  (8 hours ago)

ഗോസിപ്പുകള്‍ക്ക് വിട...നടി മിയ വിവാഹിതയാകുന്നു  (8 hours ago)

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....  (8 hours ago)

നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനഃരാരംഭിച്ചു  (9 hours ago)

കോവിഡിന് പിന്നാലെ ഇടിത്തീയായി പിരിച്ചുവിടൽ; പ്രവാസികൾ ആശങ്കയിൽ  (9 hours ago)

ഫോട്ടോഷൂട്ട് പരമ്പര... വിമര്‍ശകന് കിടിലന്‍ മറുപടി നല്‍കി അനുശ്രീ  (9 hours ago)

ഇത് എന്റെ രണ്ടാം ജന്മം... വെളിപ്പെടുത്തലുമായി ധന്യ മേരി വര്‍ഗീസ്  (9 hours ago)

പത്താംക്ലാസ്സുകാരി ദേവികയുടെ മരത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് യുവമോര്‍ച്ച  (9 hours ago)

ക്വാറന്റീന്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ഗര്‍ഭനിരോധന ഉറ; അനാവശ്യ ഗര്‍ഭധാരണം തടയുക ലക്ഷ്യം  (10 hours ago)

കുവൈത്തില്‍ കോവിഡ് ബാധിച്ച് 6 മരണം കൂടി; 201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്ക് വൈറസ് ബാധ  (10 hours ago)

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കലാവസ്ഥവകുപ്പ്; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും  (10 hours ago)

പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 10 മി​നി​റ്റ് വീ​തം ഓരോ വിവാഹവും; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി  (10 hours ago)

Malayali Vartha Recommends