ഉമാദേവി ടീച്ചറുടെ അവസാന ശമ്പളം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്!
പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ നോര്‍ത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.കെ. ഉമാദേവി ടീച്ചറുടെ അവസാനദിനമായിരുന്നു മാര്‍ച്ച്-31.
അന്ന് ജോലിയില്‍ നിന്നും വിരമിച്ച ടീച്ചര്‍ അവസാന ശമ്പളമായി ലഭിച്ച 62,400 രൂപ ജില്ലാ ട്രഷറി ഓഫിസര്‍ പ്രസാദ് മാത്യുവിനു കൈമാറി.
ആ തുക കോവിഡ് ദുരിതാശ്വാസത്തിന്.
ഓമല്ലൂര്‍ ഊന്നുകല്‍ മുകളുകാലായില്‍ ഉമാദേവി തുമ്പമണ്‍ നോര്‍ത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 വര്‍ഷം മലയാളം അധ്യാപികയായിരുന്നു.
പത്രവാര്‍ത്തകളിലൂടെയാണ് ദുരിതാശ്വാസ നിധിയെക്കുറിച്ച് മനസ്സിലാക്കിയത്.
പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്കു 25000 രൂപ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha