Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് സേനയുടെ കരുതലിന്റെ കരങ്ങള്‍

06 APRIL 2020 12:40 PM IST
മലയാളി വാര്‍ത്ത

ഉമയനല്ലൂര്‍ സ്വദേശിയായ ഗൃഹനാഥന് കൊട്ടിയത്ത് മരുന്നു വാങ്ങാന്‍ പോകാന്‍ മാര്‍ഗമില്ലാതെ ആശങ്കയിലായ കുടുംബത്തിന് സഹായമായത് പൊലീ അടൂര്‍ ഏഴംകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ നിന്നു ഹൈവേ പൊലീസും കൊട്ടിയം പൊലീസും ചേര്‍ന്ന് മരുന്നെത്തിച്ചു. ഏറെ നാളായി കരള്‍ രോഗം മൂലം അവശതയനുഭവിക്കുന്ന ഗൃഹനാഥന് പത്തനംതിട്ട ഏഴംകുളത്തെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ചികിത്സ. ഒരു ദിവസം പോലും മരുന്നില്ലാതെ കഴിയുക പ്രയാസമായിരുന്നു.

പത്തനംതിട്ട ജില്ല വരെ പോയി മരുന്നു വാങ്ങുന്നത്, ലോക് ഡൗണ്‍ ആയതിനാല്‍ പ്രയാസമാണെന്നിരിക്കെ വീട്ടുകാര്‍ പൊലീസിന്റെ 112 നമ്പറില്‍ വിളിച്ച് കാര്യം ബോധ്യപ്പെടുത്തി. ഗൗരവം മനസ്സിലാക്കിയ പൊലീസ് മരുന്നു വീട്ടിലെത്തിക്കുമെന്നു വാക്കും നല്‍കി. ''ഏഴംകുളത്തെ ക്ലിനിക്കില്‍ നിന്നു അടൂര്‍ പൊലീസ് സ്റ്റേഷനില്‍ മരുന്ന് എത്തിക്കാനായി ഡോക്ടറോട് പറയുക. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കി കോളാം'' എന്നു മറുപടി ലഭിച്ചതോടെ വീട്ടുകാര്‍ക്ക് ആശ്വാസമായി. നിമിഷങ്ങള്‍ക്കകം 112-ല്‍ നിന്നു സന്ദേശം അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി.

അപ്പോഴേക്കും ഡോക്ടര്‍ മരുന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്നു ഹൈവേ പൊലീസ് സംഘം മരുന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നു. ഇവിടെ നിന്നും കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ദിലീപ്, ഹോംഗാര്‍ഡ് എം.എസ്.പിള്ള എന്നിവര്‍ മരുന്നു വാങ്ങി ഉമയനല്ലൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു.

ലോക് ഡൗണ്‍ കാലത്ത് മരുന്നു വാങ്ങാന്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് മണിക്കൂറുകള്‍ക്കകം കൃത്യതയോടെ സഹായം നല്‍കിയ പൊലീസ് സേനയ്ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണ് ഉമയനല്ലൂരിലെ ഈ കുടുംബം.

വനത്തിനു നടുവിലെ ഗ്രാമത്തില്‍ നിന്നും ആദിവാസി കൈക്കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് അഗ്‌നിശമന സേന. മാമ്പഴത്തറ ഇരുട്ടുതറ ഗിരിജന്‍ കോളനിയിലെ സനല്‍ - ബബിത ദമ്പതികളുടെ ഒരു മാസം പ്രായമുള്ള കൈകുഞ്ഞിന് കഫക്കെട്ടും, പനിയും മൂര്‍ച്ഛിച്ചപ്പോള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്നു സനല്‍ പുനലൂര്‍ അഗ്‌നിശമനസേനയോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
ദുര്‍ഘടം പിടിച്ച പാതയിലൂടെ നിമിഷങ്ങള്‍ക്കകം മാമ്പഴത്തറയിലെത്തിയ സേനാംഗങ്ങള്‍ കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

മാമ്പഴത്തറയില്‍ എത്തിയപ്പോള്‍ മറ്റൊരു രോഗിയുടെ ശ്രവണ സഹായിയുടെ ബാറ്ററി തീര്‍ന്ന കാര്യം അഗ്‌നിശമനസേനയുടെ ശ്രദ്ധയില്‍പ്പെട്ടു. അതൊരു അവശ്യസാധനം അല്ലാത്തതിനാല്‍ ഷോപ്പ് അടച്ചനിലയിലായിരുന്നു. പുനലൂരിലെ ഒരു കട തുറപ്പിച്ച് ബാറ്ററി സംഘടിപ്പിച്ച് നല്‍കി.പുനലൂര്‍ സീനിയര്‍ ഫയര്‍ ഫോഴ്‌സ് ഓഫിസര്‍ സുധീര്‍കുമാര്‍, മെക്കാനിക് ജയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റൂറല്‍ ജില്ലയിലെ 2700 സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ക്ക് ലോക്ഡൗണ്‍ തിരക്കിന്റെ കാലം. ദിവസവും പണി നല്‍കുകയാണ് എസ്പിസി ഓഫിസര്‍മാര്‍. വീടുകളിലിരുന്ന് ജോലി ചെയ്യണം. അതും കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍. കോവിഡുമായി ബന്ധപ്പെട്ട് 15633 പേര്‍ക്കാണ് റൂറല്‍ ജില്ലയിലെ കുട്ടികള്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അയച്ചത്.

ചിത്ര രചന മത്സരം, പുസ്തകവായന, പത്രം വായന, ടെലിവിഷന്‍ വാര്‍ത്താ അവലോകനം, വീട് വൃത്തിയാക്കല്‍, പച്ചക്കറി തോട്ടം, പൂന്തോട്ടം, വളര്‍ത്തുമൃഗങ്ങള്‍- പക്ഷി പരിചരണം, പുസ്തകപുര സജ്ജീകരണം എന്നിങ്ങനെ പല പദ്ധതികളാണ് ഓരോ ദിവസവും നല്‍കുന്നത്. 14 വരെ ദിവസവും പരിപാടികള്‍ തുടരുമെന്ന് എസ്പിസി ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്‍ അറിയിച്ചു. വീടുകളിലിരുന്നുള്ള ജോലികള്‍ക്ക് പുറമേ 60 പേര്‍ക്ക് ദിവസവും ഭക്ഷണ പൊതികള്‍ എത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ നാല് കാശു കൈയില്‍ കിട്ടിയേനെ.. പൊട്ടിത്തെറിച്ച് ഷറഫുദ്ദീന്‍  (1 hour ago)

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു  (2 hours ago)

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി  (2 hours ago)

പ്രവാസികളെ.. ജീവനിൽ കൊതിയില്ലേൽ നാളെ മുതലുള്ള മൂന്നാം ഘട്ട വിമാനത്തിൽ കേറിക്കോ.. കാരണം ഞെട്ടിക്കുന്നത്  (2 hours ago)

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി  (3 hours ago)

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി  (3 hours ago)

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....  (3 hours ago)

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു  (4 hours ago)

കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...  (4 hours ago)

ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..  (4 hours ago)

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ  (5 hours ago)

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു  (5 hours ago)

"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍  (5 hours ago)

ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..  (5 hours ago)

Malayali Vartha Recommends