ടെറസില്‍ ബോധരഹിതനായി വീണ ഗൃഹനാഥനെ അഗ്നിരക്ഷാ സേനയെത്തി താഴെയിറക്കി
ആലപ്പുഴ ജില്ലയിലെ കലവൂരില്‍ വീടിന്റെ ടെറസ് വൃത്തിയാക്കാന്‍ കയറിയ ഗൃഹനാഥന് ബോധരഹിതനായി വീണു.
ടെറസില്‍ വീണ ഇലകള്‍ നീക്കുന്നതിനാണ് കയറിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
അവര്‍ക്ക് ടെറസില്‍ നിന്ന് നിലത്തിറക്കുവാന്‍ കഴിയാതെ വന്നതോടെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു.
അഗ്നിശമന സേന വല ഉപയോഗിച്ച് താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. കലവൂര്‍ ബ്ലോക്ക് ജംക്ഷന് പടിഞ്ഞാറ് വടക്കേ വെളി ആനന്ദനാണ് (74) അപ്രതീക്ഷിതമായി ബോധക്കേട് ഉണ്ടായത്.
https://www.facebook.com/Malayalivartha