സഹായിക്കാന്‍ പോയി, അപകടത്തില്‍പെട്ടു; തളര്‍ന്നു കിടക്കുന്ന രാജേഷിന് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സുമനസ്സുകളുടെ കൈത്താങ്ങ് വേണം!
ആലപ്പുഴ വാടയ്ക്കല്‍ ഗുരുമന്ദിരം വാര്‍ഡില്‍ ആനന്ദ്ഭവന് എന്ന വാടക വീട്ടില്‍ ഒന്നര വര്‍ഷം മുന്‍പാണു നെടുമുടി ചേന്നംകരി വാണിയപ്പുരയ്ക്കല്‍ രാജേഷും (41) ഭാര്യ രജിതയും 2 മക്കളും അടങ്ങുന്ന കുടുംബം എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25-ന് വീട്ടുടമസ്ഥന് വീടിന്റെ വാട്ടര്‍ ടാങ്കും മറ്റും വൃത്തിയാക്കാന്‍ രാജേഷിന്റെ സഹായം തേടി. അതിന് പ്രകാരം രാജേഷ് വീടിന്റെ മുകളില്‍ കയറിയതായിരുന്നു. അവിടെ നിന്നു വീണ് അരയ്ക്കു താഴെ തളര്‍ന്നുപോയി.
ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും ചികിത്സിച്ചു. ദീര്‍ഘകാലം മരുന്നും ചികിത്സയും തുടര്‍ന്നാലേ ഇരിക്കാനെങ്കിലും കഴിയൂ. ഫിസിയോതെറാപ്പിക്കും മരുന്നിനും ദിവസം 1000 രൂപയും ഓരോ 2 ആഴ്ചയിലും മരുന്നിന് മാത്രമായി 3000 രൂപയും വേണം.
വീട് വാടകയും വീട്ടു ചെലവും വഹിക്കണം. സ്കൂള്‍ തുറക്കുന്നതോടെ മക്കളെ സ്കൂളില്‍ വിടുന്നത് എങ്ങനെയെന്നുപോലും ഇവര്‍ക്ക് അറിയില്ല. ഭാര്യ രജിതയ്ക്കു രാജേഷിനെ വിട്ടു ജോലിക്കുപോകാനുമാവില്ല. യുവാവും കുടുംബവും സുമനസുകളുടെ കനിവു തേടുന്നു. കളര്‍കോട് ഫെഡറല്‍ ബാങ്കില്‍ രജിത രാജേഷിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. N0 11540100209073, IFSCFDRL0001269.
https://www.facebook.com/Malayalivartha