ചെന്നൈ റെയില്‍വേ ആസ്ഥാനത്ത് ഇടംപിടിക്കും സഈദിന്റെ ഗുല്‍മോഹര്‍ ചിത്രം!
ലോക്ഡൗണ്‍ കാലത്ത് ആള്പ്പെരുമാറ്റമില്ലാത്തതിനാല് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമും റെയില്‍പാളവും ഗുല്‍മോഹറിന്റെ പൂക്കളാല്‍ മൂടിക്കിടന്നു. പൂക്കളണിഞ്ഞ ആ റെയില്‍വേ സ്റ്റേഷസ്റ്റേഷന്റെ മനോഹാരിത, തുവ്വൂര്‍ പള്ളിപ്പറമ്പ് ചാത്തോലി സഈദ് ഒരു ചിത്രമായി വരച്ചു. ചാത്തോലി സഈദ് വരച്ച ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസം മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ആ വാര്‍ത്ത റെയില്‍വേ കണ്‍സല്‍റ്റേറ്റീവ് അംഗം നിലമ്പൂര്‍ വടപുറം സ്വദേശി വി.ഷിജു ഏബ്രഹാം സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ ശ്രദ്ധയില്‍പെടുത്തി. അതോടെ ഇത് വലിയ ക്യാന്‍വാസില്‍ വരയ്ക്കാന്‍ സഈദിന് അവസരം ലഭിച്ചു. ആ ചിത്രം ചെന്നൈ റെയില്‍വേ ആസ്ഥാനത്ത് ഇടംപിടിക്കും.
സതേണ്‍ റെയില്‍വേ ഡപ്യൂട്ടി മാനേജര്‍ ജി.ഗായത്രി, പാലക്കാട് ഡിവിഷന് റെയില്‍വേ മാനേജര്‍ പി.എസ്.ഷാമി എന്നിവരും സഈദിനെ അഭിനന്ദിച്ചു. ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതോടെ ചെന്നൈയില്‍ പോയി ചിത്രം ജനറല്‍ മാനേജര്‍ക്ക് കൈമാറുമെന്ന് ഷിജു ഏബ്രഹാം അറിയിച്ചു.
https://www.facebook.com/Malayalivartha