Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു.. പിന്നീട് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചത് ഇങ്ങനെ

26 MAY 2020 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആധുനിക ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നിട്ടുള്ളത് 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിലാണ് .. രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു

പിന്നീട് സ്വാതന്ത്ര്യം നേടിയതിനുശേഷം പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ പരസ്പരം സമ്മാനിച്ച ഒരു യുദ്ധത്തിലേക്കെത്തി ചേരുകയായിരുന്നു ഇരു രാജ്യങ്ങളും ... പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് 1962ലെ യുദ്ധത്തിനു ശേഷമാണ് . 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്.

സ്വതന്ത്ര ഇന്ത്യ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ചൈനീസ് റിപ്പബ്ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലര്‍ത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഹിന്ദി-ചീനി ഭായീ ഭായീ മുദ്രാവാക്യങ്ങളാല്‍ ഇരുരാജ്യങ്ങളും തികഞ്ഞ സൗഹൃദം പുലര്‍ത്തിയതും 62ലെ യുദ്ധത്തോടെ ഇല്ലാതായി

ഇന്ത്യ -ചൈന അതിർത്തി പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഘല എന്നിങ്ങനെയാണ് .. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഘലയുമാണ് തർക്ക വിഷയമാകുന്നത്. കിഴക്കൻ മേഖലയിലെ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിർത്തി .

പടിഞ്ഞാറ് കശ്മീരിലെ അക്‌സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ്‌ നിയന്ത്രണത്തിലാണ്.

യുദ്ധത്തില്‍ ഇന്ത്യയുടെ ഭാഗത്ത് 1383 ജവാന്മാരുടെ ആള്‍നാശവും 1996 ഭടന്മാരുടെ തിരോധാനവും ഉണ്ടായതിനു പുറമെ 1047 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3968 ഭടന്മാരെ ചൈന പിടികൂടുകയുമുണ്ടായി.

ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും
1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വന്നതും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കിയതുമാണ് ചൈനയെ പ്രകോപിപ്പിച്ചത് ..

ഇതോടെ 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ചൈന ഇന്ത്യയെ കടന്നാക്രമിച്ചു . ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നതും ഇന്ത്യ ദലൈലാമയെ പിന്തുണയ്ക്കുന്നതുകൊണ്ടുതന്നെയാണ്

യുദ്ധത്തിനു പിന്നാലെ ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദവും ഉന്നയിച്ചു. ഇതോടെ ഇന്ത്യാ ചൈന ബന്ധം എന്നെന്നേന്നുക്കുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു

എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭാഗത്തു നിന്നും ചൈനയുടെ ഭാഗത്തുനിന്നും ഭരണത്തലവന്മാര്‍ പരസ്പരം വാണിജ്യ സാമ്പത്തിക സഹകരണം പുനരാരംഭിച്ചു എങ്കിലും അവിശ്വാസത്തിന്റെ നിഴല്‍ വീശി അത് പലപ്പോഴും ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ല. ഇന്ത്യാ ചൈന ബന്ധം പൂര്‍ണമായി സൌഹാര്‍ദ്ദപരമാകണമെന്നുണ്ടെങ്കില്‍ ഇന്ത്യ അതിന്റെ അതിര്‍ത്തിയില്‍ ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. അത് ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായതിനാല്‍ ഒരിക്കലും അത് നടക്കാനും പോകുന്നില്ല

ഇരു രാജ്യങ്ങളും തമ്മിലുള്ള അനൗദ്യോഗിക അതിര്‍ത്തി എന്ന് വിശേഷിപ്പിക്കാവുന്ന 3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖ (LAC)യില്‍ മൊത്തത്തില്‍ 12 പ്രധാന തര്‍ക്കപ്രദേശങ്ങളാണ് ഉള്ളത്. നിയന്ത്രണ രേഖ ഹിമാലയന്‍ പര്‍വതശിഖരങ്ങള്‍ മുതല്‍ ഏകദേശം ടിബറ്റന്‍ പീഠഭൂമി വരെ നീണ്ടുകിടക്കുന്ന ഒന്നാണ്.ഈ നിയന്ത്രണ രേഖയുടെ യഥാർത്ഥ വലുപ്പം അളന്നു തിട്ടപ്പെടുത്താൻ എളുപ്പമല്ല...

1962ലെ ഇന്ത്യ-ചൈന യുദ്ധവും ഇരുരാജ്യങ്ങളും തമ്മില്‍ 1967ല്‍ നാഥുലയില്‍ നടന്ന സായുധ കലഹവും അരുണാചല്‍ പ്രദേശിന്റെ വടക്ക്-പടിഞ്ഞാറുള്ള സുംദ്രോംഗില്‍ എട്ടുമാസം ഇരു സൈന്യങ്ങളും മുഖാമുഖം നിന്നതും ഇതുകൊണ്ടുതന്നെയാണ്

1962ലെ പാഠം മറക്കരുതെന്ന ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കാത്തതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് 1967ൽ നൽകിയ തിരിച്ചടിയുടെ ആത്മവിശ്വാസമാണ്.

നാഥുല പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പക മനസ്സിൽ നിറച്ച്, പലയിടത്തും ചൈനീസ് സൈന്യം ഏറ്റുമുട്ടലിനു മുതിർന്നു. നീറിപ്പുകഞ്ഞ തർക്കങ്ങൾ 1967ൽ നേരിട്ടുള്ള ഏറ്റുമുട്ടലിനു വഴിമാറി. ഓഗസ്റ്റ് 13ന് അതിർത്തിയിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റ് ആയ സേബു ലായ്ക്കു സമീപം ബങ്കറുകൾ നിർമിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ എതിർത്തു..

ചൈന സെപ്റ്റംബർ 11ന് ഇന്ത്യയ്ക്കെതിരെ സൈനിക നടപടി ആരംഭിച്ചു. അഞ്ചു നാൾ നീണ്ട സംഘർഷത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ ചൈനയ്ക്കു കനത്ത നഷ്ടമുണ്ടാക്കി. പിന്നാലെ ഒക്ടോബർ ഒന്നിന് നാഥുലയ്ക്കു വടക്കുള്ള ചോ ലാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഇന്ത്യ ഉശിരോടെ പൊരുതി. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇരു സംഘർഷങ്ങളിലുമായി ഇന്ത്യയ്ക്ക് 88 സൈനികരെ നഷ്ടമായി; ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെട്ടു

ജീവൻ പോയാലും നാഥുല വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടു. ഇന്നും കൈവശമുള്ള നാഥുല ചുരമാണു ചൈനയുടെ സൈനിക നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യയ്ക്കു കരുത്തു പകരുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (7 minutes ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (14 minutes ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (15 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (15 minutes ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (30 minutes ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (44 minutes ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (46 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (1 hour ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (1 hour ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (1 hour ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (1 hour ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (1 hour ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (2 hours ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (2 hours ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (2 hours ago)

Malayali Vartha Recommends