കേരള വനിതാവോളി മുന്‍ ക്യാപ്റ്റനും കെഎസ്ഇബി താരവുമായ ഫാത്തിമ റുക്സാന വിവാഹിതയായി, വിവാഹ ചെലവിന്റെ ഒരു വിഹിതം കെയര്‍ കണ്ടോത്ത്പാറയ്ക്ക്
കേരള വനിതാവോളി മുന്‍ ക്യാപ്റ്റനും കെഎസ്ഇബി താരവുമായ ഫാത്തിമ റുക്സാന വിവാഹിതയായി. കോഴിക്കോട് നരിക്കുനിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. പുന്നശ്ശേരി ഏലക്കണ്ടിയില് അബ്ദുല്‍ റസാഖിന്റെയും സക്കീനയുടെയും മകളായ ഫാത്തിമ റുക്സാന തിരുവനന്തപുരത്ത് കെഎസ്ഇബി ഉദ്യോഗസ്ഥയാണ്. കുറ്റിക്കാട്ടൂര്‍ സദ്ഭാവന ഇന്റര്‍നാഷനല്‍ സ്കൂള്‍ അധ്യാപകനും നിലമ്പൂര്‍ വടപുറം അബ്ല്‍ മജീദിന്റെ മകനുമായ ഷഹീര്‍ ഇഹ്സാനാണ് വരന്.
6 വര്‍ഷമായി കെഎസ്ഇബി താരമായ റുക്സാന സ്കൂള്‍ തലം മുതല്‍ വോളിബോള്‍ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. തുടര്‍ച്ചയായി ഫൈനലില്‍ കാലിടറിയ കേരള ടീമിനെ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം ദേശീയ വോളി കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്ക് നയിച്ചത് റുക്സാനയായിരുന്നു. ദേശീയ ടീമിലും അംഗമായിരുന്നു.
3 മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹ ചെലവുകള്‍ക്കായി കരുതി വച്ചിരുന്ന തുകയുടെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ കണ്ടോത്ത്പാറക്ക് വധൂവരന്മാര് കൈമാറി. റുക്സാന ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുന്‍പ് തിരുവനന്തപുരത്തു നിന്നും നാട്ടില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha