കോവിഡ് ചികില്‍സിച്ചു ഭേദമാക്കിയ തൃശൂര്‍ മെഡിക്കല്‍ കോളജിന് നിസാമുദ്ദീന്റെ സമ്മാനം ടി വി!
ഗുരുവായൂര്‍ കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കെ.പി.നിസാമുദ്ദീന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നന്ദി പറയാന്‍ ടിവിയുമായി എത്തി.
പ്രവാസിയായ നിസാമുദ്ദീന്‍ കോവിഡ് ബാധിച്ചകാലത്ത് 14 ദിവസം ചികിത്സിച്ച് അസുഖം ഭേദമാക്കിയതിനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നേഴ്സുമാരേയും മറ്റു ജീവനക്കാരേയും കണ്ട് നന്ദി പറയാനെത്തിയത്.
തന്റെ സ്നേഹോപഹാരമായി കോവിഡ് വാര്‍ഡില്‍ കഴിയുന്നവരുടെ മാനസികോല്ലാസത്തിന് ടിവിയും സമ്മാനിച്ചു. ഖത്തറിലും ബഹ്റനിലും നാട്ടിലും ട്രാവല്‍ ഏജന്‍സിയും ഹോട്ടല്‍ ബിസിനസുമുള്ള നിസാമുദ്ദീന്‍ ഖത്തറില്‍ നിന്നെത്തിയപ്പോഴാണ് കോവിഡ് ബാധിതനായത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എം.എ.ആന്‍ഡ്രൂസ്, സൂപ്രണ്ട് ഡോ.ഗിരികൃഷ്ണന്‍, ഡോ.സി.രവീന്ദ്രന്, ഡോ.പി.വി.സന്തോഷ്, ഹെഡ് നേഴ്സ് ശ്രീകല, നേഴ്സിംഗ് സൂപ്രണ്ട് ലിസി വര്‍ഗീസ്, നേഴ്സുമാരായ ജ്യോതി ലക്ഷ്മി, ഹൈമാവതി, ജീവനക്കാരനായ കെ.എന്‍.നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha