കിടന്ന കിടപ്പില്‍ ജീവിതത്തിന് 'കുടത്തണല്‍'ഒരുക്കുന്ന ജയകൃഷ്ണന്!
വലിയ കലവൂര്‍ വെളിയില്‍ വി.എ.ജയകൃഷ്ണന് (47) അയല്‍വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ സ്റ്റൂള് മറിഞ്ഞ് വീണ് നട്ടെല്ലിന് തകരാര്‍ സംഭവിച്ചു. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ 3 മാസത്തോളം ചികിത്സയില്‍ കഴിയുകയും ചെയ്തു.
ജീവന് തിരിച്ചു കിട്ടിയെങ്കിലും ശരീരം തളര്‍ന്നു. 17 വര്‍ഷമായി കിടപ്പിലാണ്. അന്നു മുതല്‍ ജയകൃഷ്ണന് നാട്ടുകാരും സുഹൃത്തുക്കളുമാണ് സഹായത്തിനുള്ളത്. മണ്ണഞ്ചേരി പഞ്ചായത്ത് അനുവദിച്ച ഇലക്ട്രിക് പവര്‍ വീല്‍ചെയറിലാണ് സഞ്ചാരം. വീടിനുള്ളിലേക്ക് കയറാന്‍ റാംപ് നിര്‍മിച്ചിട്ടുണ്ട്.
സ്വന്തം ജീവിതം കഷ്ടപ്പാടിന്റെ മഴയും വെയിലുമേറ്റ് തളരുമ്പോഴും ഉപജീവനത്തിനായി മറ്റുള്ളവരെ തന്റെ 'കുടക്കീഴില് കയറ്റുകയാണ്' അദ്ദേഹം.
കട്ടിലിന് സമീപത്തു തന്നെയായി കുട നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വില്പന.
വീല്‍ചെയര്‍ യൂസേഴ്സ് സഹകരണ സംഘം രൂപീകരിച്ച് ഇത്തരം തൊഴിലുകള്‍ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി ജയകൃഷ്ണന് പറഞ്ഞു. സംഘടന തന്നെയാണ് ജയകൃഷ്ണന് കുട നിര്‍മാണസാമഗ്രികള്‍ നല്‍കുന്നത്. മാതാവ് ശാന്തമ്മയോടൊപ്പമാണ് താമസം.
https://www.facebook.com/Malayalivartha