'ബാക് ടു ഹോം' എന്ന ആശ്വാസക്കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഷറഫു അകലങ്ങളിലേക്ക് പറന്നുമറഞ്ഞു!
കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി വിമാനത്തില്‍ കയറുമ്പോള്‍ വീടിന്റേയും ജന്മനാടിന്റേയും ശാന്തിയിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു. ആ സന്തോഷം കുടുംബചിത്രത്തോടൊപ്പം ഫെയ്സ്ബുക്കില്‍ പങ്ക് വയ്ക്കുകയും ചെയ്തു.
'ബാക് ടു ഹോം' എന്ന അടിക്കുറിപ്പോടെ വിമാനത്തിലിരിക്കുന്ന പടം പോസ്റ്റ് ചെയ്ത ഷറഫു പക്ഷേ നാടിന്റെ മണ്ണില്‍ ഇറങ്ങിയില്ല. അത് ഷറഫുവിന്റെ അവസാനത്തെ യാത്രയായി മാറി. ഭാര്യയ്ക്കും ഏക മകള്‍ക്കും ഒപ്പമായിരുന്നു ഷറഫുവിന്റെ യാത്ര. പരുക്കേറ്റ ഭാര്യയും മകളും ആശുപത്രിയിലാണ്.
ഷറഫു ജോലി ചെയ്തിരുന്നത് ദുബായിലെ നാദകിലാണ്. വിപുലമായ സൗഹൃദ വലയം; സാമൂഹിക രംഗത്തും സജീവം. വിമാന അപകട വിവരം അറിഞ്ഞപ്പോള്‍ മുതല്‍ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനകള്‍ക്കിടെ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ ആദ്യ പട്ടികയില്‍ തന്നെ ഷറഫുവിന്റെ പേര് തെളിഞ്ഞു.
https://www.facebook.com/Malayalivartha