Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...

'ഹരിഹരവര്‍മ' കൊലക്കേസ്: കോടികള്‍ മതിക്കുന്ന 3647 അമൂല്യ രത്നങ്ങള്‍ വര്‍മയ്ക്ക് എങ്ങനെ കിട്ടിയെന്നത് ഇന്നും അജ്ഞാതം

13 AUGUST 2020 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രത്‌നവ്യാപാരിയായിരുന്ന ഹരിഹര വര്‍മയെ കൊലപ്പെടുത്തിയ കേസിലെ ആദ്യ നാലു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കേസില്‍ അതിവേഗ കോടതി അഞ്ചു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അഞ്ചാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ എ. ഹരിപ്രസാദ്, എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

'ഹരിഹരവര്‍മ' കൊലക്കേസിനെ ശ്രദ്ധേയമാക്കുന്നത്, കൊലയാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും കേരള പൊലീസിന് മരിച്ചയാളുടെ പശ്ചാത്തലം കണ്ടെത്താന്‍ കഴിയാത്തതാണ്. റെക്കോര്‍ഡുകളില്‍ ഹരിഹരവര്‍മയെന്നു പേരുള്ള ആളിന്റെ നാട് എവിടെ, ബന്ധുക്കള്‍ ആരൊക്കെ തുടങ്ങി വ്യക്തിജീവിതത്തെക്കുറിച്ച് ഒരു സൂചനപോലും കണ്ടെത്താനാകാതെയാണ് കേസ് പൊലീസ് അവസാനിപ്പിച്ചത്. ഹരിഹരവര്‍മയെന്ന പേരുപോലും യഥാര്‍ഥമാണോ എന്ന് മനസിലാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഭാര്യയ്ക്കുപോലും വര്‍മയുടെ ജീവിത ചരിത്രത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. വര്‍മയുടെ കൈയ്യിലുണ്ടായിരുന്ന അമൂല്യമായ രത്നങ്ങള്‍ എവിടെനിന്നു ലഭിച്ചു എന്നതും അജ്ഞാതം.

2012 ഡിസംബര്‍ 24-ന് ഹരിഹരവര്‍മ സുഹൃത്തായ അഡ്വ.ഹരിദാസിന്റെ വീട്ടില്‍വച്ച് കൈവശമുള്ള രത്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. രത്നവ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നുമാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. രത്നങ്ങള്‍ പരിശോധിക്കുന്നതിനിടെ പ്രതികള്‍ മദ്യം കലര്‍ത്തിയ ജ്യൂസ് വര്‍മയ്ക്കു നല്‍കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.

2001-ലാണ് വര്‍മ വാണിജ്യ വകുപ്പ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഉദ്യോഗസ്ഥയെ വിവാഹം ചെയ്തത്. താന്‍ മാവേലിക്കര രാജകുടുംബാംഗമാണെന്നും അച്ഛന്‍ ഭാസ്‌കര വര്‍മയാണെന്നുമാണു വര്‍മ ഭാര്യയോടു പറഞ്ഞിരുന്നത്. എന്നാല്‍ വര്‍മ കൊലചെയ്യപ്പെട്ടപ്പോള്‍ മാവേലിക്കര രാജകുടുംബാംഗമെന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ അവര്‍ പൂര്‍ണമായി നിഷേധിച്ചു. വര്‍മ രാജകുടുംബാംഗമല്ലെന്നു പൊലീസും പിന്നീട് അറിയിച്ചു.

അതോടെയാണു വര്‍മ ആരെന്ന ചോദ്യം ഉയരുന്നത്. അതിനിടെ വര്‍മയ്ക്കു പാലക്കാട്ട് രണ്ടാമതൊരു ഭാര്യയുണ്ടെന്ന വാര്‍ത്തയും പ്രചരിച്ചു. വര്‍മ മുന്‍പു കോയമ്പത്തൂരില്‍ താമസിച്ചിരുന്നതായി വിമലാദേവി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ അന്വേഷിച്ചെങ്കിലും അതു വ്യാജ വിലാസമായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകളെല്ലാം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ് ക്ലബ്ബിനടുത്തുള്ള വ്യാജവിലാസത്തില്‍ ഭാസ്‌കര വര്‍മയുടെ മകനെന്ന പേരില്‍ സംഘടിപ്പിച്ച പാസ്‌പോര്‍ട്ട്, മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ വ്യാജരേഖ നല്‍കിയെടുത്ത തിരിച്ചറിയല്‍ കാര്‍ഡ് -ഇതാണു വര്‍മയുടെ രേഖകള്‍. പൂഞ്ഞാര്‍ രാജകുടുംബാംഗവും കുടുംബ ട്രസ്റ്റ് അംഗവുമായ തനിക്കു ട്രസ്റ്റിനു കീഴിലുള്ള കൊട്ടാരംവക സ്വത്തുക്കളുടെ ക്രയവിക്രയാധികാരമുണ്ടെന്ന രേഖ കാട്ടിയാണു വര്‍മ രത്നവ്യാപാരം നടത്തിയത്. വിവിധ രാജവംശങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാസ്‌കര വര്‍മ, മകന്‍ ഹരിഹര വര്‍മ എന്നിങ്ങനെ ആരുമില്ലെന്നു കണ്ടെത്തി. വര്‍മയുടെ മൂന്നു വര്‍ഷത്തെ ഫോണ്‍ വിളികള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.

അപൂര്‍വമായ മരതക ഗണപതി, മരതക മാലകള്‍ എന്നിവയടക്കം 3647 രത്നങ്ങളാണു വര്‍മ വില്‍പനയ്ക്കു വച്ചത്. ഇതില്‍ 341 രത്നങ്ങളില്‍ ഗ്ലാസ് ഉരുക്കിച്ചേര്‍ത്തു മിനുക്കിയെടുത്തിരുന്നു. രാജ്യാന്തര വിപണിയില്‍ ഈ രത്നങ്ങള്‍ക്കു മോഹവിലയാണെന്നും വര്‍മയുടെ പക്കലുണ്ടായിരുന്ന രത്നങ്ങളുടെ മൂല്യം നിര്‍ണയിക്കാനാവില്ലെന്നുമാണു മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്.

വൈഡൂര്യം, മരതകം, അലക്‌സാണ്ടറേറ്റ് തുടങ്ങിയ അമൂല്യ രത്നങ്ങളടങ്ങിയ തന്റെ രത്നശേഖരത്തിനു കോടികളാണു വര്‍മ വിലയിട്ടത്. 65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡൂര്യം, നാലു മാണിക്യം, അഞ്ച് ഇന്ദ്രനീലം, 29 പുഷ്യരാഗം എന്നിവയും മറ്റു പ്രകൃതിദത്ത രത്നങ്ങളുമാണു ശേഖരത്തിലുള്ളതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പാലക്കാട്-കോയമ്പത്തൂര്‍ ബൈപാസിലും ആറ്റിങ്ങല്‍ മാമത്തും വീടും സ്ഥലവും വര്‍മയ്ക്കുണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വര്‍മയുടെ ബന്ധുക്കളായി ആരും മുന്നോട്ടുവന്നിട്ടില്ല. 3647 രത്നങ്ങള്‍ വര്‍മയ്ക്ക് എവിടെ നിന്നു ലഭിച്ചു എന്ന് അന്വേഷണത്തില്‍ കണ്ടെത്താനായില്ല. രാജകൊട്ടാരങ്ങളില്‍ കാണുന്ന പുരാതന വിഗ്രഹങ്ങളടക്കം പാലക്കാട്ടെ വീട്ടില്‍ നിന്നു സിഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിനു പുറത്തടക്കം വര്‍മ നടത്തിയിട്ടുള്ള രത്നവ്യാപാരങ്ങളും പുറത്തുവന്നിട്ടില്ല.

65 മുത്ത്, 16 പവിഴം, 73 മരതകം,22 വൈഡുര്യം, 4 മാണിക്യം. 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ്റ്സ്റ്റോണ്‍, എമറാള്‍ഡ് തുടങ്ങിയ രത്നങ്ങളാണ് വര്‍മയുടെ പക്കല്‍ ഉണ്ടായിരുന്നത്. ആദ്യം രത്‌നങ്ങള്‍ വ്യാജമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എസി: കെ.ഇ. ബൈജു, പേരൂര്‍ക്കട സിഐ ആയിരുന്ന ആര്‍. പ്രതാപന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാണു കേസ് അന്വേഷിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ചു പ്രതികളെയും ബെംഗളൂരുവില്‍നിന്നു പിടികൂടി. കവര്‍ച്ച ചെയ്ത രത്നങ്ങള്‍ അടക്കം മുഴുവന്‍ തൊണ്ടിമുതലും പൊലീസ് കണ്ടെടുത്തു. കേസില്‍ 72 സാക്ഷികളെ വിസ്തരിച്ചു. 142 തൊണ്ടി മുതലും 244 രേഖകളും ഹാജരാക്കി. തലശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കുടക് സ്വദേശി ജോസഫ് കാഞ്ഞിരംപാറ, അഡ്വ. ഹരിദാസ് എന്നിവരെ വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (2 minutes ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (5 minutes ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (8 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (11 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (22 minutes ago)

എന്തൊരു നാണക്കേട്...  (28 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (37 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (43 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (54 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (3 hours ago)

പുതിയ വാദവുമായി ഗവേഷകർ  (3 hours ago)

Malayali Vartha Recommends