Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

മുഖ്യമന്ത്രിയുമില്ല, മന്ത്രിമാരുമില്ല; സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ചരിത്രത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായി വിജയന്‍; 14 ജില്ലകളില്‍ പതാക ഉയര്‍ത്താന്‍ ബാക്കി 12 മന്ത്രിമാരുണ്ടായിരുന്നു; എന്നിട്ടും അഞ്ചു ജില്ലകളില്‍ പതാക ഉയര്‍ത്തിയത് ഉദ്യോഗസ്ഥര്‍

15 AUGUST 2020 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

മുഖ്യമന്ത്രിമാരും ഏഴ് മന്ത്രിമാരും ക്വാറന്റനീന്‍. കേരളത്തിന്റെ ചരിത്രത്തില്‍ സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പതാക ഉയര്‍ത്താന്‍ ബാക്കിയുണ്ടായിരുന്നത് കുറച്ച് മന്ത്രിമാരും ബാക്കി കളക്ടര്‍മാരും ഡെപ്യൂട്ടി കലക്ടര്‍മാരും. കോവിഡ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ശോഭക്കെടുത്തുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നാല്‍ ഇത്രക്ക് ആരും പ്രതീക്ഷിച്ചില്ല. ഇന്ത്യന്‍ ദേശീയ പതാക തലസ്ഥാനത്ത് ഉയര്‍ത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കാതെ വന്ന അപൂര്‍വ്വ സ്വാതന്ത്ര്യ ദിനമാണ് ഇന്ന് കടന്നു പോയത്. കാര്യങ്ങള്‍ മാറിമറിഞ്ഞത് ഇന്നലെ വൈകുന്നേരത്തോട് കൂടിയാണ്. മലപ്പൂറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും സ്വയം ക്വാറന്റീനില്‍ പോകുകയായിരുന്നു. അങ്ങനെ കരിപ്പൂര്‍ വിമാനാപകടത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിന് മാസ്‌ക് ധരിക്കാതെ അവലോകന യോഗത്തിന്‍ പങ്കെടുത്ത ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വരെ സ്വയം ക്വാറന്റീനില്‍ പോയി. ഇതോടെ ഇന്നത്തെ സ്വാതന്ത്ര ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ മന്ത്രിമാരില്ലാത്ത അവസ്ഥ വന്നു ചേരുകയും ചെയ്തു.

മുഖ്യമന്ത്രി ഉള്‍പ്പെടെ 20 മന്ത്രിമാരാണ് നമുക്കുള്ളത്. ഇതില്‍ കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഏഴു മന്ത്രിമാരും നിയമസഭാ സ്പീക്കറുമാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍,വി.എസ് സുനില്‍കുമാര്‍, എ.സി മൊയ്ദീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി. ജലീല്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയ ഏഴു മന്ത്രിമാര്‍. അതായത് വേണമെങ്കില്‍ ബാക്കിയുള്ള 12 മന്ത്രിമാര്‍ക്ക് ജില്ലാ ആസ്ഥാനങ്ങളിലെ സ്വാതന്ത്രദിനാഘോഷങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍മാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാണ് പതാക ഉയര്‍ത്തിയത്. അതായത് 14 ജില്ലകളില്‍ പങ്കെടുക്കാന്‍ 12 മന്ത്രിമാരുള്ളപ്പോള്‍ രണ്ടിടത്ത് ഉദ്യോഗസ്ഥരെ കണ്ടെത്തിയാല്‍ മതിയായിരുന്നു. സംഭവിച്ചത് അഞ്ച് ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ ദേശീയ പതാക ഉയര്‍ത്തി. ഇതില്‍ തെറ്റൊന്നുമില്ല. എങ്കിലും മന്ത്രിമാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമായിരുന്നു. അത് കുറച്ചുകൂടി ശോഭ ചടങ്ങുകള്‍ക്ക് ലഭിക്കുമായിരുന്നു. എന്തുകൊണ്ട് സംഭവിച്ചില്ലയെന്നത് പരിശോധിക്കപ്പെടണം.

മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബി. എസ്. എഫ്, സ്‌പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമന്‍ പോലീസ് ബറ്റാലിയന്‍, എന്‍. സി. സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), എന്‍. സി. സി സീനിയര്‍ വിംഗ് ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവരുടെ ഓരോ പ്ലാറ്റൂണുകള്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്‍ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടായിരുന്നു. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കഡാന്‍ഡര്‍. സ്‌പെഷ്യല്‍ ആംഡ് പോലീസ് അസി. കമാന്‍ഡന്റ് ആണ് സെക്കന്റ് ഇന്‍ കമാന്‍ഡ്.

കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ഇരുന്നാണ് ഭരണം നിയന്ത്രിക്കുന്നത്. കരിപ്പൂരിലും ഇടുക്കി രാജമലയിലും മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയൊടൊപ്പം കരിപ്പൂരിലുണ്ടായിരുന്നെങ്കിലും രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തതിനാല്‍ നിരീക്ഷണത്തില്‍ പോകില്ലെന്ന് രാജ് ഭവന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരുമെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യമെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (2 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (2 hours ago)

ആസ്തി ഇങ്ങനെ  (2 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (3 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (3 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (3 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (3 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (3 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (3 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (3 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (4 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (4 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (4 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (4 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends