Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...


കർത്തായുടെ രഹസ്യ അറ മാന്തി പൊളിച്ചു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം..വീണയ്ക്കായി സുരക്ഷയൊരുക്കി അച്ഛനും പാർട്ടിയും...

ചന്ദ്രനില്‍ വീടു വയ്ക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍; ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഐഎസ്ആര്‍ഒയും; അഭിമാനിക്കാം നമ്മള്‍ ഇന്ത്യക്കാര്‍; ഒപ്പം ചന്ദ്രനില്‍ സ്ഥലമുള്ള സെലിബ്രറ്റികള്‍ക്കും; സ്‌പെസ് ടൂറിസത്തിന് കൂടുതല്‍ ഉണര്‍വേകും

15 AUGUST 2020 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചന്ദ്രനില്‍ സ്ഥലമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. അവിടെ വീടുവയ്ക്കാന്‍ ഗവേഷകര്‍ പഠനം ആരംഭിച്ചു. ഇന്ത്യന്‍ ഗവേഷകര്‍ തന്നെയാണ് ഇതിനുള്ള തയ്യാറെടുപ്പ് നടക്കുന്നത്. സെലിബ്രറ്റികള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അടുത്തകാലത്ത് അന്തരിച്ച സുശാന്ത് രാജ്പൂത്ത് സിങ്ങിനും ചന്ദ്രനില്‍ സ്ഥലമുണ്ടായിരുന്നു. സ്‌പെസ് ടൂറിസം നടക്കുന്ന ഈ കാലഘട്ടത്തില്‍ ചന്ദ്രനില്‍ താമസിക്കാന്‍ സൗകര്യമൊരുങ്ങുമെന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. ഭാവിയില്‍ ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍ സാധിക്കുന്ന പദാര്‍ഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം.

ചിലപ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ മണ്ണ്, അമരപ്പയര്‍ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകള്‍ നിര്‍മിക്കാനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. ഭാവിയില്‍ ഇത്തരം കട്ടകള്‍ ഉപയോഗിച്ച് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ നിര്‍മിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടുമുതല്‍ ബഹിരാകാശ പര്യവേക്ഷണം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ വിഭവങ്ങള്‍ വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രഹങ്ങളില്‍ വാസമുറപ്പിക്കുന്നതിനേക്കുറിച്ചാണ് ഗവേഷകര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഏകദേശം 7.5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്.

മനുഷ്യന്റെ മൂത്രത്തില്‍ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിലെ ആവശ്യത്തിനനുസരിച്ചുള്ള നിര്‍മാണങ്ങള്‍ നടത്താമെന്നാണ് ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നു. ഇതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കാനായി സിമന്റിന് പകരം അമരപ്പയറില്‍ നിന്ന് വേര്‍തിരിക്കുന്ന പശയാണ് ഉപയോഗിക്കുക. ഭാവിയില്‍ ഇത്തരം നിര്‍മിതികള്‍ ഭൂമിയിലും ഉപയോഗിക്കാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

ഇത്തരം നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒന്ന് സ്‌പോറോസാക്കറിന പാസ്‌റ്റെയുറില്‍ എന്ന ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് കാല്‍സ്യം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യുറിയ, കാല്‍സ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ഉപയോഗിച്ചാകും നിര്‍മാണം നടത്താന്‍ ശ്രമിക്കുക. ഇതിനായി ചന്ദ്രനിലെ മണ്ണില്‍ ഈ ബാക്ടീരിയകളെ സംയോജിപ്പിക്കും. ഇതിലേക്ക് യൂറിയ, കാല്‍സ്യം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കും. ഇതിന്റെ കൂടെ ബലം കൂട്ടുന്നതിനായി അമരപ്പയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പശയും ചേര്‍ക്കും. ഇത്തരത്തില്‍ നിര്‍മിച്ചെടുക്കുന്നതിനെ ഏത് രൂപത്തിലേക്ക് മാറ്റാനാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ സ്‌പോറോസാക്കറിന പാസ്‌റ്റെയുറില്‍ എന്ന ബാക്ടീരിയയ്ക്ക് ചെലവ് വളരെ കൂടുതലാണ്. ഇതിന് പകരമായി ഗവേഷകര്‍ കണ്ടെത്തിയത് ബാസിലസ് വെലെസെന്‍സിസ് എന്നയിനം ബാക്ടീരിയകളെയാണ്. ഇവ ഇന്ത്യയിലെ മണ്ണില്‍ കാണപ്പെടുന്നതും ചെലവ് കുറഞ്ഞ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വളര്‍ത്താന്‍ സാധിക്കുന്നവയുമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണത്തിനാണ് ഇവരുടെ നീക്കം. നീക്കങ്ങള്‍ വിജയിച്ചാന്‍ ചന്ദ്രയാന്‍ ഒന്ന്, രണ്ട് എന്നിവയുടെ വിജയത്തിന് ശേഷം രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടം അന്തരാഷ്ട്ര ബഹിരാകാശ രംഗത്ത് കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇതില്‍ ഒരോ ഭാരതീയനും അഭിമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (5 minutes ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (22 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (25 minutes ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (28 minutes ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (41 minutes ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (44 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (55 minutes ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (1 hour ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (2 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (2 hours ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (2 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (2 hours ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (3 hours ago)

Malayali Vartha Recommends