Widgets Magazine
22
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...


തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

ലോക ഫാക്ടറി സ്ഥാനം ചൈനക്ക് നഷ്ടമാകുന്നു; ഫോക്‌സ് കോണും ചൈനയില്‍ നിന്നും പിന്‍മാറി; ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്‌സ് കോണ്‍; ഇനി ലോകത്തിന്റെ മാനുഫാക്ച്ചറിങ് ഹബ് ഇന്ത്യ; കോവിഡ് അനന്തരം ഇന്ത്യ ഒന്നാമത്

15 AUGUST 2020 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജ്ന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്...' പ്രതികരണം ഉന്നയിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ

35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...

തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

പ്ര​വാ​സി​ ​മ​ല​യാ​ളി​യെ​ ​ലക്ഷ്യം വെച്ച ജലീലിൽ സഹായ തേടിയത് സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യോ​ട്... മ​ന്ത്രി​ ​കെ ടിജ​ലീ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി! ഇനി രക്ഷയില്ല... കെ ടിജ​ലീ​ൽ​ പെട്ടു! അടപടലം പൊളിച്ചടുക്കി ഇ.ഡി

ലോകത്തിന്റെ മാനുഫാക്ച്ചറിങ് ഹബ് , അഥവാ ലോക ഫാക്ടറി എന്നാണ് ഇതുവരെ ചൈന അറിയപ്പെട്ടിരുന്നത്. എണ്‍പതുകളുടെ അവസാന കാലഘട്ടത്തില്‍ തുടങ്ങി കമ്മ്യൂണസത്തിന്റെ മറവില്‍ നടപ്പാക്കിയ ഭാഗിക മുതലാളിത്ത നയങ്ങളിലൂടെയും, താഴ്ന്ന പണിക്കൂലിയിലൂടെയും സംരംഭ പ്രോത്സാഹന നയങ്ങളിലൂടെയും മാനുഫാക്ച്ചറിങ് രംഗത്തെ കുത്തക ചൈന സ്വന്തമാക്കിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. എന്നാല്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ചൈനക്ക് അത്ര നല്ല കാലമല്ല. അടുത്തായി ട്രംപ് തുടങ്ങി വച്ച അമേരിക്ക- ചൈന വ്യാപാര യുദ്ധം ചൈനീസ് നിര്‍മാണ മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് . ചൈനീസ് ഉല്‍പന്നങ്ങളുടെ താരിഫ് അമേരിക്ക കുത്തനെ കൂട്ടിയതിലൂടെയും, മാനുഫാക്ച്ചറിങ് യൂണിറ്റുകള്‍ക്ക് അമേരിക്കയില്‍ തന്നെ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചൈനീസ് കമ്പനികള്‍ക്കു കനത്ത പ്രഹരം ആണ് ട്രംപ് നല്‍കുന്നത്. അതോടൊപ്പം തന്നെ പൊട്ടി പുറപ്പെട്ട കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങളുടെ ഇടയില്‍ ചൈനയുടെ നില കൂടുതല്‍ പരിതാപകരം ആയി. മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ചൈന അത് ലോകത്തിനു മുന്നില്‍ ഒളിച്ചു വച്ചതിലൂടെ മാപ്പര്‍ഹിക്കാനാവാത്ത തെറ്റാണു ചെയ്തിരിക്കുന്നത് എന്നാണ് വ്യാപകമായ പൊതു വികാരം.

അതോടൊപ്പം തന്നെയാണ് ഇന്ത്യ, ജപ്പാന്‍ , ഫിലിപ്പൈന്‍സ് , തായ്‌വാന്‍ ഹോങ്കോങ് തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളുമായി തുടര്‍ന്ന് വരുന്ന കര-നാവിക അതിര്‍ത്തി തര്‍ക്കങ്ങള്‍. ഓസ്‌ട്രേലിയ പരസ്യമായി തന്നെ അവരുടെ എതിര്‍പ്പ് ചൈനയുമായി പ്രകടമാക്കിയിരിന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ചൈനയോടുള്ള തങ്ങളുടെ നിലപാട് രൂക്ഷമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തും പ്രധാനമായും അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയ താരിഫ് ചുമത്തപ്പെട്ടതു മൂലം ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുണ്ടായ വില വര്‍ധനവിന്റെയും ഭാഗമായി മാനുഫാക്ച്ചറിങ് രംഗത്തെ ചൈനീസ് അപ്രമാദിത്വ ദിനങ്ങള്‍ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ് രംഗത്തെ ഭീമന്മാരായ ഫോക്‌സ് കോണ്‍.

ലോകത്തെ നമ്പര്‍ വണ്‍ ഇലക്ട്രോണിക്‌സ് കോണ്‍ട്രാക്ട് മാനുഫാക്ചറര്‍ ആണ് ഫോക്‌സ് കോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹൊന്‍ ഹായ് പ്രെസിഷന്‍ ഇന്‍ഡസ്ടറി കോര്‍പറേഷന്‍ എന്ന തായ്‌വാനീസ് കമ്പനി. മെയിന്‍ ലാന്‍ഡ് ചൈനയില്‍ ഉടനീളം വ്യാപിച്ചു കിടക്കുകയാണ് ഫോക്‌സ് കോണിന്റെ മാനുഫാക്ച്ചറിങ് യൂണിറ്റുകള്‍. ആപ്പിള്‍ ഐ ഫോണ്‍, മറ്റു ആപ്പിള്‍ ഡിവൈസുകള്‍ എന്നിവ മനുഫാക്ചര്‍ ചെയ്തു കൊടുക്കുന്നതിലൂടെ ലോക പ്രശസ്തരാണ് ഫോക്‌സ് കോണ്‍. ആപ്പിള്‍ മാറ്റി നിര്‍ത്തിയാലും സോണി, ഡെല്‍, ബ്ലാക്ക് ബെറി തുടങ്ങി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ റെഡ്മി വരെ നിര്‍മ്മിക്കുന്നത് ഫോക്‌സ് കോണിന്റെ ഫാക്ടറികളിലാണ്.

ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന പത്ര സമ്മേളനത്തില്‍ ആണ് ഫോക്‌സ് കോണ്‍ ഇന്‍ഡസ്ട്രീസ് ന്റെ കോ ചര്‍മം യങ് ലിയു പറഞ്ഞത്
ലോകത്തിന്റെ ഫാക്ടറി എന്ന നിലയില്‍ ചൈനയുടെ ദിനങ്ങള്‍ തീര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നാണ്. പുതിയ നിക്ഷേപത്തിന്റെയും നിലവില്‍ ഉള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം പറയവേ ആണ് ലിയു ഇങ്ങനെ പറഞ്ഞത്. ഞങ്ങളുടെ പുതിയ മാനുഫാക്ച്ചറിങ് വ്യവസ്ഥയുടെ ഭാഗമാക്കുവാനും ഇന്ത്യയില്‍ നിക്ഷേപം നടത്താനും ഇവിടത്തെ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും ഞങ്ങള്‍ അങ്ങേയറ്റം തല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നു ബില്യണ്‍ ഡോളര്‍ അഥവാ ഏതാണ്ട് 7500 കോടി രൂപ ആണ് ചെന്നൈയ്ക്ക് അടുത്തുള്ള ശ്രീ പെരുമ്പത്തൂരില്‍ അവരുടെ ഫെസിലിറ്റി വികസനത്തിന് വേണ്ടി അവര്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് . നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന റെഡ്മി ഫോണുകള്‍ ഫോക്‌സ് കോണ്‍ മാനുഫാക്ചര്‍ ചെയ്യുന്നത് ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയില്‍ ആണ്.

' ഇന്ത്യ ഞങ്ങളുടെ വികസന സ്വപ്‌നങ്ങള്‍ക്ക് മികച്ച ഒരു സ്ഥലമാണ് . ആ ദിശയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ഇനി വരുന്ന മാസങ്ങളില്‍ നിങ്ങള്ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' എന്നാണ് യങ് ലിയു പറഞ്ഞത്.

എന്തായാലും കോവിഡ് അനന്തര ലോകം ഇന്ത്യയ്ക്ക് മുന്നില്‍ വാന്‍ പ്രതീക്ഷകള്‍ ആണ് തുറന്നിടുന്നത്. ചൈനയുടെ സാമ്രാജ്വത്വ മോഹങ്ങള്‍ , കൊറോണ വൈറസ് പകര്‍ച്ച വ്യാധി തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടത്. ലോക രാജ്യങ്ങളില്‍ നിന്നും അത് മറച്ചു വച്ച് കാര്യങ്ങള്‍ വഷളാക്കിയത് . അമേരിക്ക ചൈന വ്യാപാര യുദ്ധം. ചെറിയ രാജ്യങ്ങളെ കടം നല്‍കി കുടുക്കല്‍. തുടങ്ങിയ അവരുടെ സാമ്പത്തിക സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ എന്നിവ ലോക രാജ്യങ്ങള്‍ക്കിടയില്‍ അവരുടെ സ്ഥാനത്തിന് വലിയ കോട്ടം ആണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഡാറ്റ സുരക്ഷാ കാരണങ്ങളാല്‍ ലോക രാജ്യങ്ങള്‍ പലതു ചൈനീസ് ഗവണ്മെന്റ് നു പ്രാതിനിധ്യം ഉള്ള 'വാവെയ് ' പോലുള്ള കമ്പനികളെ തങ്ങളുടെ നിര്‍ണായക പദ്ധതികളില്‍ സഹകരിപ്പിക്കുന്നതില്‍ വിമുഖത കാണിക്കുന്ന സാഹചര്യം ആണ് നിലവില്‍ ഉള്ളത്.

ഈ ഒരു സാഹചര്യത്തില്‍ ആഗോള കമ്പനികള്‍ തങ്ങളുടെ മാനുഫാക്ച്ചറിങ് സ്ഥാപനങ്ങള്‍ ചൈനയില്‍ നിന്നും മാറ്റി മറ്റു ചെലവ് കുറഞ്ഞ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഇത് ഇന്ത്യക്കു എത്ര മാത്രം മുതലെടുക്കുവാന്‍ കഴിയും, കമ്പനികളെ നമ്മുടെ നാട്ടിലേക്കു എത്ര മാത്രം ആകര്‍ഷിക്കാന്‍ കഴിയും എന്നതിലാണ് നമ്മുടെ സാമ്പത്തിക ഉയര്‍ച്ച നിക്ഷിപ്തമായിരിക്കുന്നതു.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അടിച്ചുകൊന്നു  (2 hours ago)

സ്വര്‍ണക്കടത്ത് കേസ്....ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്  (2 hours ago)

കാത്തിരുന്ന് കിട്ടിയ പൊന്നോമനകളെ താലോലിക്കാന്‍ കാത്തുനില്‍ക്കാതെ ശ്രുതി ടീച്ചര്‍ യാത്രയായി  (3 hours ago)

കോഴിക്കോട്ട് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി  (3 hours ago)

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇളവ് വരുത്തി  (4 hours ago)

പ്രിയപ്പെട്ട ചേട്ടന്റെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ തൊട്ടിലൊരുക്കി അനിയന്‍ ധ്രുവ് സര്‍ജ  (4 hours ago)

കുവൈത്തിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ  (4 hours ago)

പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത യുവാവിന് തടവുശിക്ഷ  (5 hours ago)

കാറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍  (5 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം; കോവിഡ് രോഗികള്‍ക്കും ക്വാറന്റ  (5 hours ago)

സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധ  (6 hours ago)

ആ സുന്ദരി ഇവിടെയുണ്ട്  (6 hours ago)

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയോ?  (7 hours ago)

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു  (7 hours ago)

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ്  (7 hours ago)

Malayali Vartha Recommends