Widgets Magazine
19
Oct / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടുതവണയും രണ്ടുതരം വൈറസ് ആണോ? ശൈത്യകാലത്ത് തുടങ്ങിയ കോവിഡ് ഈ ശൈത്യകാലത്ത് രണ്ടാം വ്യാപനം; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി; കോവിഡ് വന്നു പോയവര്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ശാസ്ത്രജ്ഞര്‍


സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം


കെ.എം.ഷാജിക്ക് വധഭീഷണി: പിന്നില്‍ മുംബൈയിലെ ഗുണ്ടാസംഘം; ശബ്ദരേഖ പുറത്തുവിട്ടു; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കെ.എം ഷാജി എം.എല്‍.എ; ഇതിന് മുമ്പ് ഏപ്രില്‍ മാസത്തിലും വധഭീഷണിയുണ്ടായി


രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ച് താര ദമ്പതിമാർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....

ചൈനക്കും പാകിസ്ഥാനും മേല്‍ ഇടിത്തീ; ഇന്ത്യ അമേരിക്ക കൈ കോര്‍ത്തു; ആയുധ നിര്‍മ്മാണം ഇനി ഒരുമിച്ച്; യുദ്ധത്തിന് തയ്യാറെടുക്കുന്ന വര്‍ ഇതുകൂടി മനസിലാക്കണം; ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്ഥാനും ചൈനയും തങ്ങാന്‍ പറ്റിയെന്നും വരില്ല

18 SEPTEMBER 2020 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം

രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ച് താര ദമ്പതിമാർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....

ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരം, ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍; സംഭവം പാലയിൽ...

ചൈനയെ വിറപ്പിച്ച് ഇന്ത്യ; കരയും കടലും ആകാശവും ഇനി ബ്രഹ്മോസിന്റെ കീഴില്‍; പരീക്ഷണം വന്‍ വിജയം; മിസൈലുകള്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നു; തന്ത്രപ്രധാന നീക്കവുമായി ഇന്ത്യന്‍ സേന; ശൗര്യ മിസൈലുകള്‍ക്ക് പിന്നാലെ

അധികം ആരും ശ്രദ്ധിക്കാത്ത വളരെ നിര്‍ണായകമായ ഒരു നടപടിയാണ് ചൊവ്വാഴ്ച നടന്നിരിക്കുന്നത്. പ്രതിരോധ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേ നിലവില്‍ വന്ന അതി പ്രധാനപ്പെട്ട ഒരു കരാറിന്റെ തുടര്‍ച്ചയായി 'ഉദ്ദേശത്തിന്റെ ദൃഢത' വ്യക്തമാക്കാന്‍ ഒരു സംയുക്ത പ്രസ്താവന നടത്തിയിരിക്കുകയാണ് ഇന്ത്യയും അമേരിക്കയും. ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ അല്ലെങ്കില്‍ ഇന്ത്യ ചൈന യുദ്ധം ഉണ്ടാവുകയാണെങ്കില്‍ രണ്ടു രാജ്യങ്ങള്‍ക്കും അവരുടേതായ ശക്തികളും ദൗര്‍ബല്യങ്ങളും ഉണ്ട്. വളരെ പരിചയ കുറവുള്ള, ഏതെങ്കിലും ഒരു യുദ്ധ സാഹചര്യങ്ങളില്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ഒരു സൈന്യം ആണ് ചൈനയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ചൈനീസ് സൈന്യം എന്നത് പല യുദ്ധ നിരീക്ഷകരും വിലയിരുത്തിയത് പോലെ സാങ്കേതിക വിദഗ്ധരുടെ ഒരു കൂട്ടം മാത്രമാണ് . എന്നാല്‍ യുദ്ധ ഉപകരണങ്ങളുടെ ആയുധങ്ങളുടെ നിര്‍മാണ മേഖലയില്‍ അവര്‍ ഇന്ത്യയെ താരതമ്യ പെടുത്തുമ്പോള്‍ ഒരല്പം മികവ് കൂടുതല്‍ ഉണ്ട്. എന്നാല്‍ ചൈനീസ് യുദ്ധ ഉപകരണങ്ങളുടെ മികവ് താഴ്ന്നതാണെന്നും ലോകത്തു എവിടെ വച്ചും ക്ഷമത തെളിയിക്കപ്പെട്ടിട്ടില്ലെന്നും മറ്റൊരു കാര്യം. എങ്കിലും അവര്‍ ഈ മേഖലയില്‍ ഏതാണ്ട് സ്വയം പര്യാപ്തര്‍ ആണെന്നുള്ളത് നിഷേധിക്കാന്‍ കഴിയുകയില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരാനുള്ള ഒരു സാഹചര്യത്തിലോട്ടാണ് നമ്മള്‍ കടന്നു പോകാന്‍ ഒരുങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കരാറിലേര്‍പ്പെട്ട യുദ്ധ ഉപകരണങ്ങളുടെ ഒരു സഹ ഉല്‍പാദന സഹ വികസന ഉടമ്പടിയുമായി ശക്തമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ടു രാജ്യത്തെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍

ഈ കരാറില്‍ പറഞ്ഞതില്‍ പ്രകാരം ഇന്ത്യയും അമേരിക്കയും സംയുക്തമായി ആയുധ നിര്‍മ്മാണവും സാങ്കേതികതയുടെ വികസനവും നടത്താന്‍ പോവുകയാണ്. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇന്ത്യയോടുള്ള ഒരു യുദ്ധത്തെക്കുറിച്ചു പോയിട്ട് സംഘര്‍ഷത്തെ കുറിച്ച് തന്നെ പാകിസ്ഥാനും ചൈനയും മറക്കുന്നതായിരിക്കും നല്ലതു. ഇത് ഇന്ത്യയെ ശക്തരാക്കും എന്നത് മാത്രമല്ല അമേരിക്കയെ അതിശക്തരാക്കുകയും ചെയ്യും. കാരണം ഫലത്തില്‍ ലോകത്തിലെ തന്നെ അതിശക്തരായ രണ്ടു സൈന്യം ആണ് യോജിക്കാന്‍ പോകുന്നത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധി കേന്ദ്രങ്ങളുടെ സ്രോതസ്സുകളും. നിലവില്‍ ഇന്ത്യ റഷ്യ സൈനിക സഹകരണം നടക്കുന്നുണ്ട്. നമ്മള്‍ ബ്രഹ്മോസ് മിസൈലുകള്‍ അങ്ങനെ നിര്‍മിച്ചവയാണ്. ഇതോടു കൂടെ അമേരിക്കന്‍ സഹകരണം കൂടെ വരുകയാണെങ്കില്‍ അത് ലോകത്തിന്റെ അച്ചു തണ്ടു തന്നെ മാറ്റി സ്ഥാപിക്കാന്‍ പര്യാപ്തമായിരിക്കും. കൂടാതെ ലോക ക്രമം തന്നെ നിയന്ത്രിക്കുന്നതില്‍ അനിഷേധ്യ സ്ഥാനം ആയിരിക്കും ഇന്ത്യക്കു കൈവരാന്‍ പോകുന്നത്.

ഇന്ത്യയും അമേരിക്കയും സംയോജിതമായി നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രതിരോധ യുദ്ധ ഉപകരണങ്ങളുടെ സഹ നിര്‍മ്മാണ സംരംഭം ഇന്ത്യയെ പ്രതിരോധ വ്യവസായ മേഖലയില്‍ ഒരു വന്‍ശക്തിയാക്കി മാറ്റുവാന്‍ കെല്പുള്ളതാണ്. അതോടൊപ്പം മേഖലയിലെ ചൈനീസ് ദുര്‍നടപടികള്‍ ക്കു ഒരു അന്ത്യം വരുത്തുവാനും തങ്ങളുടെ യുദ്ധ ഉപകരണങ്ങളുടെ വിപണിയെ വിപുലീകരിക്കുവാനും ഇത് അമേരിക്കയെ സഹായിക്കും. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയ്ക്കും അമേരിക്കക്കും ഒരു വെടിക്കു രണ്ടു പക്ഷിയെ കിട്ടിയിരിക്കുകയാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു 2012 ല്‍ ഡിഫന്‍സ് ടെക്‌നോളജി ആന്‍ഡ് ട്രേഡ് ഇനിഷ്യേറ്റീവ് എന്ന ദ്വി രാഷ്ട്ര കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പു വച്ചതു. ചൊവ്വാഴ്ച നടന്ന പത്താമത്തെ ഡിഫന്‍സ് ടെക്‌നോളജി ആന്‍ഡ് ട്രേഡ് ഇനിഷ്യേറ്റീവ് (ഡിടിടിഐ) ഗ്രൂപ്പ് മീറ്റിംഗില്‍ ഇന്ത്യന്‍ പ്രതിരോധ ഉല്‍പാദന സെക്രട്ടറി 'രാജ് കുമാറും' യുഎസ് അക്വിസിഷന്‍ ആന്റ് സസ്‌റ്റെയിന്‍മെന്റ് അണ്ടര്‍ സെക്രട്ടറി 'എല്ലെന്‍ ലോര്‍ഡും' ചേര്‍ന്ന് സൈനിക ഉപകരണങ്ങളുടെ നിര്‍മാണ സഹകരണത്തിനും സഹ ഉത്പാദനത്തിനും ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉദ്യമത്തെ ശക്തി പെടുത്തുവാനുള്ള ഉദ്ദേശ്യ പ്രസ്താവനയില്‍ ചൊവ്വാഴ്ച ഒപ്പുവച്ചു.

ഈ ഒരു നീക്കത്തിന് നിലവിലെ സാഹചര്യത്തില്‍ വളരെയധികം പ്രസക്തി ആണുള്ളത്. പ്രത്യേകിച്ചു ചൈന രണ്ടു രാജ്യങ്ങളുടെയും പൊതു ശത്രുവായി പ്രത്യക്ഷത്തില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത് കൊണ്ട് . ഇന്ത്യക്കു ചൈനയുടെ യുദ്ധ സാങ്കേതികതയില്‍ ഊന്നിയുള്ള ഭീഷണി മറി കടക്കുവാന്‍ ഇത്തരത്തിലുള്ള ഒരു കരാറിലൂടെ അമേരിക്കയുടെ സഹായത്തോടു കൂടെ ആഭ്യന്തരമായി യുദ്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സാധിക്കും. വിപുലമായ പ്രതിരോധ ഗവേഷണ, വികസന, ഉല്‍പാദന മേഖലകളില്‍ ഏര്‍പ്പെടുന്നതിലൂടെ പ്രതിരോധ മേഖലയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് 2012 ല്‍ യുഎസും ഇന്ത്യയും തമ്മില്‍ ഡിഫന്‍സ് ട്രേഡ് ആന്‍ഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (ഡിടിടിഐ) രൂപീകരിച്ചത് . പരമ്പരാഗത 'വാങ്ങുന്നയാള്‍വില്‍ക്കുന്നയാള്‍' ബന്ധത്തില്‍ നിന്നും കൂടുതല്‍ സഹകരണപരമായ സമീപനത്തിലേക്ക് മാറിക്കൊണ്ട് യുഎസിന്റെയും ഇന്ത്യയുടെയും പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സഹവികസനത്തിലൂടെയും സഹനിര്‍മ്മാണത്തിലൂടെയും സാങ്കേതിക സഹകരണത്തിന്റെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെയാണിത് ഇത് സാധ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പ്രതിരോധ ഉല്‍പ്പന്നത്തിന്റെ സഹവികസനം ഒരു പുതിയ ആശയമല്ല , പക്ഷേ സഹ ഉല്‍പാദനത്തിന്റെ ഒന്നിലധികം പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ഔദ്യോഗികമായി പ്രാവര്‍ത്തികമാക്കുന്നത് ഒരു അഭിലഷണീയമായ പുതുമ തന്നെയാണ്. ഇതിന്റെ ചട്ടക്കൂട് പൂര്‍ത്തിയാകാന്‍ എട്ടു വര്‍ഷം എടുത്തെങ്കിലും ഇപ്പോള്‍ കാര്യനിര്‍വഹണത്തിന് ഏതാണ്ട് പര്യാപ്തമായിരിക്കുകയാണ്. കുമാര്‍, ലോര്‍ഡ് എന്നിവര്‍ ചേര്‍ന്ന് സഹ അദ്ധ്യക്ഷത വഹിച്ച ഈ ഒരു ചര്‍ച്ചയില്‍ അടുത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഒട്ടനവധി പദ്ധതികളുടെ സമയ കേന്ദ്രീകൃതം ആയ പൂര്‍ത്തിയാക്കലുകള്‍ക്കു പ്രാഥമിക പരിഗണന കൊടുക്കുവാന്‍ തീരുമാനമായി.

ഉഭയകക്ഷി പ്രതിരോധ വ്യാപാര ബന്ധത്തില്‍ സുസ്ഥിരമായ നേതൃത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രതിരോധ ഉപകരണങ്ങളുടെ സഹഉല്‍പാദനത്തിനും സഹവികസനത്തിനും അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഡിടിടിഐ ഗ്രൂപ്പിന്റെ ലക്ഷ്യം. തങ്ങളുടെ മേഘലകള്‍ക്കുള്ളില്‍ പരസ്പര സമ്മതത്തോടെയുള്ള പ്രോജക്ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിടിടിഐയ്ക്ക് കീഴില്‍ കര, നാവിക, വായു, വിമാനവാഹിനിക്കപ്പല്‍ സാങ്കേതികവിദ്യകള്‍ കേന്ദ്രീകരിച്ചുള്ള നാല് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ ഒരു സ്വയം പര്യാപ്തവും ദൃഢവുമായ സൈനിക ശക്തി ആകുന്നതു ഇന്ത്യക്കു മാത്രമല്ല സൗത്ത് ഏഷ്യന്‍, ഗള്‍ഫ് മേഖലയില്‍ തന്നെ സമാധാനവും സുരക്ഷിതത്വവും നടപ്പില്‍ വരുവാന്‍ സഹായകമാവും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ , ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന തീവ്ര വധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ അറുതി വരുത്തുവാനും. ചൈനയുടെ അപ്രമാദിത്വത്തിനു തടയിടാനും ഇന്ത്യയുടെ സൈനിക സാങ്കേതികതയുടെ സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ വികസനം ചാലക ശക്തിയാകും. അത്തരത്തില്‍ ഒരു ഉയര്‍ച്ചക്ക് വേണ്ടിയുള്ള ഒരു കുതിപ്പാകട്ടെ ഇന്ത്യ അമേരിക്ക സംയുക്ത സൈനിക ഉല്പാദന സഹകരണം എന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല; ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (11 minutes ago)

വാളയാറില്‍ മദ്യം കഴിച്ച സംഘത്തില്‍ ഒരാള്‍കൂടി മരിച്ചു  (35 minutes ago)

നഴ്‌സിംഗ് സൂപ്രണ്ടിനെ മാത്രം മാറ്റിനിര്‍ത്തിയിട്ട് കാര്യമില്ല; കളമശ്ശേരിമെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡന്‍ എംപി  (1 hour ago)

ഓണക്കാലത്ത് ചെറിയ ഇളവുകളേ നല്‍കിയിട്ടുള്ളൂ: മറ്റു പ്രചരണം വാസ്തവവിരുദ്ധമാണെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കി മുഖ്യമന്ത്രി  (1 hour ago)

ശിവശങ്കറിന് കിടത്തി ചികിത്സനല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു  (2 hours ago)

സംസ്ഥാനത്ത് ആശ്വാസദിനം.... ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 4257 പുതിയ രോഗികള്‍; ചികിത്സയിലാരുന്ന 7469 പേര്‍ രോഗമുക്തി നേടി; 647 പേരുടെ ഉറവിടം വ്യക്തമല്ല  (2 hours ago)

പ്രവാസികൾക്ക് സ്വന്തായി ഒരിടം; പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി നൽകി ഒമാൻ, അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം  (3 hours ago)

കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചു; കെ.എസ്. ആർ.ടി.സിയിൽ ന്യൂ ജെനറേഷൻ ടിക്കറ്റ് മെഷീനുകൾ വരുന്നു, നവീകരണത്തിനായി 16.98 കോടി രൂപ സർക്കാർ അനുവദിച്ചു  (3 hours ago)

ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; നടപടി ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗമായി ബന്ധപ്പെട്ട കേസില്‍; രാഷ്ട്രീയ വേട്ടയാടലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്  (3 hours ago)

റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ ഒമാനിൽ കോട്ടയം സ്വദേശി മരിച്ചു  (4 hours ago)

രണ്ടുതവണയും രണ്ടുതരം വൈറസ് ആണോ? ശൈത്യകാലത്ത് തുടങ്ങിയ കോവിഡ് ഈ ശൈത്യകാലത്ത് രണ്ടാം വ്യാപനം; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി; കോവിഡ് വന്നു പോയവര്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ശാസ്ത്രജ്ഞര്‍  (4 hours ago)

കൊറോണ പോസിറ്റീവായവരിൽ അസാധാരണ രോഗലക്ഷണങ്ങൾ  (4 hours ago)

മകനെ രണ്ട് വർഷത്തോളം നിർബന്ധിത പീഡനത്തിന് ഇരയാക്കി അമ്മ; പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും, കുട്ടി തുറന്ന് പറഞ്ഞത് തന്റെ വിശ്വസ്തനായ ഒരാളോട്! അവസാനം സംഭവിച്ചത്...  (4 hours ago)

യാത്ര അനുവദിച്ച് കുവൈറ്റ്; ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം, സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീ  (4 hours ago)

Malayali Vartha Recommends