Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ചൈനക്ക് അടുത്ത അടി; ചവിട്ടി പുറത്താക്കി ഓസ്‌ട്രേലിയയും സ്വീഡനും; അങ്ങനെ ബഹിരാകാശവും പോയി; പര്യവേഷണ കേന്ദ്രത്തിലേക്ക് ചൈന വരേണ്ടെന്ന് സ്വീഡിഷ് സ്‌പേസ് കോര്‍പറേഷന്‍; തങ്ങളുടെ ബഹിരാകാശ ട്രാക്കിംഗ് സ്‌റ്റേഷന്‍ ചൈന ഉപയോഗിക്കേണ്ടയെന്ന് ഓസ്‌ട്രേലിയ

24 SEPTEMBER 2020 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകം നിഷ്‌കരുണം ചൈനയില്‍ നിന്ന് സ്വയം വിച്ഛേദിക്കുകയാണ്, ജനാധിപത്യ ലോകത്തിന്റെ കോപത്തില്‍ നിന്ന് രക്ഷപെടാത്ത ഒരു മേഖലയും ഇപ്പോള്‍ ബീജിംഗിനില്ല. ഏറ്റവും ഒടുവിലായി അവര്‍ക്കു കിട്ടിയിരിക്കുന്ന അടി അവരുടെ ബഹിരാകാശ പര്യവേഷണ മേഖലയിലാണ്. ചൈനയുടെ സ്വതന്ത്ര ബഹിരാകാശ, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റംസ് (ജിഎന്‍എസ്എസ്) എന്ന ആഗ്രഹത്തിന്റെ കടക്കല്‍ തന്നെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും സ്വീഡനും കത്തി വച്ചിട്ടുള്ളത്. ചൈന എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാഷ്ട്രത്തിന്റെ വര്‍ധിച്ചു വരുന്ന ബഹിരാകാശ അധിനിവേശത്തിനെതിരെ ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അപകടകരമാണെന്ന് മനസ്സിലാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയും സ്വീഡനും. ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യയുടെ ബഹിരാകാശ ഉപകരണങ്ങളെ ഹാക്ക് ചെയ്യുവാന്‍ ചൈന ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.

റോയിട്ടേഴ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സ്വീഡിഷ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്വീഡിഷ് സ്‌പേസ് കോര്‍പ്പറേഷന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ തന്ത്രപരമായ ബഹിരാകാശ ട്രാക്കിംഗ് സ്‌റ്റേഷന്റെ ഉപയോഗത്തിനായി ചൈനീസ് ഉപഭോക്താക്കളുമായി പുതിയ കരാറുകളിലൊന്നും ഏര്‍പ്പെടേണ്ടതില്ലെന്നു പ്രഖ്യാപിച്ചു. അതായതു നിങ്ങളുടെ ഇടപാടുകള്‍ ഒന്നും ഇനി ഇവിടെ വേണ്ട എന്ന് ചൈനയോട് പറഞ്ഞതായി ചുരുക്കം. തന്ത്രപരമായി നിര്‍ണായകമായ ബഹിരാകാശ ട്രാക്കിംഗ് സ്‌റ്റേഷനിലേക്കുള്ള പ്രവേശനം ഇതോടു കൂടി ചൈനയ്ക്ക് നഷ്ടപ്പെടും, ഇത് കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ നാവിഗേഷന്‍, ബഹിരാകാശ പര്യവേക്ഷണ അഭിലാഷങ്ങള്‍ക്കു കനത്ത അടി തന്നെയാണ്. സ്വീഡിഷ് ബഹിരാകാശ കോര്‍പ്പറേഷന് കുറഞ്ഞത് 2011 മുതല്‍ ഗ്രൗണ്ട് സ്‌റ്റേഷനില്‍ സാറ്റലൈറ്റ് ആന്റിനയിലേക്ക് ചൈനക്ക് പ്രവേശനം അനുവദിക്കുന്ന ഒരു കരാറുണ്ട്. പ്രാഥമികമായി അമേരിക്കയും നാസ ഉള്‍പ്പെടെയുള്ള അതിന്റെ ഏജന്‍സികളും ഉപയോഗിക്കുന്ന ഒരു സ്വീഡിഷ് സ്‌പേസ് കോര്‍പറേഷന്‍ സാറ്റലൈറ്റ് സ്‌റ്റേഷന് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നിലവിലെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ ചൈനീസ് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതിയ കരാറുകളില്‍ ഒന്നും ഏര്‍പ്പെടുകയില്ലെന്നു സ്വീഡിഷ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി പ്രസ്താവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് വിപണിയുടെ സങ്കീര്‍ണ്ണത കണക്കിലെടുത്തും മൊത്തത്തിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും വരും വര്‍ഷങ്ങളില്‍ പ്രധാനമായും മറ്റ് വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്വീഡിഷ് സ്‌പേസ് കോര്‍പറേഷന്‍ തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ബഹിരാകാശ ശൃംഖല ലോക വ്യാപകമായി ചുരുങ്ങാന്‍ പോകുന്നു എന്നതിന്റെ ആദ്യ പടി ആയിട്ടാണ് ഈ ഒരു സംഭവത്തെ വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ രംഗത്ത് അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ചൈനയെ ഇനിയും തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് വരും നാളില്‍ കൂടുതല്‍ രാജ്യങ്ങള്‍ എത്തുമെന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടേയും ചൈനയുടെ അധിനിവേശ സ്വഭാവ സവിശേഷതകളും കാരണം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ചൈന ഒരു ഭീഷണിയായി മാറുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ തങ്ങളുടെ ബഹിരാകാശ നിലയങ്ങളിലേക്ക് ചൈനക്ക് പ്രവേശനം നല്‍കുന്നത് ചൈനീസ് ഭീഷണിയോടുള്ള വിവേകപൂര്‍ണ്ണമായ പ്രതികരണമായിരിക്കില്ല. ഉദാഹരണത്തിന്, അര്‍ജന്റീനയില്‍, സൈനിക, ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബഹിരാകാശ നിലയം ഉപയോഗിക്കുന്നുവെന്ന ആരോപണം ചൈന നേരിട്ട് കൊണ്ടിരിക്കുന്നു, ഇത് ലോക രാജ്യങ്ങളെ പൊതുവില്‍ ആശങ്കപ്പെടുത്തുന്നതാണ്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ബഹിരാകാശ പര്യവേഷണ കേന്ദ്രത്തിലേക്ക് ചൈനയുടെ ആഗമനം തടഞ്ഞു കൊണ്ട് സ്വീഡിഷ് സ്‌പേസ് കോര്‍പറേഷന്‍ എടുത്തിരിക്കുന്ന ഈ നടപടി ഭാവിയില്‍ മറ്റു രാജ്യങ്ങള്‍ കൈക്കൊണ്ടേക്കാവുന്ന ഒരു മാതൃകയായി മാറാനുള്ള സാധ്യത ഏറെയാണ്. ഇത് ചൈനയെ അവരുടെ ഭീമമായ ബഹിരാകാശ പര്യവേഷണങ്ങളും നാവിഗേഷന്‍ അഭിലാഷങ്ങളും തടയാന്‍ തീര്‍ച്ചയായും പ്രേരിപ്പിക്കും. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബഹിരാകാശ ട്രാക്കിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത് അവരുടെ ഭൗതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല പ്രയോജനം ചെയ്യുന്നത്. മറിച്ചു ബഹിരാകാശവാഹനങ്ങളുമായി അതായതു സാറ്റലൈറ്റുകളുമായി ടെലികമ്മ്യൂണിക്കേഷന്‍ ലിങ്ക് സ്ഥാപിക്കുന്നതിന് 'ഫലപ്രദമായ ഒരു ബഹിരാകാശ ശൃംഖല' എന്നത് ഒരു അനിവാര്യതയാണ് . അതിനാല്‍ തന്നെ റഷ്യയുടെ ഗ്ലോനാസ് പോലെയോ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സിസ്റ്റം പോലെയോ അല്ലെങ്കില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള നമ്മള്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം അഥവാ 'ജി പി സ്' പോലെയോ ഉള്ള ഒരു ആഗോള നാവിഗേഷന്‍ സംവിധാനം നിര്‍മ്മിച്ചെടുക്കുന്നതിനു വേണ്ടി ഉപഗ്രഹങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയും സ്വീഡനും ചൈനയെ ചവിട്ടി പുറത്താക്കിയത് പോലെയുള്ള 'ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ 'നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.

യുഎസിന്റെ ഉടമസ്ഥതയിലുള്ള ജിപിഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ബെയ്‌ഡോ എന്ന സ്വന്തം ആഗോള നാവിഗേഷന്‍ സംവിധാനം മെച്ചപ്പെടുത്തുവാന്‍ ചൈന ആഗ്രഹിക്കുന്നു. ബെയ്‌ഡോ ഇപ്പോഴും അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രൗണ്ട് സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം ചൈനയ്ക്ക് നഷ്ടപ്പെടുകയാണെങ്കില്‍, ഫലപ്രദമായ ആഗോള നാവിഗേഷന്‍ സാങ്കേതികവിദ്യ നിര്‍മ്മിക്കാനുള്ള ചൈനീസ് സ്വപ്‌നം ശാശ്വതമായി ഇല്ലാതാകും എന്നത് തര്‍ക്കമില്ലാത്തതാണ്. തന്ത്രപരമായ ബഹിരാകാശ ട്രാക്കിംഗ് സ്‌റ്റേഷനില്‍ നിന്ന് ചൈനയെ പുറത്താക്കാനുള്ള സ്വീഡിഷ് സ്‌പേസ് കോര്‍പ്പറേഷന്റെ നീക്കം ചൈനക്ക് നിനച്ചിരിക്കാതെ വന്ന അടിയാണ്. ദക്ഷിണ ചൈനാക്കടലില്‍ വര്‍ദ്ധിച്ചുവരുന്ന ചൈന -അമേരിക്കന്‍ സൈനിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇത് കടലാസ് വ്യാളിയെ വളരെ ദുര്‍ബലമായ അവസ്ഥയിലാക്കുന്നു. പ്രേത്യേകിച്ചും ചൈനയുടെ വജ്രായുധം ആയി അവര്‍ പറയുന്ന കപ്പല്‍ വാഹിനി നശീകരണ മിസൈലുകള്‍ ഇത്തരത്തിലുള്ള ജിയോ പൊസിഷന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഉള്ളതാണ് എന്നതുകൊണ്ട് തന്നെ.

ഇംഗ്ലണ്ടിലെ ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ സര്‍വകലാശാലയിലെ ബഹിരാകാശ നിയമനയ പരിപാലന വിഭാഗത്തിലെ പ്രൊഫസര്‍ ക്രിസ്റ്റഫര്‍ ന്യൂമാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത് പ്രകാരം, 'സൈനിക പോരാട്ടത്തില്‍ . ശത്രു വിമാനങ്ങളെയും കപ്പലുകളെയും ടാര്‍ഗെറ്റുചെയ്യല്‍, നാവിഗേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കഴിവുകള്‍ക്ക് ഒരു ഗ്ലോബല്‍ നാവിഗേഷന്‍ സംവിധാനം നിര്‍ണ്ണായകമാണ് എന്നാല്‍ അമേരിക്കയുമായി ഒരു സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക വ്യാപകമായി ഉപയോഗിച്ച് വരുന്ന അമേരിക്കയുടെ ജിപിഎസ് ചൈനക്ക് തീര്‍ത്തും അപ്രാപ്യമാകാന്‍ സാധ്യത കൂടുതലാണ്. ഇത് അവരുടെ മിസൈലുകളുടെ ശേഷിയെ കാര്യമായി തന്നെ ബാധിക്കും. അത് കൂടാതെയാണ് സ്വതന്ത്രമായി അത്തരത്തില്‍ ഒരു സംവിധാനം രൂപവത്കരിക്കുന്നതിനു ചൈനക്കേറ്റ ഈ തിരിച്ചടി. സ്വതന്ത്ര ജനാധിപത്യ ലോകത്തിനു ചൈനയെ അടിക്കാന്‍ ഒരു പുതിയ വടി കിട്ടിയിരിക്കുകയാണ്. തന്ത്രപരമായ ഗ്രണ്ട് സ്‌റ്റേഷനുകളില്‍ നിന്ന് കടലാസ്സ് വ്യാളിയെ ചവിട്ടി പുറത്താക്കുന്നതിലൂടെ ചൈനീസ് ബഹിരാകാശ പര്യവേക്ഷണങ്ങളെ അന്ധകാരത്തിലേക്ക് തള്ളിയിടുവാനും അതിന്റെ മഹത്തായ ആഗോള നാവിഗേഷന്‍ സംവിധാനം എന്ന സ്വപ്‌നത്തെ അട്ടിമറിക്കാനും ജനാധിപത്യ രാജ്യങ്ങള്‍ക്കു കഴിയും. ഇത് ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് നിസംശയം പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 minutes ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (23 minutes ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (23 minutes ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (33 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (53 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (57 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (1 hour ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (1 hour ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (1 hour ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

Malayali Vartha Recommends