Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

യുദ്ധം വേണ്ട ഞങ്ങള്‍ക്ക് സമാധാനം മതി; ഒടുവില്‍ അടവ് മാറ്റി ചൈന; വിടാതെ ആക്രമിച്ച് ട്രംപ്; യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഷി ജിന്‍ പിംഗ്; ചൈന തിരിച്ചടികള്‍ പാഠമാക്കുന്നതോ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുന്നതോ?

24 SEPTEMBER 2020 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ഒരു രാജ്യവുമായി ശീതയുദ്ധമോ യഥാര്‍ത്ഥ യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് ആഗ്രഹമില്ലെന്ന് ലോക രാജ്യങ്ങള്‍ക്കു ഉറപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്. ഐക്യരാഷ്ട്ര പൊതുസഭയില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഷി ജിന്‍പിംഗ് ഇത്തരത്തില്‍ പ്രസ്താവിച്ചത്. എന്നാല്‍ ചൈനയെ കുടിച്ച വെള്ളത്തില്‍ പോലും ആരും വിശ്വസിക്കാത്തതു കൊണ്ട് ഷി ജിന്‍ പിങ്ങിന്റെ വാക്കുകള്‍ ആരെങ്കിലും മുഖവിലയ്ക്ക് എടുക്കുമെന്ന് തോന്നുന്നില്ല. എങ്കിലും തങ്ങള്‍ എന്തൊക്കെയോ ആണെന്നുള്ള മായാ ലോകത്തു നിന്നും ചൈനയും അവരുടെ പ്രസിഡന്റും ഇറങ്ങി വരുന്നത് ശുഭകരം തന്നെയാണ്. സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും ഞങ്ങള്‍ പരസ്പര വ്യത്യാസങ്ങള്‍ കുറയ്ക്കുകയും മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോകനേതാക്കളുടെ വാര്‍ഷിക സമ്മേളനത്തിന് മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോ പ്രസ്താവനയില്‍ ലോക രാജ്യങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഷി ജിന്‍ പിംഗ് പറഞ്ഞു. ഞങ്ങള്‍ സ്വയം വികസിപ്പിക്കാനോ ഞങ്ങളുടെ താല്പര്യങ്ങളെ മാത്രം സംരക്ഷിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ ഉദ്ദേശിക്കുന്നില്ലെന്നും ഷി ജിന്‍ പിംഗ് വ്യക്തമാക്കി.

അമേരിക്കയും ചൈനയും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷങ്ങള്‍ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തിളച്ചുമറിയുകയാണ് , വാഷിംഗ്ടണിന്റെ പരമ്പരാഗത നേതൃത്വത്തോടുള്ള വെല്ലുവിളിയായി കൂടുതല്‍ ബഹുമുഖ സ്വാധീനം ചെലുത്താനുള്ള ബീജിംഗിന്റെ ശ്രമം അടുത്ത കാലത്തായി പൊതുമധ്യത്തില്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ചൈന സമാധാനം ആഗ്രഹിക്കുന്നത് അവര്‍ക്കു നിലവില്‍ ഉണ്ടായിരിക്കുന്ന വീഴ്ചയില്‍ നിന്നും രക്ഷപെടാന്‍ ആയുള്ള ഒരു താല്‍ക്കാലിക ശ്രമം മാത്രമാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവര്‍ അടുത്ത ലോക വന്‍ശക്തി ആകാനുള്ള തയ്യാറെടുപ്പുകളില്‍ ആയിരിന്നു. അതുകൊണ്ട് തന്നെ അവര്‍ ബഹിര്‍മുഖമായി വ്യത്യസ്ത മേഖലകളില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുക ആയിരിന്നു. എന്നാല്‍ കോവിഡ് മഹാമാരിയോട് കൂടി വ്യാപാര മേഖലയിലും ഇന്ത്യയുമായുള്ള ഗാല്‍വാന്‍ മേഖല സംഘര്‍ഷങ്ങളിലൂടെ രാഷ്ട്രീയ ഭൂമി ശാസ്ത്ര മേഖലകളിലും വന്‍ തിരിച്ചടിയാണ് ചൈനക്ക് കിട്ടി കൊണ്ടിരിക്കുന്നത്. ഇതോടു കൂടെയാണ് ചൈന നയം മയപ്പെടുത്തുന്നത്. എന്നാല്‍ ചൈന ഒരിക്കലും നന്നാവാന്‍ പോകുന്നില്ല എന്നത് ആര്‍ക്കും പകല്‍ പോലെ വ്യക്തമാകുന്ന കാര്യമാണ്. അവര്‍ക്കു ഇപ്പോള്‍ വേണ്ടത് സമയമാണ്. ഇപ്പോള്‍ കിട്ടിയ തിരിച്ചടികളില്‍ നിന്നും കര കയറാനും അവരുടെ കുടില തന്ത്രങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഗൃഹപാഠം ചെയ്യുവാനും അവര്‍ക്കു സമയം വേണം. അതിനു വേണ്ടിയാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന നയ വ്യതിയാനം. ലോക രാജ്യങ്ങളുടെ മുന്നില്‍ തല്‍ക്കാലം നല്ല പിള്ള ചമയാനാണ് ചൈനയുടെ ഉദ്ദേശം.

എന്നാല്‍ അങ്ങനെയൊന്നും കുലുങ്ങുന്നവന്‍ അല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ വെര്‍ച്യുല്‍ സമ്മേളനത്തില്‍ ചൈനയെ അതി നിശിതമായി കടന്നാക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് മറന്നില്ല. കോവിഡ് മഹാമാരി ലോക രാജ്യങ്ങളില്‍ നിന്നും ഒളിപ്പിച്ചു വച്ച്, ലോകം ഇന്ന് നേരിടുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണക്കാര്‍ ചൈന ആണെന്ന് രേഖകള്‍ അടക്കം കാണിച്ചു കൊണ്ട് അമെരിക്കന്‍ പ്രെഡിഡന്റ് വെളിപ്പെടുത്തി. കൂടാതെ ലോകാരോഗ്യ സംഘടനയെയും അതി നിശിതമായി വിമര്‍ശിക്കാന്‍ ട്രംപ് മറന്നില്ല. 'അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന ഉത്തരവാദികളായിരിക്കണം' എന്ന് ലോക ബോഡിയുടെ ജനറല്‍ അസംബ്ലി ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൌസില്‍ നിന്ന് മുന്‍കൂട്ടി രേഖപ്പെടുത്തിയ പ്രസംഗത്തില്‍ കോവിഡ് 19ന്റെ ആഗോള വ്യാപനത്തിന് ചൈനീസ് സര്‍ക്കാരിനെ ട്രംപ് കുറ്റപ്പെടുതുകയുണ്ടായി , കൊറോണ വൈറസ് മൂലമുണ്ടായ മഹാമാരി , ഇപ്പോള്‍ ലോകമെമ്പാടുമുള്ള 31 ദശലക്ഷം ആളുകളെ ബാധിക്കുകയും 965,000 ത്തില്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കുകയും ചെയ്തു.

വൈറസിന്റെ ആദ്യ ദിവസങ്ങളില്‍, ആഭ്യന്തര യാത്രകള്‍ നിരോധിച്ച ചൈന, അന്താരാഷ്ട്രീയ യാത്രകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പെടുത്തുകയുണ്ടായില്ല അതിനാല്‍ തന്നെ കോവിഡ് വൈറസ് ലോകത്തെ ബാധിക്കാന്‍ ഇടയായതില്‍ ഏറ്റവും വലിയ കുറ്റക്കാര്‍ ചൈനീസ് സര്‍ക്കാര്‍ ആണ് , 'യുഎസ് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 'ചൈനയില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന ലോകാരോഗ്യ സംഘടനയും കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി തെളിവുകളില്ലെന്ന് തെറ്റായി പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രസംഗത്തെ അസാധാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹോഫ്‌സ്ട്ര സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍ ജൂലിയന്‍ കു പറഞ്ഞു. 'വൈറസിന്റെ വ്യാപനത്തിന് ചൈനയെ ഉത്തരവാദിയെന്ന് വിളിക്കുകയും അതിനെ' ചൈന വൈറസ് 'എന്ന് വിളിക്കുകയും ചെയ്യുന്നതിലൂടെ, പ്രസിഡന്റ് ട്രംപ് കൊറോണ മഹാമാരിയുടെ കാര്യത്തില്‍ ചൈനയെ ഉത്തരവാദികളാക്കാന്‍ ആഗോള പിന്തുണ തേടുകയാണ് . പ്രസിഡന്റ് ട്രംപിന്റെ ഈ ഒരു നടപടി അസാധാരണമെന്നു മാത്രമല്ല ഏതെങ്കിലും ഒരു അമേരിക്കന്‍ പ്രസിഡന്റ് ഐക്യ രാഷ്ട്ര സഭയില്‍ വച്ച് എപ്പോഴെങ്കിലും ആയി ചൈനക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ വച്ച് ഏറ്റവും രൂക്ഷവും ആണ്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ കാരണം ഐക്യരാഷ്ട്ര സഭ എന്തെങ്കിലും നടപടിയെടുക്കുമെന്ന് പറയാനാകില്ലെങ്കിലും മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള അന്താരാഷ്ട്ര അന്വേഷണങ്ങളുമായി പൂര്‍ണമായും വര്‍ധിച്ച രീതിയിലും സഹകരിക്കാനുള്ള ആഗോള സമ്മര്‍ദ്ദം ചൈനയുടെ മേല്‍ ഇത് വര്‍ദ്ധിപ്പിക്കുമെന്ന് ജൂലിയന്‍ കു പറഞ്ഞു. അതിനാല്‍ ചൈനയുടെ ഈ അവസരവാദ പരമായ നയം മാറ്റത്തില്‍ ഒരു കാര്യവും ഇല്ലെന്നും ലോക രാജ്യങ്ങളുടെ മുന്നില്‍ തങ്ങളുടെ മുഖം മിനുക്കാന്‍ നോക്കിയത് കൊണ്ടൊന്നും നിലവിലെ സാഹചര്യത്തില്‍ മാറ്റം വരാന്‍ പോകുന്നില്ലെന്നും. ചൈന ഇത് വരെ പ്രവൃത്തിച്ചതിനൊക്കെ അവര്‍ കണക്കു പറയേണ്ടി വരുമെന്നും വ്യക്തമാവുകയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ കടന്നാക്രമണത്തിലൂടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (13 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (14 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (15 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (15 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (15 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (15 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (16 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (21 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (21 hours ago)

ആസ്തി ഇങ്ങനെ  (21 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (21 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (21 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (21 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (22 hours ago)

Malayali Vartha Recommends