Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

'മരണം എല്ലായ്പ്പോഴും വേദനാജനകം തന്നെയാണ്. ഞങ്ങളുടെ ബ്രാഞ്ചിൽ ,വളരെ പരിചിതരും അല്ലാത്തവരുമായ ഒട്ടനവധി കസ്റ്റമേഴ്സ് ഈ രോഗം ബാധിച്ചു കഴിഞ്ഞ ആറു മാസത്തിനിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്...' എന്തൊക്കെ വന്നാലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ നിക്കണം, വൈറലായി ഒരു കുറിപ്പ്

26 SEPTEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കുടുംബത്തിന്റെ നെടുന്തൂണുകളിൽ ഒരാളായ ഗൃഹനാഥൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘര്ഷങ്ങളും ഒപ്പം സാമ്പത്തിക പ്രശ്നങ്ങളും ചെറുതല്ല എന്ന് പറയുകയാണ് ശിലന സുധാകർ. 'മാഷുടെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ബാധ്യത അന്വേഷിച്ചു ഞാനും അച്ഛനും നടന്നു വലഞ്ഞത്. രണ്ടു പേരുടെയും പേരിലുള്ളൊരു Housing ലോണിനു പുറമെ KSFE ,മറ്റു സഹകരണ ബാങ്കുകൾ തുടങ്ങിയവയിൽ നിന്നും ചികിത്സ ആവശ്യാർഥം എടുത്ത ഒട്ടനവധി ലോണുകൾ ഉണ്ടായിരുന്നു..'എന്നും അവർ പറയുകയാണ്. അവസാനം അവർ ജീവിതം വിജയം നേടിയ ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഇത് തീർത്തും വ്യക്തിപരമായൊരു കുറിപ്പാണു ,അനുഭവത്തിൽ നിന്നും ചെയ്തിരിക്കേണ്ടതായിരുന്നു എന്ന് മനസ്സിൽ ആയിരമായിരം വട്ടം അവർത്തിച്ചോരു സംഭവത്തെക്കുറിച്ചാണ്.ഗൾഫിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ എണ്ണം ഇപ്പോൾ ദിനം പ്രതി കുറഞ്ഞിട്ടുണ്ട്..പ്രതേകിച്ചും മലയാളികളുടെ.ചെറുപ്പക്കാരായ ,ജീവിതത്തിന്റെ പച്ചപ്പ്‌ അനുഭവിച്ചു തുടങ്ങിയിട്ടില്ലാത്ത കുറച്ചേറെ പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടിരിക്കുന്നു. മരണം എല്ലായ്പ്പോഴും വേദനാജനകം തന്നെയാണ്.
ഞങ്ങളുടെ ബ്രാഞ്ചിൽ ,വളരെ പരിചിതരും അല്ലാത്തവരുമായ ഒട്ടനവധി കസ്റ്റമേഴ്സ് ഈ രോഗം ബാധിച്ചു കഴിഞ്ഞ ആറു മാസത്തിനിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്. അതിലൊരു വ്യക്തിയുടെ വിധവ കഴിഞ്ഞ ദിവസം ബ്രാഞ്ചിൽ വന്നു.

ഭർത്താവിന്റെ പേരിൽ ലയബിലിറ്റി എത്രയുണ്ടെന്ന് അറിയാനാണ് അവർ വന്നത്.ഏകദേശം 20 ലക്ഷം ബാലൻസ് ഉള്ളൊരു Housing ലോൺ അയാളുടെ പേരിൽ ഉണ്ടായിരുന്നു..നിസ്സഹായായ ആ സ്ത്രീ ആദ്യം ചോദിച്ചത് ഈ ലോൺ ഇൻഷുർ ചെയ്തിട്ടുണ്ടോ എന്നായിരുന്നു.നിർഭാഗ്യവശാൽ ആ ലോൺ ഇൻഷുർ ചെയ്തിരുന്നില്ല.എന്തുകൊണ്ട് നിങ്ങൾ അത് ചെയ്യിച്ചില്ല എന്ന് അവരോടൊപ്പം വന്നൊരു മുതിർന്നൊരാൾ ചോദിച്ചു.സത്യത്തിൽ ലോൺ ഇൻഷുറൻസ് ഒരു mandatory പ്രാക്ടീസ് അല്ല.നമ്മൾ ഉപഭോക്താക്കൾക്ക് അതിന്റെ നല്ല വശങ്ങളെക്കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അവരുടെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ലോൺ ഇൻഷുറൻസ് ഓഫർ ചെയ്യാവു എന്നാണ് IRDA(Insurance Regulatory Development Authority ) rule .
ഇത്രയും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ അവർ വിലപിച്ചു ,അന്നത് ചെയ്യിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ലല്ലോ എന്ന്.

ഇത് കണ്ടപ്പോൾ രണ്ടു വർഷം മുന്നത്തെ എന്നെത്തന്നെ ഞാൻ ഓർത്തു പോയി. മാഷുടെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ബാധ്യത അന്വേഷിച്ചു ഞാനും അച്ഛനും നടന്നു വലഞ്ഞത്..
രണ്ടു പേരുടെയും പേരിലുള്ളൊരു Housing ലോണിനു പുറമെ KSFE ,മറ്റു സഹകരണ ബാങ്കുകൾ തുടങ്ങിയവയിൽ നിന്നും ചികിത്സ ആവശ്യാർഥം എടുത്ത ഒട്ടനവധി ലോണുകൾ ഉണ്ടായിരുന്നു..രണ്ടു പേരുടെ വരുമാനത്തിൽ നിന്നും അടഞ്ഞു പോയിരുന്ന ഇവയൊക്കെയും ഒരാളുടെ മാത്രം വരുമാനത്തിൽ നിന്ന് എങ്ങനെ അടഞ്ഞു പോവുമെന്നോർത്തു ആദി പിടിച്ചു ഉറക്കം നഷ്ടപ്പെട്ടിരുന്നിട്ടുണ്ട് അന്നൊക്കെ.
Housing ലോൺ പാസ്സാക്കിയ സമയത്തു അന്നത്തെ മാനേജർ നിർബന്ധിച്ചു ലോൺ ഇൻഷുറൻസ് എടുപ്പിച്ചു..67000 രൂപയാണ് അന്ന് പ്രീമിയം അടച്ചിരുന്നതു.പക്ഷെ അന്നത്തെ അവസ്ഥയിൽ ഒരു രൂപ പോലും വിലയുള്ളതായതിനാൽ ,മാഷ് സമ്മർദം ചെലുത്തി ആ ഇൻഷുറൻസ് തുക തിരിച്ചു വാങ്ങിയെടുത്തു.

ഫലത്തിൽ ആ ലോൺ ഇൻഷുറൻസ് ക്യാൻസൽ ചെയ്തു.അന്നത്തെ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചു ആ ഇൻഷുറൻസ് ഞാൻ ചെയ്തിരുന്നു വെങ്കിൽ ഇന്ന് Housing ലോൺ ബാധ്യതയിൽ നിന്നും ഞാൻ രക്ഷപെടുകയും ലോൺ ,ഇൻഷുറൻസ് കമ്പനി അടച്ചു ക്ലോസ്‌ ചെയ്യുമായിരുന്നു.ഒരു ബാങ്ക് സ്റ്റാഫ് ആയിരിന്നിട്ടു കൂടി ഞാൻ അത് ചെയ്തില്ല.അപ്പോൾ പിന്നെ സാദാരണക്കാരുടെ കാര്യം പറയേണ്ടല്ലോ..
അതുപോലെതന്നെ വിലപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്.എന്‍റെ അധികബാധ്യതയിൽ നിന്നും എനിക്ക് ഏറ്റവുമാദ്യം കൈസഹായമായി വർത്തിച്ചത് LIC യിൽ നിന്നും കിട്ടിയ അപകടമരണ ഇൻഷുറൻസ് തുകയായിരുന്നു..മാഷ് ശ്രദ്ധാപൂർവ്വം അത് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ജീവിത ചിലവുകൾക്കും മറ്റു ബാധ്യതകൾ തീർക്കാനും മറ്റാരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നില്ല.

പറഞ്ഞു വരുന്നത് ഇൻഷുറൻസ് നമ്മുടെ ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നുള്ളതാണ്.അത് നിങ്ങള്ക്ക് വേണ്ടി അല്ലെ അല്ല ,നിങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ തല ഉയർത്തി നടക്കാനും കൂടെയാണ്.. മറ്റൊന്ന് , കൃത്യമായ നോമിനേഷൻ എല്ലാ സാമ്പത്തിക ഇടപാടുകളിലും നിർബന്ധമാക്കേണ്ടതാണ്..നിങ്ങളുടെ അക്കൗണ്ടിൽ ഒരു രൂപ ആണെങ്കിൽ പോലും നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ അനന്തരാവകാശികൾക്കു കിട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്. ഇനിയെങ്കിലും ഇൻഷുറൻസ് എന്ന് പറയുമ്പോൾ മുഖം തിരിക്കരുത്.ജീവനോളം തന്നെ അതിനു വിലയിടേണ്ടതാണ്..കാരണം മരണം ഏറ്റവും അടുത്ത് തന്നെ ഒളിഞ്ഞിരിപ്പുണ്ട്.ഇന്നല്ലെങ്കിൽ നാളെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (23 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (38 minutes ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (1 hour ago)

എന്തൊരു നാണക്കേട്...  (1 hour ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (1 hour ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (1 hour ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (2 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (3 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends