Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു

29 SEPTEMBER 2020 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചൈനയോട് കനത്ത ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് മുന്‍ സൈനിക ജനറല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയായ ഹിമാലയന്‍ സംഘര്‍ഷ മേഖലയില്‍ ചൈന കനത്ത ജാഗ്രത പാലിക്കണമെന്ന് അവരുടെ മുന്‍ സൈനിക ജനറല്‍ സമൂഹ മാധ്യമങ്ങളില്‍ കൂടെ ആവശ്യപ്പെട്ടു. പ്രതിരോധവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടായ ലി ജിയാനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിരമിച്ച ചൈനീസ് ലെഫ്റ്റനന്റ് ജനറല്‍ വാങ് ഹോങ്‌വാങ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ, ചൈനീസ് അതിര്‍ത്തിയില്‍ തങ്ങളുടെ സൈനിക വ്യൂഹത്തെ ഏറ്റവും കുറഞ്ഞത് ഇരട്ടിയായെങ്കിലും വര്‍ധിപ്പിച്ചിട്ടുണ്ട് ഇത് ചൈനയെ ലക്ഷ്യം വച്ചാണ്. മുന്‍ സൈനിക ജനറലിനെ ഉദ്ധരിച്ചു കൊണ്ട് ചൈനയുടെ ദേശീയ മാധ്യമമായ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

യഥാര്‍ത്ഥ നിയന്ത്രണരേഖ നിലനിര്‍ത്താന്‍ ഇന്ത്യക്ക് 50,000 സൈനികരെ മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍ ഇപ്പോള്‍, ശൈത്യകാലം വരുന്നതിനുമുമ്പ് സൈന്യത്തെ പിന്‍വലിക്കുന്നതിനുപകരം, ഇന്ത്യ ലഡാക്കില്‍ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം സൈനികരെ എങ്കിലും കൂട്ടി ചേര്‍ത്തിട്ടുണ്ട്, 'തര്‍ക്കത്തിലുള്ള ചൈന ഇന്ത്യ അതിര്‍ത്തിയെ പരാമര്‍ശിച്ച് വാങ് പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ സൈനികരെ ഇരട്ടിയാക്കി അല്ലെങ്കില്‍ മൂന്നിരട്ടിയാക്കി. ചൈനീസ് പ്രദേശത്തിന്റെ 50 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഇവ നിലയുറപ്പിച്ചിരിക്കുന്നത്, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് ചൈനയിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിയും. ഒരു സംഘര്‍ഷം ഉണ്ടാകാനുള്ള അപകട സാദ്ധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്. തായ്‌വാന്‍ കടലിടുക്കില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും ചേര്‍ത്ത് വച്ച് നോക്കുകയാണെങ്കില്‍ ചൈനക്ക് ശക്തമായ ആഘാതം ഏല്‍പ്പിക്കുവാനുള്ള ഒരു അവസരമാണ് ഇന്ത്യക്കു കൈ വന്നിരിക്കുന്നത്. തന്റെ ലേഖനത്തില്‍ ജനറല്‍ വ്യക്തമാക്കി അത് കൊണ്ട് തന്നെ ചൈനീസ് സൈന്യത്തിന് തങ്ങളുടെ അതി ജാഗ്രതയില്‍ നിന്നും ഒരിഞ്ചു പോലും പിന്‍വാങ്ങാനുള്ള ഒരു അവസരം നിലവില്‍ ഇല്ല. ഇപ്പോള്‍ ഈസ്‌റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ ഭാഗമായ നാന്‍ജിംഗ് മിലിട്ടറി റീജിയന്റെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡറാണ് വാങ്. ഇന്ത്യന്‍ സൈന്യത്തിന്റെ അംഗസംഖ്യ ലഭ്യമായ ഉറവിടം ഏതാണെന്നു വാങ് വെളിപ്പെടുത്തിയിട്ടില്ല.

കഠിനമായ ശൈത്യകാലത്തിനായി ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്ന സമയത്താണ് ഹോങ്കുവാങ്ങിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നുവെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ലഡാക്കിലെ ഈസ്‌റ്റേണ്‍ എല്‍എസിയില്‍ ശീതകാലം അതിന്റെ കാഠിന്യത്തില്‍ എത്തുന്നതിനു മുമ്പുതന്നെ, ചൈനീസ് സൈനികര്‍ ആലിപ്പഴം പോലെ പൊഴിഞ്ഞു വീഴാന്‍ തുടങ്ങിയിരിക്കുകയാണ്, ഉയര്‍ന്ന ഭൂപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാനാകാതെ ചില പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികരെ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈന യഥാര്‍ത്ഥത്തില്‍ ഭയന്നിരിക്കുകയാണെന്നതാണ് അവരുടെ നടപടികളും പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ഈ ഭയത്തെ മറികടക്കുവാനും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ലോകത്തെ ബോധിപ്പിക്കാന്‍ അവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിനെയാണ് വിന്യസിചിരിക്കുന്നത്, ഉയര്‍ന്ന ഭൂപ്രദേശത്തെക്കുറിച്ച് നിലവിലില്ലാത്ത ചൈനീസ് അറിവ് ഉണ്ടെന്നു നടിക്കുകയാണ് അവര്‍. അതെ സമയം ഇന്ത്യയുടെ മേഖലയിലെ അപ്രമാദിത്യത്തെ കുറച്ചു കാണിക്കുവാനും ഗ്ലോബല്‍ ടൈംസ് രാപ്പകല്‍ ഉറക്കമില്ലാതെ പണിയെടുക്കുന്നുണ്ട്.

ഉയര്‍ന്ന പ്രദേശങ്ങളില്‍, ശൈത്യകാലത്ത് ധാരാളം സൈനികരെ സൃഷ്ടിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കില്ല, അതിനര്‍ത്ഥം നിരവധി ഇന്ത്യന്‍ സൈനികര്‍ തണുത്തുറഞ്ഞ താപനിലയുടെയും അനിയന്ത്രിതമായ പകര്‍ച്ചവ്യാധിയുടെയും ഭീഷണി നേരിടേണ്ടിവരും. ഇന്ത്യന്‍ സൈനികരുടെ ലോജിസ്റ്റിക്‌സ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടേതുമായിയുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് ഗ്ലോബല്‍ ടൈംസ് പറഞ്ഞു. ഈ പ്രചാരണങ്ങള്‍ വസ്തുതക്ക് നിരക്കാത്തത് ആണെന്നും ഇവ എന്ത് മാത്രം ചൈനയുടെ ഭയം വ്യക്തമാക്കുന്നുണ്ടെന്നും കൃത്യമായി കാണിച്ചു തരുന്നുണ്ട്. ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇതിനകം ആവശ്യമുള്ളിടത്തേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ 14 കോര്‍പ്‌സിന്റെ മേധാവി മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ഇതിനകം 150,000 ടണ്ണിലധികം വസ്തുക്കള്‍ ലഡാക്കിലേക്ക് മാറ്റിയിട്ടുണ്ട്, അതില്‍ ധാരാളം വെടിമരുന്ന്, ഉപകരണങ്ങള്‍, ഇന്ധനം, ശീതകാല വിതരണങ്ങള്‍, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നു. ലഡാക്ക് പോലുള്ള സ്ഥലത്ത് ഓപ്പറേഷന്‍ ലോജിസ്റ്റിക്‌സിന് വളരെ വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഇതില്‍ അഗ്രഗണ്യരായിരിക്കുകയാണ്. എല്ലാ ശൈത്യകാലത്തും കുറഞ്ഞത് നാല് മാസമെങ്കിലും ലഡാക്കിലേക്ക് പര്‍വതനിരകള്‍ മഞ്ഞു വീണു മൂടിയിരിക്കും. ഈ വസ്തുത കണക്കിലെടുത്ത് കഠിനമായ ശൈത്യകാലത്ത് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ നേരിടാന്‍ സൈന്യത്തെ സജ്ജമാക്കുന്നതില്‍ ഇന്ത്യ വളരെയധികം സജീവമാണ്.

എന്നാല്‍ ചൈനയെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നത്, യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഉടനീളം ഇന്ത്യ വേഗം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന തന്ത്രപരമായ റോഡുകളുടെയും തുരങ്കങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ചൈനീസ് സൈന്യത്തിന്റെ ഭീഷണിയെ നേരിടാന്‍ ഏതാണ്ട് പൂര്‍ണ്ണ സജ്ജമായിരിക്കുകയാണ് ഒന്‍പത് കിലോമീറ്റര്‍ നീളവും മൂവായിരം മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ അടല്‍ റോത്താങ് തുരങ്കം . ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം ചൈനീസ് അതിര്‍ത്തിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ തന്ത്ര പരമായും സൈനികമായും ഭൂമിശാസ്ത്രപരമായും ഇന്ത്യക്കു മേഖലയിലുള്ളത് അനിഷേധ്യമായ അപ്രമാദിത്യം തന്നെയാണ്. എന്നാല്‍ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഒട്ടകപക്ഷി മണലില്‍ തലയിടുന്നതിനു സമാനമായി തന്റേതായ ഒരു സമാന്തര ലോകത്താണ് ജീവിക്കുന്നത്. എന്നാല്‍ ഇപ്പൊള്‍ പുറത്തു വന്നിരിക്കുന്ന ചൈനയുടെ മുന്‍ ജനറലിന്റെ പ്രതികരണം സൂചിപ്പിക്കുന്നത് ചൈനയില്‍ ആള്‍ക്കാര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി എന്നാണ്. തീര്‍ച്ചയായും ചൈന ഭയപ്പെട്ടു കൊണ്ടിരിക്കുകയാണ്. പതിവിനു വിപരീതമായി ഇന്ത്യ ആക്രമിക്കാന്‍ മടിച്ചേക്കില്ല എന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ത്യ ഒരുപക്ഷെ അവരെ ആക്രമിക്കാനൊന്നും തുനിഞ്ഞേക്കില്ല എങ്കിലും ഈ ഒരു ഭയം ചൈനയില്‍ വര്‍ധിച്ചു വരുന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends